അപരാജിതന്‍ 19 [Harshan] 11371

ഫോൺ വെച്ച് ഒരു ചിരിയോടെ പാർവ്വതി  നോക്കിയപ്പോൾ മുന്നിൽ കോപത്തോടെ അമ്മ നിൽക്കുന്നു

അവൾ ചാടി എഴുന്നേറ്റു

അമ്മയുടെ മുഖം കണ്ടു അവൾ ഭയപ്പെട്ടു

 

“അമ്മെ ,,,,”

“മിണ്ടണ്ട നീ ,,,” മാലിനി ശബ്ദം കുറച്ചു ദേഷ്യത്തോടെ പറഞ്ഞു

“എന്താ നിന്‍റെ  ഉദ്ദേശ്യം,,,”

“അമ്മെ ,,അത് അത് ,,,”

“ഒരു അതുമില്ല ,,,, ഇപ്പോ എന്താ നിനക്കു ഇങ്ങനെ ,,നിന്‍റെ  ആരാ അപ്പു ”

“അമ്മെ ,,അപ്പു ,,അപ്പു ,,,അത് ,,,,അത് ”

 

“നിനക്ക് ശിവയെ ഇഷ്ടം ആണ് ,,ശിവയില്ലാതെ ജീവിക്കില്ല എന്ന് അല്ലെ ഒരിക്കൽ നീ എന്നോട് പറഞ്ഞത് ,,,”

അവൾ ഭീതിയോടെ മാലിനിയെ നോക്കി തലയാട്ടി

 

“അന്ന് എന്നെ കൊണ്ട് ആകുന്ന പോലെ നിന്നെ പിന്തിരിപ്പിക്കാൻ നോക്കിയവളാ ഞാൻ ,, അന്ന് എന്‍റെ  വാക്കു നീ കേട്ടില്ല ,, നിനക്കു ശിവയോടു സത്യമായ ഇഷ്ടം ആണെന്നു അറിഞ്ഞിട്ടു തന്നെയാ ,, പപ്പ നിന്നോട് കൂടെ ചോദിച്ചിട്ടു ഇളയിടത്തെ ഈശ്വരവർമ്മ തമ്പുരാന്‍റെ മകനുമായി ബന്ധം ഉറപ്പിച്ചത് ,,അല്ലെ ”

 

“അ ,,അതെ ,,അതെമ്മെ ,” അവൾ വിറച്ചു കൊണ്ട് പറഞ്ഞു

 

“ചിങ്ങത്തിൽ നിന്‍റെ  കല്യാണം സ്വപ്നം കണ്ടു നടക്കുന്ന മനുഷ്യനാ നിന്‍റെ  പപ്പ,,, അതും ആ മുറിയിൽ സുഖമില്ലാതെ കിടക്കുന്നുണ്ട് ,, അത് നീ മറക്കരുത് ”

 

“അമ്മെ ,,,,പക്ഷെ ” അവൾ കരയാൻ ആരംഭിച്ചു

 

“ഒരു പക്ഷെയും ഇല്ല ,, ഞാൻ പലവട്ടം പറഞ്ഞു ,,,അപ്പു നിന്‍റെ  ആരുമല്ല ,, അപ്പു ഇവിടെ ജോലിക്ക് നിന്ന പയ്യൻ മാത്രം ആണ് ,, ഉള്ളിൽ നമ ഉള്ളത് കൊണ്ട് നമുക് വന്ന പല അപകടങ്ങളിലും അവൻ നമ്മളെ രക്ഷിച്ചു ,,അതിനു നന്ദിയുണ്ട് ,, അതിനപ്പുറത്തേക്ക് ഒന്നും വേണ്ട ”

 

അവൾ തല കുനിച്ചു മൂളി

 

“എന്താ നീ ദേവികയോട് പറഞ്ഞത് കല്യാണം വേണ്ടാന്നോ ,,,വാ ഇപ്പോ തന്നെ പപ്പയോട് പറയാം ,, അത് മതിയാകും അങ്ങേരു ഹൃദയം പൊട്ടി മരിക്കാൻ ,,,വാ ,,,,,,,,,,” മാലിനി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു

