അപരാജിതന്‍ 19 [Harshan] 11371

പാലിയത്ത്

 

അന്ന് സന്ധ്യ കഴിഞ്ഞിട്ട്

 

മാലിനി എല്ലാവരുടെയും വസ്ത്രങ്ങൾ  ട്രാവൽ ബാഗുകളിൽ  പാക്ക് ചെയ്യുകയായിരുന്നു.

പിറ്റേന്ന്  ശനി വൈകീട്ടോടെ യാത്ര തിരിക്കും

 

ശ്യാമും രാജശേഖരനും അങ്ങോട്ടേക്ക് വന്നു

ശ്യാം പോയി പാറുവിനെ കൂടെ കൂട്ടി കൊണ്ട് വന്നു

 

എല്ലാവരും കൂടെ കട്ടിലിൽ ഇരുന്നു

“അമ്മയ്ക്ക് നല്ല സന്തോഷം ഉണ്ട് പപ്പ ,,,കണ്ടില്ലേ ,, കാൽ നൂറ്റാണ്ട് കഴിഞ്ഞു വീട്ടിൽ പോകുന്നതിന്റെയാ ”

ശ്യാം പറഞ്ഞു

“പിന്നെ സന്തോഷം ഇല്ലാതെ ഇരിക്കുമോ ,,നാരായണന്‍റെ മണ്ണിലേക്കല്ലേ പോകുന്നത് ”

“രാജേട്ടാ ഓഫീസിലെ കാര്യങ്ങൾ ഒകെ എങ്ങനെയാ ,,?”

“അതെല്ലാം ഏർപ്പാടാക്കിയിട്ടുണ്ട് ,,പിന്നെ അത്യാവശ്യം ഉള്ളത് ഫോണിലും തീർക്കാമല്ലോ ,പിന്നെ മെയിൽ ഒക്കെ അവിടെയും നോക്കാല്ലോ ,” ശ്യാം മറുപടി പറഞ്ഞു

പാറു പ്രത്യേകിച്ച് ഒരു മറുപടിയും പറയാതെ നിശബ്ദയായി എല്ലാം കേട്ടിരിക്കുകയായിരുന്നു

“എന്താ പപ്പേടെ മോള് ഒന്നും മിണ്ടാത്തെ ?’

അവളുടെ ഇരിപ്പ് കണ്ടു വിഷമമായതിനാൽ രാജശേഖരൻ ചോദിച്ചു

“ഒന്നൂല്ലാ പപ്പേ ”

“മിണ്ടാതെ ഇരിക്കല്ലേ പൊന്നു ,,,ഞങ്ങൾ എല്ലാരും ഇല്ലേ ,,പപ്പേടെ പൊന്നു എന്തിനാ പേടിക്കുന്നെ ?”

അവൾ മറുപടി ഒന്നും പറയാതെ ചിരിച്ചു

അവൾ രാജശേഖരന്‍റെ മടിയിൽ തല വെച്ച് കിടന്നു

അയാൾ അവളുടെ ശിരസിൽ വാത്സല്യ പൂർവം തലോടി

“പപ്പേടെ പൊന്നാണ് ,,,” എന്ന് പറഞ്ഞു നെറുകയിൽ മുത്തം കൊടുത്തു

 

“മാളു എങ്ങനെയാ അറേഞ്ച്മെന്റ് ഒകെ ”

“രാജേട്ടാ നാളെ നമുക്കു ഇവിടെ നമ്മുടെ അമ്പലത്തിൽ തൊഴുതു  കൊണ്ട് പുറപ്പെടാം ,, ദൂരം ഉണ്ട് ,, ശ്യാം ഓടിക്കോ വണ്ടി അത്രയും ദൂരം ”

“അതൊക്കെ ഞാൻ ഓടിച്ചോളാ൦ ,,, ക്ഷീണം തോന്നിയാൽ റസ്റ്റ് എടുത്ത് പോയാൽ പോരെ ,, ”

