അപരാജിതന്‍ 19 [Harshan] 11371

 

ആദി സ്വയം ചിന്തിച്ചു “എത്ര വലിയ ഒരു അറിവാണ് ഗുരുനാഥൻ പകർന്നു തന്നത് ,, ഒരു ശത്രു ഉള്ളിടത്തോളം കാലം അയാളിൽ നിന്നും എന്തും എവിടെയും ആക്രമണം  പ്രതീക്ഷിക്കണം ,,എല്ലാത്തിനെയും തകർത്തു വേണം ലക്ഷ്യ സ്ഥാനത്തു എത്തുവാൻ ”

 

അന്ന് സൂര്യൻ അസ്തമിക്കുന്നതു വരെ ആദിയെ കൊടുമുടിയിൽ കയറ്റി ഇറക്കുന്നത് തന്നെ ആയിരുന്നു

ഇടയ്ക്കു പാറക്കല്ല് ഉരുട്ടി മുകളിലേക്കു കൊണ്ട് പോയി വെപ്പിക്കും

പിന്നെ കൊടുമുടിയിൽ നിന്നും വീണ്ടും അവനെ തള്ളി താഴെ ഇടും

ഗുരുനാഥൻ ചെയ്തത് , ഓടി ഓടി കാലിന്‍റെ തൊലി എല്ലാം അടർന്നിരുന്നു

അവൻ നന്നേ ക്ഷീണിച്ചിരുന്നു

എങ്കിലും ‘അമ്മ എന്ന സത്യം അവന്‍റെ ഉള്ളിൽ അഗ്നിയായി എരിയുന്നതിനാൽ വീണ്ടും അവൻ ഗുരുനാഥനോടൊപ്പം അതി വേഗത്തിൽ ആ വലിയ കൊടുമുടി ഓടി കയറി

അതിവേഗത്തിൽ കൊടുമുടി ഓടി ഇറങ്ങി , വീണ്ടും ഓടിക്കയറി

ഗുരുനാഥൻ അവനെ തള്ളി താഴെയിടാൻ ആയി കൗശലപൂർവ്വം കാലുകൊണ്ട് അവനെ ഇടം കാൽ ഇട്ട അതെ സമയം അവൻ മുന്നിലേക്കു കുത്തി ചാടി ഉയർന്നു ഇടം കാലിൽ നിന്നും രക്ഷ നേടി

സ്വയം വീഴാതെ സംരക്ഷിച്ചു

ഗുരുനാഥൻ അവനോടു മുകളിലെ പാറയുടെ മുകളിൽ കിടക്കുവാൻ ഉപദേശിച്ചു

ഭൂമിയോടു ചേർന്ന് കിടക്കുവാൻ

അപ്പോളേക്കും സൂര്യൻ അസ്തമയത്തിലേക്ക് കടന്നു

അങ്ങനെ ഒന്നാമത്തെ പകൽ അവസാനിച്ചു

പഞ്ചഭൂതങ്ങളിൽ ആദ്യഭൂതം ആയ  ഭൂമിയോടു ചേർന്ന് നിന്ന് കൊണ്ട് ശരീരത്തിൽ  ഒന്നാം ഭൂതമായ പൃഥ്വിയുടെ ഊർജ്ജത്തെ സ്വീകരിച്ചു .

ശരീരമാകെ അനിർവചനീയമായ ഒരു ശക്തി നിറയുന്ന പോലെ

അമ്മയുടെ മടിത്തട്ടിൽ കിടക്കുന്ന പോലെ ഒരു അനുഭൂതി

 

അല്പം കഴിഞ്ഞു ഗുരുനാഥൻ അവനെയും വിളിച്ചു താഴേക്ക് ഇറങ്ങി

അവിടെ തന്നെ ഉള്ള ഒരു കുടിലിൽ അന്ന് കഴിച്ചു കൂട്ടുവാനുള്ള തയാറെടുപ്പുകൾ തുടങ്ങി

അവർക്കു കഴിക്കാൻ ഉളള വിഭവം പാറപുറത്തു വളരുന്ന മരുതി കിഴങ്ങ് ആയിരുന്നു

പാറയുടെ ഉള്ളിലേക്കു വേര് ആഴ്ത്തി വളരുന്ന മരുതി കിഴങ് പാറയെ പിളർത്തി കൊണ്ട് വലുതാകുന്നു

ശക്തിയുള്ള പുറം തോട് അത് പൊട്ടിച്ചാൽ ഉള്ളിൽ ചുവന്ന ഭാഗം

അവർ തീ കത്തിച്ചു മരുതി കിഴങ്ങു ചുട്ടു അത് കഴിച്ചു

ഒപ്പം അവിടെ പാറയിൽ നിന്നും ഉറവ എടുക്കുന്ന വെള്ളവും കുടിച്ചു

 

കുടിലില്‍ വെറും തറയില്‍ ഗുരുനാഥനും ആദിയും കിടന്നു

ഗുരുനാഥന്‍ ആദിയോട് പായയില്‍ ഇരുന്നു കൊണ്ട് ഇരു കൈകളിലെയും തള്ള വിരലും മോതിരവിരലും അഗ്രങ്ങള്‍ ചേര്‍ത്ത് ധ്യാനവസ്ഥയില്‍ ഇരിക്കുവാന്‍ ആവശ്യപ്പെട്ടു.

