അപരാജിതന്‍ 19 [Harshan] 11370

 

മൂന്നാം ദിനം

 

സൂര്യനമസ്കാരം ചെയ്തു കൊണ്ട് ഇരുവരും ഏറെ നടന്നു

ഒരു കാടിനുള്ളിലൂടെ വീണ്ടും അജ്ഞാതമായ ഒരു പാറക്കെട്ടിന്‍റെ സമീപത്തേക്ക് വന്നു

ആ പാറകെട്ടിനുമുകളിൽ കയറി

അതിന്‍റെ മുകളിൽ വലിയ ചൂടായിരുന്നു

അതിലുള്ള ഒരു ദ്വാരത്തിലൂടെ പുക ഉയരുന്നുണ്ടായിരുന്നു

അതൊരു അഗ്നി പർവ്വതം ആണ് എന്ന് ഗുരുനാഥൻ അവനു പറഞ്ഞു കൊടുത്തു

 

ആദി ചുറ്റും നോക്കി , ഏറ്റവും മുകളിൽ ആയി ആണ് ഈ കൊടുമുടി

താഴേക്ക് വലിയ കൊക്കയും

ആദിയ്ക്ക് കാൽ നല്ല പോലെ പൊള്ളുന്നുണ്ടായിരുന്നു

 

“നാരായണ ,,,,അഗ്നി തത്വമാണ് ഇവിടം,,ഇവിടെ നിന്നുമാണ്  ഈ ദിവസം നീ ആയോധനകലകൾ അഭ്യസിക്കുന്നത് ”

അദ്ദേഹം അവിടെ ഉണ്ടായിരുന്ന ഒരു പാറക്കല്ല് തള്ളി നീക്കി

ആദി അതിനുള്ളിലേക്ക് നോക്കി

ഒരു കുഴി , അതിനുള്ളിൽ വാൾ , ഗദ , ശൂലം . ധനുസ്സും അസ്ത്രങ്ങളും ”

ഗുരുനാഥന്‍റെ ഉപദേശപ്രകാരം അവനതു പുറത്തേക്കെടുത്തു

 

“ഗുരുനാഥ ,,, ഇതൊന്നും എനിക്കറിയില്ല ,,, ഒരു ദിവസം കൊണ്ട് ഞാൻ എങ്ങനെയാണ് ഇതെല്ലാം പഠിക്കുന്നത് ?”

അദ്ദേഹം പൊട്ടിചിരിച്ചു

 

“നാരായണ ,,,,, അതിനു പ്രയാസം ഇല്ല ,,,കാരണം ഇതെല്ലാം  എന്നോ നീ അഭ്യസിച്ചത് തന്നെ ആണ് ,,അഗ്നി എന്ന ഭൂതതത്വം സാക്ഷിയായി വേണം നീ അതിലൂടെ കടന്നു പോകുവാൻ ,, എന്ന് മാത്രം ”

 

“ഞാൻ പഠിച്ചെന്നോ ,,,എപ്പോൾ ,,,,എപ്പോൾ ഗുരുനാഥ ,,,?”

 

“നാരായണ ,,,ഏതൊരു മനുഷ്യനും പല തലങ്ങൾ ഉണ്ട് ,, ഈ തലത്തിൽ നിന്നും ചിന്തിച്ചാൽ അത് നിനക്കു മനസിലാകില്ല ,, പക്ഷെ അങ്ങനെ ഉയർന്ന തലത്തിലേക്കു പോകുവാൻ കഠിനമായ സാധനകൾ ആവശ്യം ആണ് ,,, അതിനാൽ ,,ഇപ്പോൾ ആ വക കാര്യങ്ങൾ ചിന്തിക്കേണ്ട ,,, വരൂ ,,,,,”

 