“ശരി,,അങ്ങനെയാണെങ്കിൽ കുഴപ്പമില്ല ,,”മാലിനി പറഞ്ഞു

“രാജേട്ടാ ,,അങ്ങനെ ആണെങ്കിൽ ഞായറാഴ്‌ച പുലർച്ചയോടെ നമ്മൾ ചെന്നുവാടി എന്ന സ്ഥലത്തു എത്തും ,,അത് മൂന്നും കൂടിയ ഒരു ജങ്ഷൻ ആണ് ,,അവിടെ നിന്നും ഇടത്തേക്ക് പോയാൽ മിഥില നേരെ പോയാൽ ജനപത ജില്ലാ ,,വലത്തേക്ക് പോയാൽ രത്നഗിരി ,,പുലർച്ചയോടെ ചെന്നുവാടി എത്തിയാൽ നേരെ ഇടതേക് പോയി മിഥിലയിലേക് പോകണം ,,അവിടെ ഏതേലും ലോഡ്ജിൽ റൂം എടുത്തു ഫ്രഷ് ആയി നമുക് മിഥിലയിലെ ക്ഷേത്രദർശനം നടത്തണം,,,അത് കഴിഞ്ഞു അവിടെ നിന്നും തിരിച്ചു ചെന്നുവാടിയിൽ ചെന്ന് നേരെ ജനപതം വഴി വൈശാലി ,,അവിടെ നിന്ന് ഒരു ഇരുപതു ഇരുപത്തി അഞ്ചു കിലോമീറ്റർ ഉണ്ടാകും ,,ജനപതത്തിൽ ഏട്ടൻമാർ ആരെങ്കിലും ഉണ്ടാകും  എന്ന് പറഞ്ഞിട്ടുണ്ട് ”

 

“അപ്പൊ വലിയ ഒരു ട്രിപ്പ് ആണല്ലേ മാളു ,,”

“അതെ രാജേട്ടാ ,,,,,,,,,,,”

“എന്തായാലും നമ്മൾ ഒരുമിച്ചു ഇത്രയും ദൂരം ഒരു വലിയ ട്രിപ്പ് അത് ഇപ്പോ കുറെ നാളുകൾക്കു ശേഷമാ ,,എന്തായാലും കൊള്ളാം ”

“നമ്മുടെ ആദി കൂടെ ഉണ്ടായിരുന്നെങ്കിൽ അവിടെ വരെ വണ്ടിയോടിക്കാൻ ശ്യാമിന് ഒരു കൂട്ടാകുമായിരുന്നു ”

“അതെന്താ പപ്പാ ,,,ആദിയെ ഇപ്പോളും ഒരു ഡ്രൈവർ ആയി തന്നെ ആണോ പപ്പാ കാണുന്നത് ”

ശ്യാം ചോദിച്ചു

“ഞാൻ അങ്ങനെ പറഞ്ഞോ ,,, ഒരു കൂട്ടാകും എന്നല്ലേ പറഞ്ഞത് ,, ”

 

“അങ്ങനെ കൂട്ടായാലും ,, അവിടെ ചെന്നാൽ ആദി എവിടെ താമസിക്കും ,, അവിടത്തെ ജോലിക്കാർ താമസിക്കുന്ന ഔട്ട് ഹൌസിൽ ,,മുത്തശ്ശിക്ക് ആദിയെ കണ്ടു കൂടാ ,,മാമൻമാർക്കും അതുപോലെ തന്നെ ,,”

 

ശ്യാം പറഞ്ഞു

 

“രണ്ടു പേരും നിർത്തുന്നുണ്ടോ ,,,വേറെ ഒന്നും പറയാൻ ഇല്ലേ ” മാലിനി പറഞ്ഞു

“മാലിനി ഇടയ്ക്ക് പാറുവിനെ നോക്കി  അല്പം ഭയത്തോടെ

അവൾ പപ്പയുടെ മടിയിൽ തല വെച്ച് കിടന്നു മറ്റെവിടേക്കോ ശ്രദ്ധ കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു

 

“കണ്ടോ കണ്ടോ ,,,അവളുടെ അമ്മയെയും ആങ്ങളമാരെയും പറഞ്ഞപ്പോ പിടിച്ചില്ല ” തമാശയ്ക്ക് രാജശേഖരൻ പറഞ്ഞു

 

“അല്ല ,,,,ആദി ആ ഭാഗത്തു എവിടെയോ അല്ലെ പോയിരിക്കുന്നേ ,, മിഥിലയിൽ ”

