ഗുരുവും ശിഷ്യനും [Jojo Jose Thiruvizha] 53

Views : 1741

ശിഷ്യൻ:ബാലൻ മിഠായിയും യുവാവ് പണവും വൃദ്ധൻ യൗവനത്തിനുള്ള മരുന്നും എടുക്കും എന്നാണ് എനിക്ക് തോന്നുന്നത്.

ഗുരു:നീ ശരിയായി തന്നെ പറഞ്ഞു.മനുഷ്യരുടെ ജീവിതാവസ്ഥ ആനുസരിച്ച് അവർക്ക് ആനന്തം നൽകുന്ന വസ്തുക്കൾക്ക് മാറ്റം വരാം.പക്ഷേ എൻെറ അഭിപ്രായം അനുസരിച്ച് ആഗ്രഹം ഒഴിവാക്കുകയാണ് ആനന്തം നേടാൻ വേണ്ടി ചെയ്യേണ്ടത്.എന്തെങ്കിലും ആഗ്രഹം നേടി എടുക്കാൻ തോന്നിയാൽ അതിനുള്ള വ്യഗ്രതയിലാവും അയാളുടെ ജീവിതം.ജീവിത വ്യഗ്രത അയാളുടെ മനശാന്തി നശിപ്പിക്കും.ഇനി ആഗ്രഹം സാധിച്ചില്ലെങ്കിൽ അത് ദുഃഖത്തിന് കാരണമാകും.ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക അതാണ് വേണ്ടത്.എപ്പോഴും മനസ്സിൻെറ ശാന്തിയും ആനന്തവും നിലനിർത്താൻ പരിശ്രമിക്കുക.ഓരോ മനുഷ്യൻെറയും ആനന്തം അവൻെറ ഉള്ളിൽ നിന്നാണ് വരുന്നത്.ഇത് കണ്ടെത്തി കഴിയു൩ോൾ നിനക്ക് ബോധോദയം ലഭിക്കുന്നു നീ ബുദ്ധനായി തീരുന്നു.
ഗുരു പറഞ്ഞ് അവസാനിപ്പിച്ചു.

ഗുരു – ശിഷ്യ സംവാദം കേട്ട് നിന്നിരുന്ന കിഴക്കൻ കാറ്റ് തല ഇളക്കി പൂച്ചെടികളോട് എന്തോ പറഞ്ഞു അതു കേട്ട് പൂക്കൾ പുഞ്ചിരിച്ചു.

ഈ ഗുരു കോടി കോടി ജനങ്ങളുള്ള ഏതെങ്കിലും മതത്തിൻെറ മേലധ്യക്ഷനോ,അത്യത്ഭുങ്ങൾ കാട്ടുന്ന മാന്ത്രീകനോ ആയിരുന്നില്ല.കൊടുകാടിനു നടുവിലെ മലയിടുക്കിലെ തൻെറ കുടിലിൽ കഴിഞ്ഞ് കാട്ടിൽ നിന്ന് ഉപജീവനം കഴിച്ച് ജീവിച്ച ഒരു യോഗി ആയിരുന്നു.പണത്തിന് വേണ്ടി സത്യത്തെ മിഥ്യയാക്കുകയും മിഥ്യയെ സത്യം ആക്കുകയും ചെയ്യുന്ന വാധ്യാൻമാർക്ക് ഇടയിൽ മനസ്സിൻെറ തമസ്സിനെ അകറ്റി ജ്ഞാന പ്രകാശത്തിലേക്ക് നയിക്കുന്ന ബുദ്ധനായിരുന്നു

Recent Stories

The Author

Jojo Jose Thiruvizha

15 Comments

  1. ആരോഗ്യവും മനസ്സമാധാനം ഉള്ള മനസ്സും കടങ്ങൾ ഇല്ലാത്ത അവസ്ഥയും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ബന്ധുമിത്രാദികൾ കട്ടക്ക് കൂടെ നിൽക്കുന്ന ഇണ
    ശരിക്കും ഇതല്ലേ ശരിക്കുമുള്ള സ്വർഗ്ഗം.
    അല്ലാതെ എന്ത് സ്വർഗ്ഗം കിട്ടിയിട്ട് എന്താണ് കാര്യം

    എഴുത്ത് നന്നായിട്ടുണ്ട്.