 

“വേണ്ടാമ്മേ ,,,വേണ്ടാമ്മേ ,,” അവൾ കരഞ്ഞു കൊണ്ട് അമ്മയുടെ കൈ വിടുവിക്കാൻ നോക്കി

 

“ഞാൻ കൊണ്ട് നടന്നതിനേക്കാളും കൂടുതൽ നിന്നെ പൊന്നു പോലെ കൊണ്ട് നടന്നത് എന്‍റെ  രാജേട്ടനാ ,, നിന്‍റെ പപ്പാ ,,,,” മാലിനി കരഞ്ഞു തുടങ്ങി

 

“എന്നെ കൈപിടിച്ച് ഒരു ജീവിതം തന്നതും ആ മനുഷ്യനാ ,,അങ്ങേർക്കു എന്തേലും പറ്റിയാൽ പിന്നെ എന്നെ  നീ ജീവനോട് കാണില്ല ,,ഉറപ്പാ ,,,,,,”

 

“അമ്മെ ,,,അങ്ങനെ ഒന്നും പറയല്ലേ മ്മെ ,,” പാറു കരഞ്ഞു കൊണ്ട് മാലിനിയുടെ കാലിൽ വീണു കരഞ്ഞു

 

“മോളേ ,,നീ കാരണം പപ്പയ്ക്ക് വല്ലതും പറ്റിയാൽ പിന്നെ ഞാൻ ഉണ്ടാവില്ല ,,അത് നീയാണ് സത്യം :

അവളെ പിടിച്ചെഴുന്നേൽപ്പികാതെ തന്നെ കരഞ്ഞു കൊണ്ട് മാലിനി പറഞ്ഞു

 

അവൾ പൊട്ടികരഞ്ഞു കൊണ്ടിരുന്നു

“ഇല്ലമ്മേ ,,,,,ഞാൻ നിങ്ങളെ ഒരിക്കലും വിഷമിപ്പിക്കില്ല ”

കരച്ചിലോടെ അവൾ പറഞ്ഞു

 

മാലിനി അവളെ പിടിച്ചെഴുന്നേല്പിച്ചു ,

 

“എങ്കിൽ എന്‍റെ  മോള് അമ്മക്ക് ഒരു വാക്ക് താ ,,, ഇനി ഞങ്ങളെ വിഷമിപ്പിക്കുന്ന ഒരു കാര്യവും മോൾ ചെയ്യില്ല ,, അപ്പൂനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യില്ല ,,അതുപോലെ പപ്പയുടെയും അമ്മയുടെയും ഇഷ്ടം പോലെ ശിവയുമായി വിവാഹം കഴിച്ചു സന്തോഷമായി ജീവിക്കും ..എന്ന് ”

 

മാലിനി അപ്പോളും കരയുകയായിരുന്നു

 

“കരയല്ലേ അമ്മെ ,,, നിങ്ങടെ ഇഷ്ടത്തിന് എതിരായി ഞാൻ ഒന്നും ചെയ്യില്ല ,, അപ്പൂനെ കുറിച്ച് ആലോചിക്കുക പോലും ഇല്ല ,, ശിവയെ വിവാഹം കഴിച്ചു ജീവിച്ചോളാ൦ ഞാൻ ,,,” സത്യം ,,,

 

“പോരാ ,,,,,,,പപ്പയുടെയും അമ്മയുടെയും പേർക്ക് അമ്മയുടെ തലയിൽ തൊട്ടു സത്യം ചെയ്തു താ ,,,” മാലിനി വാശി പിടിച്ചു

 

കരഞ്ഞു കൊണ്ട് പാറു തന്‍റെ  വലം കൈ മാലിനിയുടെ ശിരസിൽ വെച്ച് പപ്പയുടെയും അമ്മയുടെയും പേർക്ക് സത്യം ചെയ്തു കൊടുത്തു

 

മാലിനി കരഞ്ഞു കൊണ്ട് അവളെ കെട്ടിപിടിച്ചു

കൂടുതൽ ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി

 