“ആ അതെ പപ്പാ ,,,”

“എന്നാൽ നമ്മൾ മിഥിലയിൽ എത്തുമ്പോൾ ആദിയെ വിളിച്ചു കൂടെ ,, അപ്പോൾ നമുക്കും ഒരു കൂട്ടാകുമല്ലോ”

 

“എന്തിനാ ,,,അപ്പു ,,അവന്‍റെ കാര്യങ്ങൾക്കായി പോയിരിക്കുന്നതാ ,,അവനു നൂറു കൂട്ടം കാര്യങ്ങൾ ഉണ്ട് ,,എന്തിനാ അവനെ ബുദ്ധിമുട്ടിക്കുന്നത് ,,നമ്മൾ മിഥിലയിൽ താമസിക്കാൻ ഒന്നുമല്ലല്ലോ പോകുന്നത് ,,ക്ഷേത്രദര്ശനത്തിനല്ലേ ” അല്പം ദേഷ്യപ്പെട്ടു മാലിനി ചോദിച്ചു

 

“ആ അതു പോയിന്റ് ,,,മോനെ അമ്മ പറഞ്ഞതാ ശരി ,,,,അപ്പൊ എല്ലാം മാളു പറയുന്ന പോലെ ,,”

“ആ അതെ പപ്പാ ,,,,,” ശ്യാം പറഞ്ഞു

 

“അല്ല ..മാളു അപ്പോ ,,നമ്മുടെ നിലവറയിലെ കെടാവിളക്കോ ?”

“അത് ഞാ൯ രാജി നാത്തൂനോട് പറഞ്ഞിട്ടുണ്ട് , നാത്തൂന്‍ എന്നും വന്നു നോക്കിക്കൊള്ളാം എന്നു ഉറപ്പ് തന്നിട്ടുണ്ട് “

“അപ്പോ എല്ലാം പ്ലാനിങ് ആയി ല്ലേ ,,, പപ്പേടെ വാവയുടെ അഭിപ്രായം എന്താ ,,,,,?” തലയിൽ തടവി കൊണ്ട് രാജശേഖര൯ പാർവതിയോട് ചോദിച്ചു

 

“ഒക്കെ നിങ്ങളെല്ലാവരും തീരുമാനിക്കുന്നത് പോലെ ,,,,”

 

“കണ്ടോ ,,അതാണ് എന്‍റെ മോൾ ,,, ചിങ്ങത്തിൽ ഗംഭീരമായി കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയെ പപ്പേടെ പൊന്നു ,,,ഹമ് ,,നോക്കിക്കോ ,,,”

 

“അവൾ ഒന്ന് ചിരിച്ചു എന്ന് വരുത്തി ”

 

“എന്നാലും എന്താ പൊന്നൂന് ഒരു ചൊടിയും സന്തോഷവും ഇല്ലാത്തതു ,,ഇങ്ങനെ ഇരിക്കല്ലേ പൊന്നെ ,,പപ്പയ്ക്ക് വിഷമമാകും ”

 

“എനിക്ക് ഒരു കുഴപ്പോം ഇല്ല ,,പപ്പാ ,,,എന്ന് പറഞ്ഞു അവൾ എഴുനേറ്റു രാജശേഖരന്‍റെ കവിളിൽ ഒരു മുത്തം കൊടുത്തു റൂമിലേക്കു പോയി

 

“എന്തോ എന്‍റെ കുഞ്ഞിന് ഉണ്ട് ,മനസ്സിൽ ,,അതാ ഈ ഒഴിഞ്ഞു മാറി നടക്കുന്നെ ” അയാൾ ഭയത്തോടെ പറഞ്ഞു

 

“ഒന്നൂല്ല രാജേട്ടാ ,,ഉള്ളിൽ ഇത്തിരി പേടി കിട്ടിയല്ലോ അതുകൊണ്ടാ ,,,,അതൊക്കെ അവിടെ ചെല്ലുമ്പോ ശരിയാകുംന്നേ ,,,,,,,,,” മാലിനി ആശ്വസിപ്പിച്ചു

 

<<<<<O>>>>>

പിറ്റേന്ന്

 

ഭാർഗ്ഗവ ഇല്ലത്ത്

 