എന്ന് പറഞ്ഞു ഗുരുനാഥൻ ആദ്യം തന്നെ ഇരുമ്പിന്‍റെ ഭാരമുള്ള ഗദ അവനു നേരെ എറിഞ്ഞു

ആദി അത് പിടിച്ചു , നല്ല ഭാരം ഉണ്ട്

ഗുരുനാഥൻ അവന്‍റെ നേരെ ഗദയുമായി വന്നു

ആഞ്ഞു പ്രഹരിച്ചു

ആദി പെട്ടെന്ന് ഭയത്തോടെ ഒഴിഞ്ഞു മാറി

കാലൊന്നു തെറ്റിയാൽ കൊക്കയിലേക് വീഴും എന്നവന് ഉത്തമബോധ്യം ഉണ്ടായിരുന്നു

 

ഗുരുനാഥൻ കൈയിൽ ഗദ ചുഴറ്റി വീണ്ടും ആദിക് നേരെ അടുത്തു

ആദിയുടെ തലനോക്കി പ്രഹരിച്ചു

ആദി പെട്ടെന്ന് തല തിരിച്ചു

പാഞ്ഞു വരുന്ന ഗദയിൽ നിന്നും തലയെ രക്ഷിച്ചു

അതെ സമയം ഗുരുനാഥൻ കൈകൊണ്ടു അവന്‍റെ നെഞ്ചിൽ തള്ളി

അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ അവൻ പിന്നിലേക്ക് വീണു

പാറപുറത്തുനിന്നും നേരെ കീഴോട്ട്

പെട്ടെന്ന് ഒരു പാറയുടെ കുഞ്ഞു കല്ലിൽ പിടി കിട്ടി

ഒറ്റകൈയിൽ തൂങ്ങി അവൻ താഴേക്ക് നോക്കി

അഗാധമായ താഴ്ചയുള്ള പാറ നിറഞ്ഞ കൊക്ക

വീണാൽ താൻ പൊടിഞ്ഞു പോകും

 

അവൻ ബലം കൊടുത്തു മുകളിലേക്കു പിടിച്ചു കയറി

വന്നിരുന്നതും അവന്‍റെ തോളിൽ ഗദ കൊണ്ട് ഗുരുനാഥൻ ആഞ്ഞു പ്രഹരിച്ചു

പ്രഹരത്തിന്‍റെ ശക്തിയിൽ അവൻ മുകളിൽ തന്നെ വീണുപോയി

 

ഗുരുനാഥൻ അവന്‍റെ പുറം ലക്ഷ്യമാക്കി പ്രഹരിക്കാൻ വന്നപ്പോൾ അവൻ പെട്ടെന്ന് വട്ടം കറങ്ങി ഒഴിഞ്ഞുമാറി , തന്‍റെ കൈയിൽ നിന്നും വീണുപോയ ഗദ കൈയിൽ എടുത്തു

ആ സമയം അവന്‍റെ മനസ്സിൽ അവനറിയാതെ തന്നെ ഗദായുദ്ധ തന്ത്രങ്ങൾ തെളിഞ്ഞു വരുന്നതുപോലെ

അവൻ മുകളിലേക്കു കുതിച്ചുയർന്നു തനിക്കു നേരെ ഗദവീശുന്ന ഗുരുനാഥന്‍റെ ഗദയിൽ പ്രഹരിച്ചു

 

ആ നിമിഷം മുതൽ സൂര്യൻ തലയ്ക്കു മുകളിൽ വരുന്നത് വരെ ആ അഗ്നിപർവ്വത കൊടുമുടിയുടെ മുകളിൽ അവർ നിർത്താതെ ഗദായുദ്ധപരിശീലനം നടത്തിക്കൊണ്ടിരുന്നു , ഗുരുനാഥൻ അവനറിയാത്ത  മുറകൾ അവനെ അഭ്യസിപ്പിച്ചു.