  2. Nannaayiriykkunnu.

    you are a spiritually elavated guy 🙂
    Nice attempts.

  3. Jojo Jose Thiruvizha

    കര്‍മ്മണ്യേ വാധികാരസ്‌തേ

    മാ ഫലേഷു കദാചനാ

    (പ്രവൃത്തിയില്‍ മാത്രമേ നിനക്ക് അധികാരമുള്ളൂ, ഒരിക്കലും ഫലത്തില്‍ ഇല്ല)

    ഭഗവദ്ഗീതയിൽ പറയുന്നത് ക൪മ്മം ചെയ്ത ശേഷം അതിന്റെ ഫലത്തെ കുറിച്ച് വ്യാകുലപ്പെടരുത് എന്നാണ്.ഒരാഗ്രഹം കഴിയു൩ോൾ അടുത്തതു വന്നു കഴിയും ആഗ്രഹങ്ങൾക്ക് അവസാനം ഇല്ല.അതിനാൽ ആഗ്രഹങ്ങൾ ഉപേക്ഷിക്കുന്കയോ അതിന്റെ ഫലത്തെ ഉപേക്ഷിക്കുകയോ ചെയ്യണം.

    1. ഫലത്തെ ഉപേക്ഷിക്കാന്‍ പറ്റില്ല… എന്നാൽ ഫലത്തില്‍ ഉള്ള വേവലാതി upekshikkam… ഫലം അനുഭവിക്കുക തന്നെ വേണം

  4. ❤️🙌🏻

    1. Jojo Jose Thiruvizha

      🙏thank you

      1. Its like – do your duty and leave the rest (result) to God. Dont get attached to the fruit of efforts.

  5. ആഗ്രഹം ഒഴിവാക്കുക എന്നതല്ലേ ഏറ്റവും വലിയ ആഗ്രഹം… മറ്റുള്ള ആഗ്രഹങ്ങള്‍ സാധിക്കുക ഇത്രയും പ്രയാസം ഉണ്ടാവില്ല

    1. ആഗ്രഹങ്ങൾ അല്ലെ മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

      1. Jojo Jose Thiruvizha

        മനുഷ്യൻ ജീവിക്കുന്നത് ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാനല്ല.ആ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കു൩ോൾ കിട്ടുന്ന ആനന്തത്തിന് വേണ്ടിയാണ്.ആ ആഗ്രഹം പരാജയപ്പെട്ടാൽ അവന് ദുഖം ഉണ്ടാകുന്നു.അതിനാൽ ആനന്തം തേടലാണ് ജീവിത ലക്ഷ്യം.

        1. ആനന്തം നേടണം എന്നത് ഒരു ആഗ്രഹം അല്ലെ.

      2. ആഗ്രഹങ്ങള്‍ ഇല്ലാതെ ആകുമ്പോള്‍ എന്നും ആനന്ദം മാത്രം…. 🤗🤗

        1. ആഗ്രഹങ്ങൾ ഇല്ലാതാകുന്നില്ല. ഉള്ളതിൽ ആനന്തം കണ്ടെത്താൻ മാത്രേ സാധിക്കു.

          1. ആഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ ullathil ആനന്ദം കിട്ടില്ല… ആഗ്രഹിച്ചത് കിട്ടിയാൽ മാത്രമേ ആനന്ദം ലഭിക്കു

          2. ആഗ്രഹിച്ചത് കിട്ടാനും ആഗ്രഹിക്കണ്ടേ.

            എല്ലാർക്കും ആഗ്രഹം ഇണ്ടാകും പലരും അത് മനസ്സിൽ ഒളിപ്പിച്ചു ഉള്ളതിൽ സന്ദോഷം കണ്ടെത്താൻ ശ്രേമിക്കുവാണ്.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com