അപരാജിതന്‍ 19 [Harshan] 11370

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. നമ്മുടെ മഹാദേവനെ തൃപ്തി പെടുത്താൻ ഒരു വൃത്തതിന്റെ ഓക്കേ ആവിശ്യം ഉണ്ടോ?.

    ഭോലെനാഥൻ ആയ അദ്ദേഹത്തെ നമ്മുടെ സ്വാർത്ഥ മനോഭാവം ഒഴിവാക്കി പ്രതിച്ചാൽ തന്നെ വിളി കേൾക്കും എന്നാ എന്നോട് പലരും പറഞ്ഞത്.

    വൃതം എടുക്കേണ്ടവർക്ക് എടുക്കാം. മോശമായ രീതിയിൽ എന്റെ വാക്കിനെ ശ്രവികാതെ ഇരിക്കുക.

    അപ്പൊ എല്ലാർക്കും എന്റെ ശിവ രാത്രി ആശംസകൾ.

  2. വായന പ്രേമി

    Waiting

  3. അപ്പൊ ഇന്ന് വരും ല്ലേ? ? കാത്തിരിക്കുന്നു ഹാർഷേട്ടാ

  4. കഴിഞ്ഞ മൂന്ന് മാസം വേഗം പോയി..
    ഇതിപ്പം കുറച്ചു മണിക്കൂറുകൾ പോകാനാണല്ലോ പാട് ?

    1. സത്യം

  5. ഇന്ന് വൈകിട്ടെ വരുവോ ഞാൻ കുറെ നേരമായി ഇടക്കിടക്കു കേറി നോക്കുവാ

    1. Evening 6.06 inu നോക്കിയാൽ മതി

  6. സഹോ time പറയാവോ, ഇല്ലേ ഇടക്കിടക്ക് വന്ന് റിഫ്രഷ് ചെയ്തുകൊണ്ടിരികും

    1. 6pm & 8pm

      1. ആചാര്യ

        Appol vaikitte varuu??

  7. ഒടുവിൽ കാത്തിരുന്ന ദിവസം വന്നെത്തി…..❤️❤️❤️

  8. Oru part ethra page kaanum moyilalii..

      1. Apo set ❤

      2. Poliyee??… Veroru pani illathirikkayirn?

  9. അപ്പൊ നാളെ എല്ലാ തിരിക്കും മാറ്റി വച്ചു ഞാൻ ഇവിടെ കാണും.എന്റെ ആദിശങ്കരന്റെ വരവ് നാളെ ആഘോഷമക്കണം.ഇടിക്കട്ട വെയ്റ്റിംഗ് ആണ് മോനെ ഹർഷാപ്പി???❤️

      1. Kandilla ethu vare

        1. March 11 shivarathri dinam

  10. Last part വന്ന് 4 മാസം കഴിയുമ്പോളേക്ക് വായിക്കാനുള്ള ഒരു മൂഡ് പോകും അല്ലേൽ കഥയിലേക്ക് വരാൻ മറന്ന് പോകും എന്നൊക്കെ കരുതി പക്ഷെ ഇടക്ക് Site open ചെയത് നോക്കൽ തുടർന്നു മാസങ്ങൾക്ക് വേണ്ടിയുള്ള കാത്തിരുപ്പ് നാളെക്ക് വേണ്ടി മാറിയത് വളരെ പെട്ടന്നാണ്, ജീവിതത്തിൽ ഇന്ന് വരെ ഒന്നിനു വേണ്ടിയും ഇത്ര കാത്തിരുന്നിട്ടില്ല, കാത്തിരിപ്പിനും ഒരു സുഖമുണ്ടെന്ന് മനസിലായി,
    കാത്തിരിക്കുന്നു നാളേക്കായ്

    1. Entho kelkumbo santhosham mansil

      1. Adhu ningalude arpanabidhamaanu harsha
        Hats of u
        Old comment name oorkanillaa
        Oroo kunju peg pooshuva

    2. Sathyam …edakkide vann nokki oro commentum vayich nalu masam thalli neekki.pregnancy timeil anu njan age ithra excitementode wait cheythitullath thonnunu

  11. ഇനി കഷ്ടിച്ച് ഒരു ദിവസം……….??

