Category: Short Stories

MalayalamEnglish Short stories

ദി ഗ്രേറ്റ്‌ ഇന്ത്യൻ ചിക്കൻ കറി [അനീഷ് ദിവാകരൻ] 43

ദി ഗ്രേറ്റ്‌ ഇന്ത്യൻ ചിക്കൻ കറി Author : അനീഷ് ദിവാകരൻ   “അതെ ചുരിദാറിന്റെ ഷോൾ ശരിക്കും വെച്ചിട്ടുണ്ടല്ലോ അല്ലെ ” ഭാര്യ ആലീസിനൊപ്പം ചിക്കൻ വാങ്ങാൻ രാവിലെ വീട്ടിൽ നിന്ന് തന്റെ ബൈക്കിൽ ഇറങ്ങിയപ്പോൾ തൊമ്മിക്ക് സംശയം അതെങ്ങനെ സംശയിക്കാതെയിരിക്കും ഇന്നലെ സന്ധ്യക്ക് രണ്ടെണ്ണം വീശി മാടത്തറ ജംഗ്ഷനിൽ തെക്കോട്ടും വടക്കോട്ടും നോക്കി നിൽകുമ്പോഴല്ലേ വഴിയിൽ കൂടി വല്ല വഴിക്കും പോയ വയ്യാവേലി ഒരു കാക്കാത്തിയുടെ രൂപത്തിൽ തൊമ്മിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് കൈ നോക്കി […]

പ്രേതപുസ്തകം [Jojo Jose Thiruvizha] 55

പ്രേതപുസ്തകം Author : Jojo Jose Thiruvizha   ഞാൻ എൻെറ ഒരു അനുഭവകഥയാണ് എഴുതാൻ പോവുന്നത്.അപ്പോൾ എനിക്ക് ഏകദേശം പതിനേഴ് വയസ്സ് ഉണ്ട്.ഞാൻ അക്കാലത്ത് ഭയങ്കര പുസ്തകവായന പ്രേമിയാണ്. സാധാരണ വായിക്കാറുള്ളത് ബാലരമ,ബാലാഭൂമി,ഫയർ,മുത്തുചിപ്പി ഒക്കെ ആണ്.ഞാൻ പ്രൈവറ്റായാണ് +2 പഠിച്ചത്.ഞങ്ങളുടെ ഓപ്പൺ സ്കൂൾ ചേർത്തല ബോയിസ് സ്കൂളായിരുന്നു.എല്ലാ ഞായറാഴ്ച ദിവസവും അവിടെ ക്ലാസുണ്ടാവും. അങ്ങനെ ഒരു ഞായറാഴ്ച ദിവസം ഞാൻ ഓപ്പൺ ക്ലാസിന് പോയി.ക്ലാസ് കഴിഞ്ഞ് മടങ്ങു൩ോൾ എനിക്ക് ഒരാഗ്രഹം എൻെറ വായന കുറച്ചുകൂടി സെറ്റപ്പാക്കണം […]

ചെറിയ കാര്യങ്ങളിലെ ദൈവങ്ങൾ [ശിവശങ്കരൻ] 69

  ചെറിയ കാര്യങ്ങളിലെ ദൈവം Author: ശിവശങ്കരൻ Disclaimer   ഈ കഥയിൽ യഥാർത്ഥ ആളുകൾ കഥാപാത്രങ്ങളായി വരുന്നുണ്ട്, എന്നാൽ കഥ തികച്ചും സാങ്കൽപ്പികം മാത്രമാണ്. യഥാർത്ഥ സ്ഥലങ്ങളെയും ആളുകളെയും വച്ചു അവരുടെ അറിവോടെ ഞാൻ മെനഞ്ഞ ഒരു കഥ. ഇതിനു മാറ്റാരുടെയും ജീവിതമായി യാതൊരു ബന്ധവുമില്ല. അഥവാ തോന്നുന്നെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.  