 

അവന്‍ അതിന്‍റെ കാരണം ചോദിച്ചു

 

“ജഗത്തിലെ ചരാചരങ്ങൾ എന്തും നിർമ്മിക്കപെട്ടിരിക്കുന്നത് അഞ്ചു മൂലകങ്ങൾ അല്ലെങ്കിൽ തത്വങ്ങൾ  കൊണ്ട് എന്ന് പ്രാചീനർ പറയുന്നു ,, അതിൽ ഇന്ന് നിനക്കു കടന്നു പോകേണ്ടി വന്നത് ഒന്നാം ഭൂതമായ പൃഥ്വിയിലൂടെ ആണ് ,, ഈ കൊടുമുടി തന്നെ തിരഞ്ഞെടുത്തത് ഇത് ഒരു വശത്തേക്കു ഉയർച്ചയും മറുവശത്തേക്കു താഴ്ചയും ഉള്ളതിനാൽ നിന്‍റെ ശരീരത്തെ ആ ഉയർച്ച താഴ്ചകളിലൂടെ നിന്‍റെ ശരീരത്തിൽ കുടി കൊള്ളുന്ന ഭൂമി തത്വത്തെ ബലപ്പെടുത്തുവാൻ മാത്രം ആയിരുന്നു ,,

 

അസ്ഥി ചർമ്മ തഥാ നാഡി ലോമ മാംസ തഥൈവ ച

ഏതെ പഞ്ച ഗുണ പ്രോക്താ പൃഥ്വ്യാം ച വ്യവസ്ഥിത

 

അതായത് മനുഷ്യ ശരീരത്തില്‍ അസ്ഥി , ചര്‍മ്മം , നാഡീ ഞരമ്പുകള്‍ , രോമങ്ങള്‍ , മാംസം  ഈ അഞ്ചു ഗുണങ്ങളും പൃഥ്വി തത്വത്തില്‍ നിന്നും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു , ശരീരത്തിന്‍റെ സ്ഥിരതയെ ആണ് പൃഥ്വി തത്വം പ്രതിനിധാനം ചെയ്യുന്നതും , സ്പർശം എന്ന ഇന്ദ്രിയഗുണത്തിന് കാരണം ഭൂമി തത്വം

നിന്‍റെ പെരുവിരല്‍ അഗ്നി തത്വത്തെ സൂചിപ്പിക്കുന്നു , മോതിരവിരല്‍ പൃഥ്വി തത്വത്തെയും , അവ പരസ്പരം ചേര്‍ത്ത് നീ ധ്യാനാവസ്ഥയിൽ ആകുമ്പോൾ നിന്നിലെ പൃഥ്വി തത്വത്തിന്‍റെ തീവ്രതയും ഊർജ്ജവും വർധിക്കുന്നു , അതിലൂടെ നിന്‍റെ ശരീരത്തിലെ പ്രധാന ചക്രമായ മൂലാധാരം,  അതിനെ കൂടുതൽ ഊർജ്ജവത്താക്കുന്നു,,, നീ ധ്യാനിക്കുമ്പോൾ നിന്‍റെ മനസിൽ പഞ്ചഭൂതങ്ങളുടെയും നാഥനും അധിപതിയും ഈശ്വരനും ആയ ഭൂതനാഥനായ രുദ്രനെ മനസിൽ കാണുക ,,പിന്നെ മറ്റൊന്നും നിന്‍റെ ബോധ മണ്ഡലത്തിൽ വരാൻ പാടില്ല ,,”

 

“ശരി ഗുരുനാഥ ,,,,,” ആദി എല്ലാം മനസിലായയാതിനാൽ നട്ടെല്ല് നിവർത്തി ഇരുന്നു പെരുവിരലും മോതിര വിരലും ചേർത്ത് പിടിച്ചു കൊണ്ട് രുദ്രനെ മനസിൽ സങ്കല്പിച്ചു പൂർണ്ണമായും ധ്യാനാവസ്ഥയിലേക് മുഴുകി