  12. Hallo friends…
    Nale site busy avvan chance ille……
    Enni anghane annenkil oru kuzhapavumilathe site kittan enthenkilum vazhi indo

    1. Vpn കയറി സൈറ്റ് ഓപ്പൺ ചെയ്‌താൽ മതി

  13. ശശി പള്ളത്ത്

    മഹാശിവരാത്രി വ്രതത്തിന്റെ മഹാത്മ്യം
    ———————–

    മഹാശിവരാത്രി 11/03/2021 [വ്യാഴം]

    കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്ദ്ശി ദിവസമാണ് ശിവരാത്രി. ചാതുര്ദ്ശി അര്ദ്ധരാത്രിയില്തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്.തപസന്മാര്ക്ക് പ്രധാനവും ശിവപ്രീതികാരവുമായ ഈ വ്രതം അതിശ്രെഷ്ടമാണ
    പരമശിവന് വിഷം പാനം ചെയ്ത ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്.രാജസ,താമസ ഗുണങ്ങളെ നിയന്ത്രിച്ച് ഉള്ളില് സത്ത്വികത വളര്ത്തുന്ന വ്രതമാണിത്.ത്രയോദശി ദിവസം ഒരു നേരമേ ആഹാരം കഴിക്കാവു. ശിവരാത്രി നാളില് ബ്രഹ്മമുഹൂര്തതിലുണര്ന്നു സ്നാനദി കര്മ്മങ്ങള് കഴിച്ചശേഷം ഭസ്മം,രുദ്രാക്ഷം എന്നിവ ധരിച്ച് കൊണ്ട് ശിവസ്തുതികള്,പഞ്ചാക്ഷരമന്ത്രം തുടങ്ങിയവ ജപിക്കുക. ശിവക്ഷേത്രദര്ശനം നടത്തി ക്ഷേത്രത്തില് തന്നെ കഴിഞ്ഞുകൂടുന്നതും ഉത്തമം. പകല് ഉപവാസം നിര്ബന്ധമാണ് ശിവപുരാണ പരായണം ശ്രവിച്ചുകൊണ്ട് പകല് ഭക്തി പൂര്വ്വം വര്ത്തിക്കുക .സന്ധ്യക്ക് കുളിച്ച ശേഷം ക്ഷേത്രത്തില് ശിവലിംഗത്തില് കുവളമാല ചാര്ത്തുക.കൂവളത്തില കൊണ്ട് അര്ച്ചന നടത്തുകയും ശുദ്ധജലം, പാല് തുടങ്ങിയവകൊണ്ട് അഭിഷേകം നടത്തുകയും വേണം കറുത്ത എള്ള് കൊണ്ട് അഭിഷേകം ചെയ്ത് രാത്രി വിധിപ്രകാരം പൂജനടത്തണമ്. ശിവലിംഗത്തില് അര്ച്ചന നടത്തിയ പുഷ്പം, ഫലം, ജലം മുതലായവ തിരിച്ചെടുക്കാന് പാടില്ല

    ഇത്തരത്തില് ഈ മഹാവ്രതം അനുഷ്ട്ടിക്കുന്നവരുടെ സകല പാപങ്ങളും നശിക്കുകയും ഐശ്വര്യവും ശ്രെയസുംസിദ്ധിക്കുകയും മരണാനന്തരം ശിവലോകം പ്രാപിക്കുകയും ചെയ്യുന്നു…