ഇനിമുതൽ രാത്രിയിൽ യാത്ര വേണ്ടാ – [Santhosh Nair] 910

അത്യാവശ്യമായി നാട്ടിൽ അമ്മാവന്റെ വീടു വരെ പോകേണ്ടിയിരുന്നു, അന്നു തന്നെ തിരികെ എത്തേണ്ട ആവശ്യമുണ്ടായിരുന്നതിനാൽ ഉച്ച കഴിഞ്ഞു തിരികെ പോകാൻ ആണ് ഉദ്ദേശിച്ചത്. പക്ഷെ തിരികെ ഇറങ്ങുമ്പോൾ പല കാരണങ്ങളാൽ ഒത്തിരി ലേറ്റ് ആയി. മഴ വേറെ. അമ്മ എപ്പോഴും പറയും “മോനെ, രാത്രിയിൽ യാത്ര വേണ്ടാ, കേട്ടോ” അമ്മുമ്മ പറഞ്ഞതാണ് “മോനെ എന്ന് പോകേണ്ടാ,നാളെ അതിരാവിലെ പൊയ്ക്കൂടേ എന്ന്” ഈയുള്ളവനിലെ ആ ധൈര്യവാൻ കേട്ടില്ല. “മൂത്തവർ ചൊല്ലും മുതു നെല്ലിയ്ക്കയും ആദ്യം കൈയ്ക്കും പിന്നെ മധുരിയ്ക്കും” […]

ഗുരുവും ശിഷ്യനും [Jojo Jose Thiruvizha] 54

ഗുരുവും ശിഷ്യനും Author : Jojo Jose Thiruvizha   ഗിരിശൃംഗങ്ങൾക്കിടയിലെ ബോധിവൃക്ഷ ചുവട്ടിൽ പത്മാസനത്തിൽ ഗുരു ഇരിക്കുകകയായിരുന്നു.അപ്പോൾ സ്ലേറ്റ് കല്ലുകൾ മേലോടായി മേഞ്ഞ ആശ്രമത്തിൽ നിന്ന് ശിഷ്യൻ പുറത്തേക്കുവന്നു.ശിഷ്യൻ നേരെ ഗുരുവിന് അടുത്തെത്തി.ശിഷ്യൻെറ മുഖത്തെ സംശയഭാവം കണ്ടിട്ടാവാം നേരിയ ഒരു പുഞ്ചിരിയോടെ ഗുരു ചോദിച്ചു. ഗുരു:എന്താ കുട്ടി?. ശിക്ഷ്യൻ:കുറെ നാളായി എന്നെ ഒരു സംശയം അലട്ടുന്നു.ദൈവം ഉണ്ടോ ഇല്ലയോ?. ഗുരു:അത് നീ സ്വയം കണ്ടെത്തേണ്ടതാണ്.എങ്കിലും ചിലകാര്യങ്ങൾ ഞാൻ പറയാം.ഈ പ്രപഞ്ചത്തിൽ ശൂന്യതയിൽ നിന്ന് ആർക്കും ഇതുവരെ […]

മോഹസാഫല്യം [Navab Abdul Azeez] 59

മോഹസാഫല്യം Author : Navab Abdul Azeez   ——————————– മോളോ .. പറയ്… കേൾക്കട്ടെ … എന്താക്കണം…?” ഡോക്ടറെ കാണിക്കണോ…? അതും ചോദിച്ചു കൊണ്ടാണ് അയാൾ വീട്ടിലേക്ക് കയറിയത്. കാരണം ഉച്ചക്ക് വിളിച്ചപ്പോൾ അവൾക്ക് എന്തോ അസ്വസ്ഥത തോന്നുന്നതായി പറഞ്ഞിരുന്നു. ജോലി കഴിഞ്ഞു വന്ന് കുളിച്ചു വരുമ്പോഴേക്ക് പാൽപ്പൊടിയിട്ട നല്ല കിടിലൻ ചായ മേശപ്പുറത്ത് റെഡിയാക്കി വെച്ചിരുന്നു. കൂട്ടാൻ തലേദിവസം വാങ്ങിയ അച്ചപ്പവും. പുള്ളി ലുങ്കിയുടുത്ത് കുപ്പായമിടാതെ ഡൈനിംഗ് ടേബിളിനടുത്തേക്ക് ചൂരൽ കസേര വലിച്ചിട്ട് നീണ്ടു […]