 

ഗുരുനാഥൻ കണ്ണുകൾ അടച്ചു മയങ്ങി

 

<<<<<<O>>>>>>

 

രണ്ടാം ദിനം 

 

സൂര്യോദയത്തിനു മുന്നേ ആ കൊടുമുടി താണ്ടി ആദിയെയും കൊണ്ട് ഗുരുനാഥൻ ഒരു ചെങ്കുത്തായ പാറകെട്ടിൽ കൊണ്ട് ചെന്ന് നിർത്തി , അതിനു താഴേക്ക് ഒരുപാട് ആഴവും വിസ്തൃതിയും ഒക്കെയുള്ള നദി അത് കാണുമ്പോൾ തന്നെ ഭയം ആകും .

ആദി അത് നോക്കിയതും ഗുരുനാഥൻ കാലുകൊണ്ട് അവന്‍റെ പുറത്തു ചവിട്ടി ആ ആഴമുള്ള നദിയിലേക്കു അവനെ തള്ളിയിട്ടു

അവനു പുറകെ അദ്ദേഹവു൦ ആ നദിയിലേക്കു ചാടി

ആദി വെള്ളത്തിൽ പൊങ്ങി കിടക്കുന്നനേരം അദ്ദേഹം ശക്തിയിൽ അവനെ വലിച്ചു നദിയുടെ ആഴങ്ങളിലേക് കൊണ്ട് പോയി

അവനാകെ ശ്വാസം മുട്ടി, വായിലും മൂക്കിലും വെള്ളം കയറിയപ്പോ അതിവേഗം അവനെയും കൊണ്ട് ഗുരുനാഥൻ മുകളിലേക്കു ഉയർന്നു

അവൻ ഓക്കാനിച്ചു , ചുമച്ചു , കണ്ണൊക്കെ ആകെ ചുവന്നിരുന്നു ശ്വാസംമുട്ടിയതിനാൽ

“വാ ,,,,,,,,,,,,,,,,,,,,,,,,,: അദ്ദേഹം ഉറക്കെ കല്പിച്ചു

വീണ്ടും ആദി ആ നദിയുടെ അടിത്തട്ടിലേക്ക് മുങ്ങാംകുഴിയിട്ടു നീങ്ങി

ഇടയ്ക്കു ശ്വാസം മുട്ടുന്നതിനാൽ വീണ്ടും ഉയർന്നു പൊങ്ങി

അങ്ങനെ ഏതാണ്ട് മൂന്നു മണിക്കൂറോളം പൊങ്ങിയും താണും അവൻ പരിശീലിച്ചു

പിനീടാണ് അത് സംഭവിച്ചത്

നദിയുടെ ആഴങ്ങളിലേക് പോയപ്പോൾ ഗുരുനാഥൻ അവനു നേരെ നീന്തി വന്നു അവന്‍റെ തലയിൽ പിടിച്ചു

വട്ടം കറക്കി അവനെ വലിച്ചെറിഞ്ഞു , നദിയുടെ ഉൾത്തട്ടിലെ പാറയിൽ പോയി ഇടിച്ചു അവൻ മുകളിലേക്ക് ഉയർന്നു , ഗുരുനാഥൻ അതിവേഗം അവനു നേരെ കുതിക്കുന്ന സ്രാവിനെ പോലെ അവനെ ലക്ഷ്യമാക്കി വന്നു , ഗുരുനാഥന്‍റെ ആക്രമണത്തിൽ അവൻ വീണ്ടും തെറിച്ചു പോയി

അവന്റ വായിൽ നിന്നും കുമിളകൾ വന്നു തുടങ്ങി

അവൻ അതിവേഗം മുകളിലേക്ക് ഉയർന്നു മേൽ പരപ്പിൽ വന്നു ആവശ്യത്തിന് വായു ഉള്ളിലേക്കു വലിച്ചെടുത്തുകൊണ്ടു വീണ്ടും താഴേക്ക് കുതിച്ചു

അവനു നേരെ താഴെ നിന്നും മുകളിലെക് കുതിച്ചു നീന്തി ഉയർന്നു വരുന്ന ഗുരുനാഥൻ

ആദി ഗുരുനാഥന് നേരെയും ഇരുവരുടെയും ശിരസ്സുകൾ കൂട്ടി ഇടിച്ചു രണ്ടു വശത്തേക്കും ആയി അവർ തെറിച്ചുവീണു

അപ്പോളേക്കും ഗുരുനാഥൻ വേഗം ഉയർന്നു ശ്വാസം എടുത്തു ആദിക്ക് നേരെ കുതിച്ചു

അദ്ദേഹം പെട്ടെന്നാണ് വെള്ളത്തിൽ ശരീരത്തെ  വട്ടം ചുറ്റിച്ചു കൊണ്ട് ആദിക്ക് നേരെ വന്നത്