    ” ഓം നമ: ശിവായ “

  14. Kooi

    1. കുരുത്തം കെട്ടവൻ

      Mone

      1. Da mone

  15. കൈലാസനാഥൻ്റെ ധ്യാനത്തിൽ വ്രജത്തിൽ നന്ദഗോപൻ്റെ പുത്രനായി ശ്രീകൃഷ്ണൻ അവതരിച്ചതായി തെളിഞ്ഞുകണ്ടു. ഭഗവാൻ അവതരിച്ച് പന്ത്രണ്ടാം ദിവസം. ധ്യാനത്തിൽ നിന്നുണർന്ന ഉമാപതി ദേവി പാർവ്വതിയോട് പറഞ്ഞു. ഞാൻ ശ്രീകൃഷ്ണനെ കാണാൻ ഗോകുലത്തേക്ക് പോകുന്നു. ഞാനും കൂടെ വരാം, എനിക്കും കണ്ണനെ കാണാമല്ലൊ. അത് ഇനിയൊരിക്കലാവാം ദേവി. ഇപ്പോൾ ഞാൻ ഒറ്റക്ക് പോയി വരട്ടെ. ഗോകുലത്തിലെ വെണ്ണ നല്ല സ്വാദുള്ളതാണെന്ന് കേട്ടിരിക്കുന്നു. അതു് കുറച്ച് കൊണ്ടുവരിക, ദേവി കാന്തനോട് പറഞ്ഞു.

    യാത്രാമദ്ധ്യെ ഭഗവാൻ ശിവൻ വിചാരിച്ചു; തന്നെ ആരും തിരച്ചറിയേണ്ട, ബ്രാഹ്മണ വേഷത്തിൽ ചെന്ന് കൃഷ്ണനെ ദർശിക്കാം. വ്രജത്തിലെ മണ്ണിൽ കാലെടുത്തു വച്ചപ്പോൾ ഉമാപതിയുടെ മനസ്സു മാറി. കൃഷ്ണനറിയാം താൻ ആരാണെന്ന്, വേഷം മാറേണ്ട. അതങ്ങിനെയാണ്, മായാമാധവൻ്റെ മുമ്പിൽ ആർക്കും ഒന്നും ഒളിക്കാൻ കഴിയില്ല.

    നന്ദഗോപരുടെ ഭവനത്തിനു മുമ്പിൽ ചെന്ന് ഗംഗാധരൻ വിളിച്ചു; ഭിക്ഷാം ദേഹി! യശോദാ ദേവി കതകു തുറന്നു. ശരീരം മുഴുവൻ ഭസ്മം പൂശിയിരിക്കുന്നു, ജടപിടിച്ച കേശഭാരം. കഴുത്തിൽ സർപ്പങ്ങൾ, തേളുകൾ കൊണ്ടുള്ള അരപ്പട്ട. പുലിത്തോൽ അരയിൽ ഉടുത്തിരിക്കുന്നു. ഒരു പ്രാകൃതരൂപം. ഒരു നിമിഷം നിൽക്കൂ, ഞാൻ ഭിക്ഷയെടുത്ത് വരാം. അയ്യോ! എനിക്ക് ഭിക്ഷ വേണ്ട. എൻ്റെ പത്നി അന്നപൂർണ്ണേശ്വരിയാണ്. ഞാൻ അവിടുത്തെ ഉണ്ണിയെ കാണാൻ വന്നതാണ്, ചന്ദ്രചൂഡൻ വിളിച്ചു പറഞ്ഞു. അതു് മാത്രം പറയേണ്ട. ഉണ്ണിയെ കാണാൻ സാധിക്കുകയില്ല. ബാബാജി! അങ്ങേക്ക് ക്ഷീണമുണ്ടെന്ന് തോന്നുന്നു. ഞാൻ ഭക്ഷണവും നല്ലവസ്ത്രങ്ങളും കൊണ്ടുവരാം.
    അങ്ങിനെ പറയരുത്, എനിക്ക് കൃഷ്ണനെ ഒരു നിമിഷം ഒന്ന് കണ്ടാൽ മാത്രം മതി. സാദ്ധ്യമല്ല; അങ്ങയുടെ രൂപം കണ്ടാൽ കണ്ണൻ ഭയപ്പെടും.

    ഞാൻ ഈ മുറ്റത്ത് പതിനായിരം വർഷം കാത്തു നിൽക്കും. ഉണ്ണി പ്രായമാവുമ്പോൾ നിങ്ങൾക്ക് അവനിലുള്ള നിയന്ത്രണങ്ങൾ നഷ്ടപ്പെടുമ്പോൾ അവൻ പുറത്ത് വരുമല്ലൊ. അപ്പോൾ ഞാൻ കണ്ടു കൊള്ളാം, നീലകണ്ഠൻ പറഞ്ഞു. ഞാൻ മുൻപിലുള്ള കവാടം ഇരുപതിനായിരം വർഷം അടച്ചിടും. ഉണ്ണിയെ ഞാൻ പുറകിലെ വാതിലിലൂടെ പുറത്ത് വിടും. എന്നെ വെല്ലുവിളിക്കരുത്, എൻ്റെ മകനാണെൻ്റെ ജീവിതം, യശോദാമ്മ പറഞ്ഞു.