മഴയിൽ കുതിർന്ന മോഹം [Navab Abdul Azeez] 61

മഴയിൽ കുതിർന്ന മോഹം Author : Navab Abdul Azeez   “ഇക്കാ…. നിങ്ങൾ മാറ്റുന്നില്ലേ?” അവളുടെ ചോദ്യം അവൾ ആവർത്തിച്ചു ചോദിക്കുകയാണ്. റാഫി കേട്ട ഭാവം നടിക്കാതെ ടിവിയിൽ മുഴുകിയിരിക്കുകയാണ്. റാഫിയെ കുറ്റം പറയാനൊക്കുമോ….? എത്ര കണ്ടാലും മതിവരാത്ത നല്ല സിനിമകൾ ഇതുപോലെയുള്ള ഒഴിവു ദിനങ്ങളിലേ ഈ ചാനലുകാർ ഇടുകയുള്ളൂ. മോഹൻലാലിന്റെ ദേവാസുരം തലക്കു പിടിച്ചിരിക്കുമ്പോഴാണ് തൊട്ടരികിൽ അവൾ വന്ന് തട്ടി വിളിച്ചത്. “ഹേയ്… എന്താ….പോകണ്ടേ…..? ഞാനെപ്പോഴോ മാറ്റി. ഇനി എന്റെ ഒരുക്കം കഴിയാഞ്ഞിട്ടാണ് നേരം […]

ഭാര്യക്കുമുണ്ട്_സങ്കടങ്ങൾ [Navab Abdul Azeez] 71

ഭാര്യക്കുമുണ്ട്_സങ്കടങ്ങൾ Author : Navab Abdul Azeez   ”ഉമ്മാ ….. ഉപ്പ എപ്പോ വരും….? കുറെ നേരായില്ലേ…..? ഹഖൂന് ഉറങ്ങണന്ന് അറീലേ…..?” കുഞ്ഞുമോന്റെ വായിലൊതുങ്ങാത്ത സംസാരം കേട്ട് ഉമ്മ തരിച്ചു പോയി. മറുപടി എന്ത് പറയണമെന്ന് ആലോചിച്ചു. കാരണം പറയുന്നത് തെറ്റിയാൽ ചിലപ്പോൾ നാളെ ചോദിക്കും. വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ മറുപടി കൊടുത്തു. “ഹഖു മോനേ…. ഉപ്പ ആറ് മാസം കഴിഞ്ഞാൽ വരും.” കുഞ്ഞു മനസ്സിൽ അപ്പോൾ അടുത്ത ചോദ്യം വന്നു. ”ഉമ്മാ ആറ് […]

അടൂര് കുഴിമന്തി [Jojo Jose Thiruvizha] 43

അടൂര് കുഴിമന്തി Jojo Jose Thiruvizha   ഞാൻ എറണാകുളത്ത് ഇലക്ട്രോണിക്സ് ത്രാസിൻെറ ക൩നിയിൽ സർവീസ് എൻജിനീയറായി ജോലി ചെയ്യുന്ന കാലം.എന്നോട് ത്രാസ് സ്റ്റാ൩് ചെയ്യുന്നതിനായി പത്തനംതിട്ടയിൽ പോകാൻ ക൩നി പറഞ്ഞു.അങ്ങനെ ഞാൻ KSRTC ബസിൽ യാത്ര ചെയ്ത് അടൂർ സ്റ്റാൻഡിൽ എത്തി.അപ്പോഴേക്കും സമയം ഏകദേശം  1.30 അയിരുന്നു.എന്തായാലും ഇനി ഉച്ച ഭക്ഷണം കഴിച്ചിട്ടാവാം യാത്ര എന്ന് കരുതി.ഒരു ഹോട്ടലിനായി ചുറ്റും പരതി.അങ്ങനെ സ്റ്റാൻഡിൽ നിന്നും സഞ്ചരിക്കുന്നതിനിടയിലാണ്  ഇടറോടിൽ സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടൽ എൻെറ കണ്ണിൽ […]