പാറു വാതിൽ അടച്ചു തന്‍റെ  ബെഡിൽ കിടന്നു കുറെ കരഞ്ഞു

 

അവൾക്കു പോലും അറിയില്ല താൻ എന്തിനാ കരയുന്നത് എന്ന്

അപ്പു അവൾക്കാരുമല്ല

എന്നിട്ടും ,,,

അവൻ തന്‍റെ  ആരൊക്കെയോ ആണ് എന്ന് അവളറിയാതെയുള്ള തോന്നൽ ആയിരിക്കാം ഒരുപക്ഷെ അവളെ അവനിൽ നിന്നും അകറ്റി മാറ്റുമ്പോൾ അവളറിയാതെ അവളെ നൊമ്പരപ്പെടുത്തിയതും ,,,,

 

<<<<<<<O>>>>>>>

(76)

 

8.45 P M

തിരുവാതിര നക്ഷത്രത്തിന്‍റെ  നാലാം പാദത്തിലേക്ക് ചന്ദ്ര൯ സഞ്ചാരഗതി മാറി

 

ഭാർഗ്ഗവ ഇല്ലത്ത്

 

അപ്പു ആകെ നിരാശനും ദുഖിതനും ആയിരുന്നു

അവൻ തിണ്ണയിൽ വന്നിരിക്കുകയായിരുന്നു

അവന്‍റെ  ആ ഇരിപ്പ് കാണുമ്പോ എല്ലാവ൪ക്കും അങ്ങേ അറ്റം വിഷമമുണ്ടായിരുന്നു

പെരുമാളും നരനും നളിനി അക്കയും വല്യമ്മയും എല്ലാവരും അവന്‍റെ  സമീപം വന്നിരുന്നു ആശ്വസിപ്പിക്കുന്നുണ്ട്

 

അവനാകെ ടെൻഷൻ ആയിരുന്നു

ഇനി ഒരിക്കലും ഇത് കണ്ടെത്താതെ പോകുമോ എന്നുള്ള വ്യാകുലത

 

ഭക്ഷണവും കുറച്ചാണ് കഴിച്ചത്

അവൻ മുറിയിൽ പോയി വാതിലടച്ചു കിടന്നു

ആരോടാ ചോദിക്ക്യാ ,,, ആകെ ഉള്ളത് ഇന്ദു ആണ് ,,പക്ഷെ ഇന്ദുവിനും അത് അറിയില്ല എന്നാണു പറഞ്ഞത്

 

വരുമതിരുചിതിരം വരുമതിരുചിതിരം വരുമതിരുചിതിരം വരുമതിരുചിതിരം

 

എന്നവൻ ജപിച്ചു കൊണ്ടിരുന്നു

 

അവൻ ലക്ഷ്മി അമ്മയുടെ ഫോട്ടോ കൈയിൽ എടുത്തു

“ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല ലക്ഷ്മി അമ്മെ ,, ”

അവൻ കുറച്ചു നേരം ആ ഫോട്ടോയിൽ നോക്കി ഇരുന്നു

എന്നിട്ടു ടേബിളിൽ തന്നെ വെച്ചു

 

അവൻ ഒരു തോന്നലിൽ എഴുന്നേറ്റു അലമാര തുറന്നു അവന്‍റെ  ആശാനേ പുറത്തേക്ക് എടുത്തു

നാഗമണി പ്രകാശം ഒന്നും ഇല്ലാതെ ഇരുപ്പാണ്

 

അന്ന് ആ വിദേശമദ്യം അകത്താക്കി ഇരുപ്പ് തുടങ്ങിയതാണ് അതിനു ശേഷം ആശാനേ എടുക്കേണ്ടി വന്നിട്ടില്ല

 

“ആശാനേ ,,,,,,,,,,”

മിണ്ടാട്ടം ഇല്ല

അവനൊന്നു നാഗമണിയെ കുലുക്കി നോക്കി

“ആശാനേ ,,,,,,,,,,,” വീണ്ടും വിളിച്ചു

താല്പര്യമില്ലാത്ത പോലെ കുറഞ്ഞ വെളിച്ചത്തിൽ ഒന്ന് പ്രകാശിച്ചു

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.