    കൃഷ്ണൻ തൊട്ടിലിൽ കിടന്ന് മാതാവിൻ്റെയും പരമേശ്വരൻ്റെയും വാഗ്വാദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു, മുകുന്ദൻ ഇങ്ങിനെ വിചാരിച്ചു. രണ്ടു പേർക്കും തന്നോട് അധിയായ സ്നേഹവും ഭക്തിയുമുണ്ട്. ശിവൻ തൻ്റെ സ്വരൂപവും ഭക്തനും, യശോദാമ്മയും തൻ്റെ ഭക്ത, എത്രയോ ജന്മങ്ങളിലെ കൊടും തപസ്സുകൊണ്ട് ഈ ജന്മത്തിൽ തൻ്റെ മാതാവാകാൻ ഭാഗ്യം സിദ്ധിച്ചവൾ.1 മാതൃസ്നേഹത്തിന് ഭക്തരേക്കാൾ ശ്രേഷ്ടതയുണ്ടെന്ന് ലോകത്തോട് വിളമ്പരം ചെയ്യണമെന്ന് ഭഗവാൻ ആഗ്രഹിച്ചിരിക്കാം.

    യശോദദേവിയുടെ മുമ്പിൽ പരാജയപ്പെട്ടപ്പോൾ ശിവൻ വിചാരിച്ചു. ഓ കൃഷ്ണ! അങ്ങ് ഈ കൌശലക്കാരിയുടെ വീട്ടിൽ ഒളിച്ചിരിക്കുന്നു. പ്രപഞ്ചത്തിൻ്റെ നാഥനാണ് അങ്ങ്. തനിക്ക് ദർശനം നൽകാൻ ആഗ്രഹമില്ലെങ്കിൽ എന്ത് ചെയ്യാനാകും.
    ഈ രീതിയിൽ ചിന്തിച്ചുകൊണ്ട് ശിവൻ യശോദാമ്മയോട് പറഞ്ഞു. ദേവി, നിങ്ങൾ ഉടൻ തന്നെ നിങ്ങളുടെ മകനെ കാണാൻ എന്നെ വിളിക്കും. കാളിന്ദീ തീരത്തെത്തിയ ഭഗവാൻ ശിവൻ കൃഷ്ണനെ മനസ്സിൽ കണ്ട് ധ്യാനത്തിലിരുന്നു.

    ഈ സമയം ഗോകുലത്തിൽ കണ്ണൻ കരയാൻ തുടങ്ങി. ഗോപന്മാരും ഗോപികമാരും എന്തൊക്കെ ചെയ്തിട്ടും ഉണ്ണി കരച്ചിൽ നിർത്തുന്നില്ല. ഇവിടെ നിന്ന് ആരെങ്കിലും നിരാശയോടെ അതൃപ്തിയോടെ തിരിച്ചു പോയിട്ടുണ്ടൊ? കൂട്ടത്തിൽ ബുദ്ധിമതിയായ ലളിത എന്ന പേരുള്ള ഗോപിക ചോദിച്ചു. യശോദ ദേവി അൽപ്പം മുമ്പു നടന്ന സംഭവം മുഴുവനും സന്യാസിയുടെ രൂപവും വിവരിച്ചു. ഒരു സാധു ഒരിക്കലും നിരാശയോടെ അതൃപ്തിയോടെ ഇവിടെ നിന്നും പോകാൻ പാടില്ല. ആ സന്യാസിയെ തിരിച്ചുവിളിച്ച് പ്രായശ്ചിത്തം ചെയ്യണം, ഗോപികമാർ പറഞ്ഞു.