പട്ടിയും പ്രണയവും [Jojo Jose Thiruvizha] 52

പട്ടി,പല്ലി,പാ൩്,പാറ്റ എന്നിവയ്ക്ക് പ്രണയവുമായി ബന്ധമുണ്ടോ.ഉണ്ട് എന്നാണ് എൻെറ അനുഭവം. ഞാൻ രാവിലത്തെ എറണാകുളം പാസഞ്ചറിനാണ് ജോലിക്ക് പോയി കൊണ്ടിരുന്നത്.മുല്ലശ്ശേരി കനാൽ റോഡിലാണ് എൻെറ ജോലിസ്ഥലം.സൗത്ത് റെയിൽവേസ്റ്റേഷനിൽ നിന്ന് നടക്കാവുന്ന ദൂരമേ ഉള്ളൂ.തിരിച്ച് വരുന്നതും അതുവഴി തന്നെ. അങ്ങനെ ഒരു ദിവസം വൈകിട്ടത്തെ പാസഞ്ചർ പിടിക്കാൻ ഞാൻ റെയിൽവേസ്റ്റേഷനിലേക്ക് നടക്കുക ആയിരുന്നു.എൻെറ മുന്നിലായി ഒരു മോഡേൺ സുന്തരി പോകുന്നുണ്ട്.അവളെയും നോക്കി നമ്മള് പുറകെ വിട്ടു.അങ്ങനെ ഞങ്ങൾ നടന്ന് കെ.എസ്.ആർ.ടി.സി ഗ്യാരേജിൻെറ അവിടുത്തെ വളവ് കഴിഞ്ഞപ്പോൾ ഒരു അത്യാഹിതം സംഭവിച്ചു. […]

നിന്നെയും തേടി ??? [നൗഫു] 4849

നിന്നെയും തേടി ??? Ninneyum thedi Author : Nofu   ____________________________________________________________________________ http://imgur.com/gallery/Fz0lIyg ജീവിതത്തിൽ നഷ്ടങ്ങൾ മാത്രം നൽകിയ ആ വീടിന്‍റെ പടിയിറങ്ങുമ്പോൾ ഞാനൊരു വട്ടം കൂടി വെറുതെയൊന്ന് തിരിഞ്ഞു നോക്കി..   ഒരു ഊമയെ പോലെ രണ്ട് വർഷത്തോളം ജീവിച്ചയിടം…   തന്നോട് ഒന്നും സംസാരിക്കാത്ത ഒരു ഭർത്താവ്…   അയാളുടെ റൂമിലേക്കു പോലും എനിക്ക് പ്രവേശനമില്ലായിരുന്നു…   മകളുടെ റൂമിലായിരുന്നു എന്‍റെ കിടത്തം…   അവൾക് സംസാരിക്കാനും കേൾക്കാനുമുള്ള കഴിവുമില്ല…   അമ്മയാണെങ്കില്‍ […]