അപ്പു മുറിയിൽ അമ്മയുടെ ഫോട്ടോ എടുത്തു വെച്ചു

മുത്തശ്ശിയുടെ വസ്ത്രം എടുത്തു വെച്ചു

അതുപോലെ മുത്തശ്ശന്‍റെ രക്തം പുരണ്ട തുണിയും ചിതാഭസ്മ ചെപ്പും ഒരുമിച്ചു വെച്ചു

അതിനോടൊപ്പം മുത്തശ്ശൻ പണ്ട് പുകയെടുത്തിരുന്ന ചില്ലവും വെച്ചു

ആ ചില്ലം ഏതോ മൃഗത്തിന്‍റെ എല്ലോ കൊമ്പോ മറ്റോ ആണ് എന്ന് അവനു നോക്കിയപ്പോൾ മനസ്സിലായിരുന്നു

 

“ലക്ഷ്മി അമ്മെ ,,,,കണ്ടോ ,,ഞാൻ ഇപ്പോ ഒരുപാട് മാറി , മാറ്റം അറിയാൻ പറ്റുന്നില്ലേ ,,അപ്പൊ നമ്മുടെ വംശത്തിന്‍റെ തുടക്കം തെക്കു ദേശത്തുള്ള രണ്ടു നദികൾ അതായതു ലക്ഷ്മിയും പാർവതിയും ഒഴുകുന്ന സ്ഥലത്തു അഞ്ഞൂറ് കൊല്ലത്തോളം ആയി ദുഃഖത്തിൽ വസിക്കുന്നവർ ജീവിക്കുന്ന ഒരിടം ആണ് ,,ഇനി അതാണ് കണ്ടുപിടിക്കാൻ ഉള്ളത് ,, എല്ലാം ഭദ്രാമ്മയുടെ സഹായം കൊണ്ടാ കണ്ടുപിടിച്ചത് ,, അതായതു ലക്ഷ്മി അമ്മയുടെ അമ്മേടെ ,, ലക്ഷ്മി അമ്മേടെ കാര്യത്തിൽ ആരെങ്കിലും ഒക്കെ വരും എന്നെ സഹായിക്കാൻ ,,വരുമതിരുചിതിരം കണ്ടുപിടിക്കാൻ ദേവിക സഹായിച്ചില്ലേ ,,,”

 

അത് പറഞ്ഞതും ലക്ഷ്മി അമ്മയുടെ ഫോട്ടോ മറിഞ്ഞു വീണു

അവനതു നേരെ എടുത്തു വെച്ചു

 