    ഗോപികമാർ കാളിന്ദീതീരത്തുനിന്ന് സന്യാസിയെ തിരികെ ഗോകുലത്തിലേക്ക് കൊണ്ടുവന്നു. യശോദാമ്മ കരയുന്ന കണ്ണനെ ഉമാപതിയുടെ കയ്യിലേക്ക് കൊടുത്തു. ഉണ്ണി ഉടനെ കരച്ചിൽ നിർത്തി, കണ്ണുകൾ തുറന്ന് തൻ്റെ ഉത്തമ ഭക്തനെ കണ്ടു. കൃഷ്ണനെ മടിയിലിരുത്തി നീലകണ്ഠൻ നിർവൃതിയിലാണ്ടു. ഭഗവാൻ പറഞ്ഞു. പ്രപഞ്ചനാഥാ! അങ്ങ് എങ്ങിനെ പ്രവർത്തിക്കും എന്ന് കണ്ടെത്തുന്നതു് പ്രയാസമാണ്. ആയിരക്കണക്കിന് വർഷങ്ങളായി ധ്യാനിക്കുന്നവർക്ക് പോലും കാണാൻ കഴിയാത്ത അങ്ങ് ഒരു പശുപാലകനായി പ്രവർത്തിക്കുന്നുവെന്നത് അചിന്തനീയമാണ്. അങ്ങ് എന്തു ചെയ്യുന്നുവെന്ന് അങ്ങേക്ക് മാത്രമറിയുന്ന സത്യം. ഞാൻ അവിടുത്തെ നമസ്കരിക്കുന്നു. ഇതു് പറഞ്ഞ ശേഷം പരമേശ്വരൻ കൃഷ്ണൻ്റെ ഇളംപാദങ്ങൾ തൻ്റെ തലയിൽ വെക്കുകയും ഗോപാലസഹസ്രനാമ സ്തോത്രം ചൊല്ലുകയും ചെയ്തു.

    നീലകണ്ഠൻ കൃഷ്ണൻ്റെ പാദങ്ങളിൽ ചുംബിച്ച് മാറോടണച്ച് ഉണ്ണിയെ തിരികെ നൽകി. ഒരു നിമിഷം നിൽക്കൂ, ഞാൻ കുറച്ച് വെണ്ണ തരാം, തിരിച്ചു പോകാൻ തുടങ്ങിയ സന്യാസിക്ക് യശോദാ ദേവി ഒരു പാത്രത്തിൽ കുറച്ചു വെണ്ണ നൽകി.

    ശ്രീകൃഷ്ണനെ ആലിംഗനം ചെയ്ത നിർവൃതിയിൽ, കണ്ണൻ്റെ മനോഹരരൂപം മനസ്സിൽ കണ്ട് തിരിച്ച് കൈലാസത്തിലേക്കുള്ള യാത്രയിൽ ഭഗവാൻ താനറിയാതെത്തന്നെ കൈയിലുള്ള പാത്രത്തിൽ നിന്നും വെണ്ണ ഭുജിക്കാൻ തുടങ്ങി.

    കൈലാസത്തിലെത്തിയ ശിവഭഗവാൻ പാർവ്വതീ ദേവിയോടു് കൃഷ്ണൻ്റെ മനോഹരരൂപം വിവരിക്കുകയും ഗോപാല സഹസ്രനാമ സ്തോത്രം കേൾപ്പിക്കുകയും ചെയ്തു. എവിടെ വെണ്ണപ്രസാദം? വെണ്ണപ്പാത്രം ഭഗവാൻ ദേവിക്ക് കൈമാറി. പാത്രത്തിൽ വെണ്ണ ഒട്ടും ബാക്കിയുണ്ടായിരുന്നില്ല. സങ്കടത്തോടും നിരാശയോടും കൂടി ഉമാദേവി പറഞ്ഞു. എനിക്ക് കൃഷ്ണനെ കാണാൻ കഴിഞ്ഞില്ല. മുകുന്ദൻ്റെ വെണ്ണ പ്രസാദവും അങ്ങ് നൽകിയില്ല. അതിനാൽ അങ്ങയുടെ പ്രസാദം മേലിൽ ആരും കഴിക്കാതെ പോകട്ടെ!?
    ❤?ഓം നമഃ ശിവായ ?❤
    * * * * കൃഷ്ണ ഗുരുവായൂരപ്പ * * * *
    ???????????????