തുടക്കം ? [മഷി] 58

തുടക്കം ? Author : മഷി   തുടക്കം അതാണ് പ്രേശനം ഒരു തുടക്കം ഇല്ല.ഒരു തുടക്കത്തിന് വേണ്ടി കഴിഞ്ഞ കുറച് നാളായി ഞാൻ ഇങ്ങനെ ചിന്തയിൽ ആഴ്‌ന് കിടക്കുന്നു. തുടക്കം, എവിടെ എൻ്റെ തുടക്കം. കിളി പോയ ഒരുത്തൻ എഴുതി വെച്ചത് ആണെന്ന് കരുതി അല്ലേ എന്നാൽ തെറ്റി കിളി പോയിട്ടോന്നും ഇല്ല. അല്ല എന്നെ നിങ്ങൾക്ക് അറിയില്ലല്ലോ ലെ, ഞാൻ…….. അല്ലെങ്കില് വേണ്ട എന്നെ നിങ്ങൾ അറിഞ്ഞിട്ടു പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ല അത് […]

കുരുതി? [ മണവാളൻ ] 103

  കുരുതി Author : മണവാളൻ     Disclaimer : ഈ കഥയും ഇതിലെ കഥപാത്രങ്ങളും പ്രസ്ഥാനങ്ങളും സ്ഥലങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം , ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ല , ഇനി അങ്ങനെ തോന്നിയാൽ  തികച്ചും യാദൃശ്ചികം മാത്രം .  .     “ഉമ്മാ…… ഉമ്മാ……” “എന്താ ശാനൂ…….ഉമ്മ കെടക്കുവാ നീ അങ്ങോട്ട് ചെല്ല് ” ഞാൻ വിളിക്കുന്നത് കേട്ട് ഇത്താത്ത വന്നു പറഞ്ഞു. ഞാൻ ഉമ്മയുടെ മുറിയിലേക്ക് നടന്നു   […]

അപ്പുവും ശ്രീക്കുട്ടിയും [vibin P menon] 90

അപ്പുവും ശ്രീക്കുട്ടിയും Author : vibin P menon (കഥയും കഥാപാത്രങ്ങളും സാങ്കൽപികം ,മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം ) ……………………………………………………………………… ഉച്ച കഴിഞ്ഞു നാലുമണിയോടടുക്കുന്നു. തെളിഞ്ഞ അന്തരീക്ഷം. കയ്യിലിരുന്ന ചായക്കപ്പ് നിലത്തു വച്ച്, തിണ്ണയിൽ ഭിത്തിച്ചാരി അയാൾ ഇരുന്നു. മരങ്ങൾക്കിടയിൽക്കൂടിഅരിച്ചിറങ്ങി വരുന്ന ഇളം വെയിൽ അപ്പുവിൻ്റെ ശരീര ഭാഗങ്ങളിൽ തട്ടി ഊഷ്മളത പകർന്നു. അയ്യാളുടെ മനസ്സിന്റെ പിൻഭാഗത്തെ ഭൂതകാലത്തിലേക്കുള്ള കവാടം തുറക്കപ്പെട്ടു. പഴയകാല ഓർമ്മകൾ ചാലിച്ച, സുഗന്ധ കുളിർ കാറ്റ് […]

ഉമ്മാ [അപ്പൂട്ടൻ ♥️♥️] 69

ഉമ്മാ Author : അപ്പൂട്ടൻ ♥️♥️   മദ്രസയിൽ ഉസ്താദ് പരീക്ഷ പേപ്പർ കൊടുക്കുബോഴായിരുന്നു അയൽവാസി ആഷിക്ക വന്നു ഉസ്താദിനോട് എന്തോ പറയുന്നത് .ഉസ്താദ് ഇജാസെ…!നിന്നോട് വേഗംവീട്ടിൽ ചെല്ലാന് പറഞ്ഞു.   ക്ലാസ് കഴിയാൻ ഇനിയും ഒരുപാട് സമയം ബാക്കിയുണ്ട് .ഉസ്താദ് തലയിൽ കൈവെച്ച് മോന് വേഗം പൊയ്ക്കോ എന്ന് പറയുമ്പോൾ എന്താണ് സംഭവിച്ചത് എന്ന് അറിയാനുള്ള ആകാംക്ഷ മനസ്സിൽ ഉണ്ടായിരുന്നു .   വീട്ടിലേക്ക് എത്തുന്നതിനുമുന്നേ മനസ്സിൽ ഇജാസ് പലതും ഓർത്തു .ഇത്താത്ത പ്രസവിച്ചതാകുമോ ?എന്തായാലും […]