“ഇപ്പോ ഭദ്രാമ്മയും ,,,,’അമ്മ ഇത് കണ്ടോ ,,,അമ്മേടെ അച്ഛൻ ,,,ത്രിലോകരുദ്രൻ എന്നായിരുന്നു പേര് ,, അപ്പൊ  മുത്തശ്ശിയുടെ പേര് അ വച്ച് തുടങ്ങുന്ന എന്തെങ്കിലും ആയിരിക്കും ,, മുത്തശ്ശിയുടെ കൈയിൽ പച്ച കുത്തിയിരുന്ന ആ ചിത്രം അതിനും എന്തെങ്കിലും അർത്ഥം ഉണ്ടാകണം ,,, ഇന്നലെ ഭദ്രാമ്മ പറഞ്ഞിരുന്നു സൂര്യൻ എന്നത് സൂചിപ്പിക്കുന്നത് ശിവൻ ആണെന്ന് ,,ഞാൻ ഇന്നലെ കുറച്ചു ജ്യോതിഷവുമായി ബന്ധം ഉള്ള കാര്യങ്ങൾ നെറ്റിൽ നോക്കി ,,അപ്പൊ മനസിലായത് ,, ചന്ദ്രൻ ഗൗരിയെ ആണ് കാണിക്കുന്നത് എന്ന ,, അതായത് പാർവതി ദേവിയെ ,,, ത്രി എന്ന വാക്കിന്‍റെ അടുത്ത സൂര്യനും ,, അ എന്ന വാക്കിന്‍റെ അടുത് ചന്ദ്രനും ആയിരുന്നു ,,,അപ്പൊ ,,, മുത്തശന്‍റെ പേര് ത്രിലോക രുദ്ര൯ എന്നത് ശിവന്‍റെ പേര് ആണ് ,,അപ്പോ ഒരു പക്ഷെ മുത്തശ്ശിയുടെ പേര് ,, പാർവതി ദേവിയുടെ ഏതെങ്കിലും പേര് ആകാൻ ,,സാധ്യത ഉണ്ടാകണം ,, പക്ഷെ ആ ഇടയിലെ പാതിയടഞ്ഞ കണ്ണ് ,,,അത് മനസിലാകുന്നില്ല ,,,എന്തായാലും ഇവിടെ വരെ എത്തിയില്ലേ ,,ഇനിയും മുന്നോട്ടു പോകും ,,,,അതെനിക് നല്ല പോലെ ഉറപ്പുണ്ട് ,,,എന്നാലും ലക്ഷ്മി ‘അമ്മയെ ആരാണ് അടിമപ്പെടുത്തി വെച്ചിരിക്കുന്നത് ,, അതായതു ലക്ഷ്മി അമ്മയുടെ ആത്മാവിനെയാണോ ,,,,അപ്പോൾ ലക്ഷ്മി അമ്മയ്ക്കു മോക്ഷം കിട്ടിയിട്ടില്ലേ ,,,,ഓ ,,,പറഞ്ഞ പോലെ ,,,ഒരു മകൻ എന്ന നിലയ്ക്ക് ഞാൻ അതിനു വേണ്ട കർമ്മങ്ങൾ ഒന്നും തന്നെ ചെയ്തിട്ടുമില്ലല്ലോ ,,,,ഞാൻ ചെയ്യാം ,,,അമ്മയുടെ കുടുംബത്തെ കണ്ടുപിടിച്ചു കഴിഞ്ഞു എല്ലാ കർമ്മങ്ങളും ഞാൻ ചെയ്തോളാ൦ ,,, കാശിയിലോ രാമേശ്വരത്തോ ,,,പോരെ ,,,,അതുപോലെ

 

പുലി ഗുരുനാഥൻ എന്നോട് ആവശ്യപ്പെട്ടത് ഞാൻ തേടി ചെല്ലുന്ന ഇടത്ത് എന്‍റെ ഇഷ്ടം പോലെ ചുടലക്കളത്തിൽ ചണ്ഡാളനെ പോലെ കഴിയണം എന്നാ ,,,അതെന്തിനാണാവോ ,,,അതുപോലെ മഹാദേവന് വേണ്ടി നിലകൊള്ളേണ്ടി വന്നാൽ ഒരു ചണ്ടാലൻ ആകണം എന്നും ,,, പിന്നെ മരിക്കുന്നതിന് മുൻപ് കൈലാസവും  ദർശിക്കണം എന്നും ,,, ഒക്കെ ചെയ്യാമെന്നെ ….”

 

അപ്പോൾ ആണ് വൈഗ അങ്ങോട്ടേക്ക് വന്നത്

 

“മാമാ ,,,,,,,,,,,,,,,,,,,,” അവൾ കൊഞ്ചി വിളിച്ചു

അവൻ തിരിഞ്ഞു നോക്കി

മുഖം അല്പം ഗൗരവത്തിൽ പിടിച്ചു

അതുകണ്ടപ്പോ അവളുടെ മുഖം വാടി

പെട്ടെന്നവൻ ചിരിച്ചു

അപ്പൊ അവളുടെ മുഖവും തിളങ്ങി

 

അവൾ അവിടെ തന്നെ നിന്നു

“കേറി വാ വൈഗൂ ”

അതുകേട്ടു അവൾ ഉള്ളിലേക്ക് വന്നു

അവൾ എല്ലാത്തിലേക്കും നോക്കി

 

“എന്നാ മാമാ ,,,എന്ന സെയ്‌കിറേ ?”

“ഒന്നൂല്ലെടാ ,,,ഞാൻ ഇതുവരെയുള്ള കാര്യങ്ങളൊക്കെ അമ്മയോട് പറയായിരുന്നു ”

“അപ്പടിയാ ,,,,,,,,,,,,,?”

“ആ ,,,,അപ്പടി ഇപ്പിടി ”

 

അപ്പോളേക്കും വല്യമ്മയും യമുനയും കൂടെ അങ്ങോട്ടേക്ക് വന്നു

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.