അവനു നേരെ നിൽക്കാൻ പറ്റുന്നതിനു മുൻപ് തന്നെ അതിവേഗത്തിൽ വരുന്ന ഗുരുനാഥന്‍റെ ശിരസ് അവന്‍റെ നെഞ്ചിൽ ഇടിച്ചു അവനെ നദിയുടെ ആഴങ്ങളിലേക് തെറിപ്പിച്ചു

ആദി വേഗം കാലുകൾ ചലിപ്പിച്ചു കൈ കൊണ്ട് നീന്തി മുകളിലേക്കു ഉയർന്നു

ശ്വാസം പിടിച്ചു , പെട്ടെന്ന് താഴെ കൂടെ വന്ന ഗുരുനാഥൻ അവന്‍റെ കാലുകളിൽ പിടിച്ചു ശക്തിയിൽ വെള്ളത്തിന് ആഴത്തെക് കൊണ്ടുപോയി

 

അന്നത്തെ സൂര്യസ്തമയതോടെ  കുത്തിയൊലിചൊഴുകുന്ന നദിയിലും അതിനു സമീപമുള്ള വെള്ളചാട്ടത്തിലും ഒക്കെ ആയി ആദിയുടെ പരിശീലനം അവസാനിച്ചു

അവർക്ക് കഴിക്കുവാൻ ഉള്ള ഭക്ഷണ൦ നദിയുടെ അടിത്തത്തിൽ വളരുന്ന ഒരു പോള പോലുള്ള ചെടി ആയിരുന്നു

അത് തീയിൽ ചെറുതായി കാണിച്ചു ഒന്ന് വാട്ടിയെടുത്തു അവർ കഴിച്ചു

 

ഗുരുനാഥൻ ആദിയോട് ഇരു കൈകളിലെയും പെരുവിരൽ ചെറുവിരൽ അഗ്രങ്ങൾ പരസ്പരം മുട്ടിച്ചും മറ്റു മൂന്ന് വിരലുകൾ മടക്കിയും  ധ്യാനാവസ്ഥയിൽ ഇരിക്കുവാൻ പറഞ്ഞത് പ്രകാരം അവൻ അതുപോലെ ഇരുന്നു

 

“എന്താ ഗുരുനാഥ ഇന്നത്തെ പരിശീലനത്തിന്‍റെ പ്രത്യേകത ?” ആദി ചോദിച്ചു

 

“പഞ്ചഭൂതങ്ങളിലെ രണ്ടാമത്തെ തത്വം ജലം

 

മലമൂത്ര തഥാ ശുക്ലം ശ്ലേഷ്മം ശോണിതമേവ ച

ഏതേ പഞ്ച ഗുണാ പ്രോക്ത ആപസ്തത്ര വ്യവസ്ഥിതാ

 

ശരീരത്തിലെ മലമൂത്രാദികൾ  ശുക്ലം മജ്ജ  രക്തം എന്നീ അഞ്ചു ഗുണങ്ങൾക്കു കാരണമാണ് ജലതത്വം

രസന ഇന്ദ്രിയത്തെ നിയന്ത്രിക്കുന്നത് ജല തത്വം , സന്തോഷം ഉത്സാഹം എന്നിവയ്ക്ക് കാരണവും ഇത് തന്നെ ,, ശരീരത്തിലെ പ്രധാന ചക്രമായ സ്വാധിഷ്ടാനം , അതും ഈ ജലതത്വത്തിന്‍റെ അധീനതയിൽ ,  നിന്‍റെ ജലതത്വത്തിലേക് ഊർജ്ജം പകരുന്നു എന്ന അർത്ഥമാണ് ജല തത്വത്തെ സൂചിപ്പിക്കുന്ന ചെറുവിരലും അഗ്നിയെ സൂചിപ്പിക്കുന്ന പെരു വിരലും ,, ,, ഇതിലൂടെ നിന്‍റെ ജലതത്വം   ശക്തിപ്പെടുന്നു ,, ഗംഗയെ തിരുജടയിൽ നിർത്തിയ ഗംഗാധരനായ രുദ്രനാകണം നിന്‍റെ മനസിൽ നിറയേണ്ടതും ”

 

ആദി ഗുരുനാഥൻ പറഞ്ഞത് പോലെ മുദ്ര പിടിച്ചു പൂർണ്ണ ധ്യാനാവസ്ഥയിൽ അന്നത്തെ രാത്രി കഴിച്ചു കൂട്ടി

 

 

<<<<<<O>>>>>>

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.