കാടിൻ്റെ സ്വാതന്ത്ര്യം [മഷി] 47

കാടിൻ്റെ സ്വാതന്ത്ര്യം Author : മഷി   എന്നെ ഇവിടെ കുറച് പേർക്ക് ഓർമ ഉണ്ടാകും എന്ന് കരുതുന്നു പേര് മഷി കുറച് അതികം സമയത്തെ ഇടവേളക്ക് ശേഷം ആണ് ഞാൻ ഒരു കഥയുമായി വരുന്നത് നിങ്ങളുടെ എല്ലാവരുടെയം സപ്പോർട്ട് വേണം ✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️ പച്ച പുതച്ചു കിടക്കുന്ന മരങ്ങളാലും,മൃഗങ്ങളാലും ചെറുജീവികളാലും പുഴകളാലും സമ്മൃദ്ധമായ ഒരു കാട്. ഈ കാടിന് ഒരു പ്രത്യേകത ഉണ്ട് ഈ കാട് ഇന്ന് ‘ജീവിക്കുന്നത് ‘ 2022 il തന്നെ ആണ് ഇവിടെ […]

Old ക്ലാസ്സ്‌മേറ്റ് 2??? [John flash] 105

Old ക്ലാസ്സ്‌മേറ്റ് 2 ??? Author : John flash   ബാബു: ആഹാ മനസിലായി നീ ഒന്നുംകൂടെ  അവളോട് പറയാൻ പോകുവാണല്ലേ അത് കൊണ്ട് അല്ലെ നീ എന്നോട് ഇത്‌ എല്ലാം പറയുന്നേ…. ബാബു  എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു   ഞാൻ: അത് അല്ലടാ   അന്ന് ചാറ്റ് ചെയ്ത് കഴിഞ്ഞ് ഞങ്ങൾ എന്നും ചാറ്റ് ചെയ്യുമായിരുന്നു  ഒരാഴ്ച ഞങ്ങൾ ഇൻസ്റ്റാഗ്രാമിൽ ചാറ്റ് ചെയ്തു പിന്നെ ഞാൻ അവളുടെ നമ്പർ വാങ്ങി   ഞാൻ: […]

കാമുകന്റെ ഡയറി ?? [John flash] 91

കാമുകന്റെ ഡയറി ?? Author : John flash ‘ശെരി അമ്മായി’….. റിയ ഫോൺ കട്ട്‌ ചെയ്‌തു.. എന്നിട്ട് ഫ്ലാറ്റിന്റെ ഡോർ തുറക്കാൻ പോയി സഞ്ചന: അപ്പൊ ഇതാണ് ഇനി മുതൽ നമ്മൾ താമസിക്കാൻ പോകുന്ന ഫ്ലാറ്റ്…..അല്ലെ…?   റിയ:  യെസ് റിയ ഡോർ തുറന്നു അകത്തോട്ടു കേറി കൂടെ റിയയുടെ രണ്ടുകുട്ടുകാരികളും കേറി….   സ്വാതി: അല്ല ഇത്‌ ആരുടെ ഫ്ലാറ്റ് ആണ് എന്ന് പറഞ്ഞെ   സഞ്ചന: റിയയുടെ മാമന്റെ   “എടി റിയെ  […]