 

ഒരു മണിക്കൂർ വിശ്രമത്തിനു ശേഷം ഗുരുനാഥൻ അവനു കൈയിൽ വാൾ നൽകി

 

പൂർവ്വ ദ്രാവിഡർ കൊല്ലപണിശാലയിൽ നിർമ്മിച്ചെടുത്ത കടുപ്പമേറിയ ഉരുക്കിൽ വാർത്ത വാൾ

പച്ചിരുമ്പിനെ മുളയും പൊന്നാവാരം ചെടിയും ചേർത്ത് കത്തിച്ചു ചാരത്തിൽ ഉരുക്കി ധാതുക്കൾ ചേർത്ത് ഉറപ്പോടെ വാർത്ത ഒരിക്കലും തുരുമ്പ് പിടിക്കാത്ത കൃഷ്ണലോഹഖഡ്ഗം

 

ആദി സൂര്യനെ നോക്കി

വാൾത്തലയിൽ സൂര്യ പ്രകാശം തട്ടി പ്രതിഫലിക്കുന്നു

ഗുരുനാഥനും ആദിയും പരസ്പരം പോരാടുവാൻ നിന്നു

ഗുരുനാഥൻ തന്നെ അവന്‍റെ കഴുത്തു ലക്ഷ്യമാക്കി വാൾ വീശി

ആദി പിന്നിലെക്കു വളഞ്ഞു വന്നു

ആ വാള്മുനയിൽ നിന്നും കഴുത്തിനെ കാത്തു

ആദി മുകളിലേക്കുയർന്നു ഇരുകൈകളും കൊണ്ട് വാൾ പിടിച്ചു ഗുരുനാഥന്‍റെ ശിരസു പിളർക്കുവാൻ ആഞ്ഞു പ്രഹരിച്ചു

ഗുരുനാഥൻ തന്‍റെ കൈയിലെ വാൾ കൊണ്ട് തട വെച്ചു

ക്ളീ൦ ,,,,,,,,,,,,എന്ന ശബ്ദം ഉണ്ടായി

ഒപ്പം തീപ്പൊരികളും

 

ഗുരുനാഥൻ ഒരു ചിരിയോടെ അവനെ നോക്കി

അദ്ദേഹം മുകളിലേക്കുയർന്നു വട്ടം കറങ്ങി അവന് നേരെ വാൾ ആഞ്ഞുവീശി

ആദി തട വെച്ചു

 

ആ കൊടുമുടിക്കു മുകളിൽ ചൂടിൽ അവർ ഇരുവരും നിർത്താതെ വിശ്രമം പോലുമില്ലാതെ വാൾപ്രയോഗം നടത്തിക്കൊണ്ടിരുന്നു , ആക്രമണ പ്രത്യാക്രമണങ്ങളിലൂടെ ആദി സ്വയം പുതിയ മുറകൾ അഭ്യസിച്ചു കൊണ്ടിരുന്നു

 

അങ്ങനെ സന്ധ്യ സമയം , സൂര്യ അസ്തമയ വേളയിൽ

 

അവനു ചുറ്റും ഗുരുനാഥൻ അവിടെ ഉണ്ടായിരുന്ന വിറകുകൾ കൊണ്ട് അഞ്ചു വലയങ്ങൾ നിർമ്മിച്ചു

അവനെ അഞ്ചു വലയങ്ങൾക്കുള്ളിയായ് ഇരുത്തി

പഞ്ചാഗ്നി മദ്ധ്യേ ഇരുന്നു അനുഷ്ഠിക്കേണ്ട സാധനയ്ക്കായി

 

അവനു സമീപമുള്ള ഒന്നാം വലയത്തിനു അഗ്നി പകർന്നു ഒന്നാമത്തെ അഗ്നി ആവാഹനീയം

അതിനു ശേഷം രണ്ടാം വലയത്തിനു അഗ്നി പകർന്നു രണ്ടാമത്തെ അഗ്നി ദക്ഷ൦

അതിനു ശേഷം മൂന്നാം വലയത്തിനു അഗ്നി പകർന്നു മൂന്നാമത്തെ അഗ്നി ഗാർഹപത്യം

അതിനു ശേഷം നാലാ൦  വലയത്തിനു  അഗ്നി പകർന്നു നാലാമത്തെ അഗ്നി സ്വതം

ഏറ്റവും ഒടുവിൽ അഞ്ചാം വലയത്തിനും അഗ്നി പകർന്നു അഞ്ചാമത്തെ അഗ്നി ആവസധം

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.