    1. 06:06and 07:07 alle

    2. Poli

    3. പേരില്ലാത്തവൻ

      Ambalathil shivante prasadan kittilw apo

  16. ?? ? ? ? ? ? ? ? ??

    നാളെ 06.06????08.08??????????????????????????????????????????????????????????

  17. സുഗ്രീവൻ

    ഇതാണ് ഒരു എഴുത്തുകാരന്റെ വിജയം ആദി ശങ്കരൻ അതിരു കഥാപാത്രം ആണെന്ന് വായിക്കുന്ന എല്ലാവർക്കും അറിയാം എന്നാൽ ആ കഥാപാത്രത്തെ നമ്മുടെ കൂടെ ഉള്ള ഒരു വ്യക്തി ആയി ഫീൽ ചെയ്യാൻ സാധിക്കുന്നു

    ഇനി മണിക്കൂറുകൾ മാത്രം ആദി ശങ്കരന്റെ താണ്ഡവത്തിന് ഓം നമഃ ശിവായ
    ഓം നമഃ ശിവായ

  18. ഈ രുദ്രാക്ഷ മാല ധരിക്കുന്ന സമയത്ത്‌ വല്ല വ്രതവും എടുക്കണോ
    ഞാന്‍ ഒന്ന് വാങ്ങിക്കണം എന്ന് പറഞ്ഞപ്പോള്‍ വീട്ടിലെ എല്ലാവരും എന്നോട് ചൂടായി, അത് ഇടുന്ന സമയത്ത്‌ മാംസം കഴിക്കാൻ പാടില്ല (this I can manage) എന്നൊക്കെ പറഞ്ഞ്‌
    ആര്‍ക്കെങ്കിലും correct ആയി അറിയും എങ്കിൽ പറഞ്ഞ്‌ താ

    1. രുദ്രാക്ഷം ധാരണത്തിന് ഒന്നും തടസ്സമല്ല… സോപ്പ് മുട്ടരുത്… ആര്‍ത്തവമുള്ള സ്ത്രീകള്‍ സ്പര്‍ശിക്കരുത് …

      1. അതു ധരിച്ചു സ്വയംഭോഗം ചെയ്യരുത് എന്നും പറയാറുണ്ട്. നിറം മാറും

      2. സുഹൃത്തേ menstruation ഉള്ള സ്ത്രീകൾ രുദ്രാക്ഷം തൊടാൻപാടില്ലെന്നുള്ളത് ശുദ്ധ ആശംബന്ധമാണ്. Menstruation ഉള്ള സ്ത്രീകൾക്ക് രുദ്രാക്ഷം ധരിക്കാം ഒരു പ്രശ്നവും വരില്ല പിന്നെയാണ് തൊടുന്നത്. ഇതൊക്കെ എപ്പോഴോ ആരോ കണക്കുകൂട്ടി ഉണ്ടാക്കിയ അനാചാരങ്ങളാണ്.

        1. *അസംബന്ധം

  19. MRIDUL K APPUKKUTTAN

    അപ്പു, വൈഗ, പാറു, മനു, അനു, അമ്രു പിന്നെ ഒരിടവേളക്ക് ശേഷം ബാലു ചേട്ടനും വരുന്ന ഭാഗത്തിനായി കാത്തിരിക്കുന്നു
    നാളെ 06 മണി ആകാൻ വേണ്ടി കാത്തിരിക്കുന്നു

  20. Nale eppozha upload avunnath

  21. Nxt part upload Time eppoza….?

  22. Harshaaapppiiii

    Ee waiting oru sugham ulla sambhavam aanu mone… Kure kalam…dubai ninnu natil eppo ethum enna waiting…tante kathayude next wppo ethum…ellam kondum poli.

    Ellam nallathu ennu karuthunnu. Family okke happy alle harshappiii..

    Ni enthayalum polik..6 manik varum nale… Enit polikanam….

    Shambooo mahadevaa….!!!

  23. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ONE DAY 1 ?
    ADISANKARAN UYIR ?

  24. നാളെ രാത്രി സൈറ്റ് ൽ നല്ല traffic ആയിരിക്കും?

Comments are closed.