പുതിയ പെയിന്റിങ്ങ് [vibin P menon] 47

പുതിയ പെയിന്റിങ്ങ് Author : vibin P menon   vibin P menon പുതിയ പെയിൻ്റിങ്ങ് ( കഥയും കഥാപാത്രങ്ങളും സാങ്കൽപികം ,മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം ) ………………………………………………………………………… മലീഷ് ഗോപാൽ വർമ്മയുടെ ക്യാൻവാസിൽ സ്ത്രീ സൗന്ദര്യസങ്കല്പങ്ങളുടെ ആവിഷ്ക്കാരം അയാളുടെ പുതിയ മോഡൽ ആയ ദേവപ്രിയ ലക്ഷ്മിയിലൂടെ യാഥാർത്യമായിക്കൊണ്ടിരിക്കുമ്പോൾ,അയാളുടെ മനസ്സിൽ അവളോടുള്ള പ്രണയത്തിന്റെ മുകുളങ്ങൾ വിരിഞ്ഞിരുന്നു.. അയാളുടെ പെയ്ന്റിങ്ങുകളുടെ ജീവൻ ദേവപ്രിയ ലക്ഷ്മിയായിരുന്നു…അയാളുടെയും. അവളോടുള്ള പ്രണയം അയാൾക്ക്‌ പുതിയ […]

ഡെഡ്ലി സൈക്കോ [vibin P menon] 43

ഡെഡ്ലി സൈക്കോ Author : vibin P menon   deadly vibin ഡെഡ്ലി സൈക്കോ (ഈ കഥയും കഥാപാത്രങ്ങളും സാങ്കൽപികം മാത്രം, മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ………………………………………………   പതിവിന് വിപരീതമായി അന്ന് നല്ല കാറ്റും മഴയും ഇടിമിന്നലുമുണ്ടായിരുന്നു.   ‘അവളെന്താ ഫോൺ എടുക്കാത്തത്. സമയം രാത്രി ഒമ്പത് കഴിഞ്ഞു.പത്താമത്തെ പ്രാവിശ്യമാണ് വിളിക്കുന്നത്. ചിലപ്പോൾ എന്നോടുള്ള ദേഷ്യം കൊണ്ടായിരിക്കും.അവളെ പറഞ്ഞിട്ട് കാര്യമില്ല.കുറ്റം എന്റെ ഭാഗത്തല്ലേ. ആകെയുള്ള അളിയന്റെ വിവാഹനിശ്ചയമായിട്ടും […]

ശ്രീധരന്റെ ശ്രീദേവി – Part 1 (Santhosh Nair) 1010

ശ്രീധരന്റെ കല്യാണം കഴിഞ്ഞിട്ടു മൂന്നാമതു നാൾ. വിരുന്നു പോക്ക് ഇനിയും തീർന്നില്ല. രണ്ടു ദിവസമായിട്ടും ഇനിയും കുറെ ബന്ധു വീടുകളിലും കുടുംബ സുഹൃത്തുക്കളുടെ വീട്ടിലും ഒക്കെ പോകാനുണ്ട്. ഇന്നൊരു ദിവസം വീട്ടിൽ ഒന്നു സ്വസ്ഥം ആയിട്ടിരിയ്ക്കാം എന്ന് കരുതി, എങ്ങും പോയില്ല. അടുത്തയാഴ്ച കുറച്ചു ദൂരസ്ഥലങ്ങളിലൊക്കെ പോകാനുമുണ്ട്. കരയോഗം വഴി വന്ന കല്യാണം. ശാലീന സുന്ദരിയായ, അഹങ്കാരമില്ലാത്ത, നല്ല അടക്കവും ഒതുക്കവും ഉള്ള പെൺകുട്ടിയാണ് ഭാര്യ – ശ്രീദേവി. അവൾ പോസ്റ്റ് ഗ്രേഡ്ജുവേഷൻ കഴിഞ്ഞു അടുത്തുള്ള ഒരു […]

The Ghost Writer! [ശിവശങ്കരൻ] 56

The Ghost Writer Author: ശിവശങ്കരൻ      “ലിഫ്റ്റ് നന്നാക്കാൻ പറഞ്ഞാൽ കേൾക്കില്ല… മനുഷ്യൻ ഓരോ സൈറ്റ് തെണ്ടി കഷ്ടപ്പെട്ട് ഓടിക്കിതച്ചെത്തുമ്പോൾ വാച്ച്മാന്റെ സ്ഥിരം പല്ലവി, സർ ലിഫ്റ്റ് കംപ്ലയിന്റ് ആട്ടോ… എന്നാ വാടകക്ക് വല്ല കുറവുമുണ്ടോ? ഏഹേ… ഒരു തുക്കടാ ലോഡ്ജും അതിനു ഹിമാലയ അപ്പാർട്മെന്റ്സ് എന്ന് പേരും. ഹിമാലയൻ നുണ പറയുന്ന ഒരു അസോസിയേഷൻ സെക്രട്ടറി ഉണ്ടെന്നല്ലാതെ ഈ ബിൽഡിങ്ങിന് ഹിമാലയവുമായി എന്തേലും ബന്ധമുണ്ടോ… നാശം!” പിറുപിറുത്തുകൊണ്ട് മഹി എന്ന മഹേശ്വർ, ജോലി […]

മൂന്നാമത്തെ കോൾ [അനീഷ് ദിവാകരൻ] 46

മൂന്നാമത്തെ കോൾ Author :അനീഷ് ദിവാകരൻ   അതിയായ ജിജ്ഞാസയോടെയും ഭയത്തോടെയും അയാൾ മൊബൈൽ ഫോൺ പതുക്കെ കയ്യിൽ എടുത്തു.. അതിൽ ഇനി മൂന്നാമത്തെ കോൾ മാത്രം  അവശേഷിക്കുന്നുള്ളൂ എന്ന് അയാൾക്കറിയാമായിരുന്നു…എഴുത്തുകാരി ആയ തന്റെ പ്രാണസഖിക്കു കാൻസർ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ താൻ അവളോട്‌ ആവതു പറഞ്ഞു നോക്കിയതാണ് ചികിൽസിക്കാൻ… ഓപ്പറേഷനൊന്നും അവൾ തയ്യാറല്ലായിരുന്നു… മരണം കീഴടക്കുന്നതിന് മുന്നേ എത്രയും പെട്ടന്ന് തനിക്കു എഴുതിതീർക്കാൻ ഉള്ളത് മുഴുവൻ എഴുതി തീർക്കണം അത് ആയിരുന്നു അവളുടെ വാശി… അന്യ […]

ശ്യാം [Stency Thomas] 43

ശ്യാം Author :Stency Thomas   രാത്രി പതിനൊന്നുമണി….   ഒരു പ്രൈവറ്റാശുപത്രിയിലെ മുകളിലെ ജനൽപാളികളിൽ നിന്നും പുറത്തേക്ക് ശ്യാം നോക്കി.ആംബുലൻസിന്റെ മുഴക്കം വ്യക്തമായി കേൾക്കാം. ഒപ്പം തന്നെ അവ ചീറിപ്പാഞ്ഞുക്കൊണ്ട് പോകുന്നതും കണ്ടു. താഴെ അത്യാഹിതവിഭാഗമാണെന്നുള്ളതുറപ്പ്.അവൻ പതിയെ അവിടെ നിന്നും മാറി. ഓപ്പറേഷൻ റൂമിന്റെ മുൻപിൽ നിൽക്കുന്ന ആൾക്കൂട്ടത്തെ അവൻ ശ്രെദ്ധിച്ചു.എല്ലാവരുടെയും മുഖത്തു ആകുലതയും വേദനയും പ്രതിഫലിച്ചിരുന്നു. അല്ലെങ്കിലും ആശുപത്രിയിൽ സന്തോഷതിന്നെന്ത്‌ പ്രസക്തി, അല്ലേ?   അപ്പോഴാണ് വെള്ള ഡ്രസ്സ്‌ ധരിച്ച ഒരാൾ പുറത്തേക്ക് വന്നത് […]