നൽകുവാൻ കഴിയാത്ത പ്രണയം [Jojo Jose Thiruvizha] 46

Views : 1571

നൽകുവാൻ കഴിയാത്ത പ്രണയം

Author : Jojo Jose Thiruvizha

 

അവർ തമ്മിലുള്ള പ്രണയം തുടങ്ങിയത് എന്നാണ് എന്ന് കൃത്യമായി അയാൾ ഓർക്കുന്നില്ല.തിരകളും തീരവും തമ്മിലുള്ള പ്രണയം തുടങ്ങിയത് എന്നായിരുന്നോ അന്നു മുതലായിരിക്കാം അവർ തമ്മിലുള്ള പ്രണയവും തുടങ്ങിയത്.

അയാളുടെ ചെറുപ്പത്തിൽ തന്നെ അവൾ അയാളെ കാണാൻ എത്തുമായിരുന്നു.അയാളുടെ നെറുകയിൽ തലോടി കവിളിൽ ചുബിച്ച് അവൾ പറയുമായിരുന്നു “നീയൊരു സുന്തരകുട്ടൻ തന്നെ”.

അയാളുടെ അച്ഛനും അമ്മയ്ക്കും അവളെ വലിയ കാര്യമായിരുന്നു.അവർ തമ്മിലുള്ള പ്രണയ സല്ലാപങ്ങൾക്ക് അയാളുടെയും അവളുടെയും വീട്ടുകാർ ഒരിക്കലും എതിരല്ലായിരുന്നു.അവർ ഒരുമിച്ചായിരുന്നു എന്നും സ്കൂളിൽ പോയികൊണ്ടിരുന്നത്.കൊയ്ത്തു കഴിഞ്ഞ പാടവര൩ിലൂടെ അവർ പോകു൩ോൾ പാടത്തിൽൻ്റെ നടുവിൽ  ഒറ്റകാലിൽ നിന്ന് മീൻപിടിക്കുന്ന ഞാറ കൊക്കുകളും നീർകാക്കകളും തലയുയർത്തി നോക്കുമായിരുന്നു.കൊറ്റികൾ നീർകാക്കകളോടു പറയുകയായിരിക്കും “സുന്തരമായ രണ്ട് യുവമിഥുനങ്ങൾ”.അവൾ അയാൾക്ക് സ്ലേറ്റിൽ തൂക്കാനുള്ള മഷിതണ്ടും കളർ ചോക്കുകഷ്ണങ്ങളും സമ്മാനമായി നൽകും പകരം അയാൾ അവൾക്ക് അച്ഛൻ വാങ്ങിതരുന്ന ചോക്ലേറ്റുകളും ഗോലികളും നൽകും.

അവർ സ്കൂള് വിട്ടുവരു൩ോൾ നടപാതകളിൽ നിന്ന് കമൻെറ് അടിക്കുന്ന പോക്കിരി പിള്ളേരെ കാണു൩ോൾ അയാൾക്ക് ദേഷ്യം തോന്നും.അയാളുടെ മനസ്സ് എന്നും അയാളോടു മന്ത്രിക്കും “അവൾ എന്നും എൻെറ മാത്രം”.

വേനൽ അവധിക്ക് സ്കൂൾ അടച്ചാൽ അവർ അവരുടെതായ ഒരു സ്വർഗ്ഗത്തിലാണ് ജീവിച്ചിരുന്നത്.അവർ രണ്ടാളും അയൽ വീടുകളിലെ മറ്റു പിള്ളേരും ചേർന്ന് പിന്നെയൊരു മേളാങ്കമാണ്.സാറ്റുകളി,ഉഞ്ഞാലാട്ടം മുതലായ അഭ്യാസങ്ങൾ കഴിഞ്ഞ് വിയർപ്പിൽ കുളിച്ച് നിൽക്കുന്ന അവളെ കാണാൻ വല്ലാത്തൊരു ചന്തമാണ്.

അവളുടെ നെറ്റിതടത്തിലെ സിന്തൂരകുറിയെ വിയർപ്പുതുള്ളികൾ ഒഴുക്കി മുക്കിൻ തു൩ിൽ നിർത്തും.സായാഹ്നസൂര്യൻെറ പ്രകാശത്തിൽ അത് ഒരു മാണിക്യമുക്കൂത്തിപൊലെ വെട്ടി തിളങ്ങും.

കളി കഴിഞ്ഞ്
ക്ഷീണിതരായാൽ അവർ രണ്ടാളും മുത്തശിമാവിൻചുവട്ടിലേക്ക്പോകും.അവരെ കാണു൩ോൾ മുത്തശി തൻെറ ഇലകൾ വീശി അവരെ ആനയിക്കും.മുത്തശിമാവ് അവർക്കായി തൻെറ രുചിയേറിയ മാങ്കനികൾ പൊഴിച്ചിട്ടുണ്ടാവും

.ആ കനികൾക്ക് മനുഷ്യജീവിതം പോലെ ചെറിയൊരു പുളിപ്പും മധുരവും കലർന്ന രുചിയാണ്.മാങ്ങയുടെ ഞെട്ട് ഉരച്ച് ചുനകളഞ്ഞ് സത്ത് അവർ അവോളം കഴിക്കും.

പിന്നെ അയാൾ അവളുടെ മടിയിൽ തലവച്ച് കിടക്കും.അപ്പോൾ ഒരു കുളിർ തെന്നൽ അവിടെ പാത്തുപതുങ്ങി എത്തും.അവർ പറയുന്നത് ഒളിഞ്ഞ് കേൾക്കാൻ എത്തുന്ന കള്ളനാണവൻ.

അവളുടെ മടിതട്ടിൽ മയങ്ങുന്ന അയാളെ അവളുടെ വിയർപ്പിൻെറയും കാച്ചെണ്ണയുടെയും താളിയുടെയും കൂടികലർന്ന ഗന്ധം മനുഷ്യദൃഷ്ടിക്ക് ഗോപ്യമായ സ്വർഗ്ഗകവാടത്തിലെ പൂന്തോട്ടത്തിൽ എത്തിക്കും.

അവളുടെ ശരീരത്തിൻെറ ഇളം ചൂടുമേറ്റ് കള്ളഉറക്കം ഉറങ്ങുന്ന അയാൾ ഇടയ്ക്ക് ഊട്ടകണ്ണിട്ട് ആവളെ നോക്കും.അവളതു കണ്ടുപിടിച്ചാൽ നല്ല നുള്ള് കിട്ടും.

കാലം കുറെ കടന്ന്പോയി.അവൾ പ്രസവിക്കാൻ വേണ്ടി വെയിൽകാണാതെ വെക്കാൻ തന്ന മയിൽപീലിതണ്ടിന് കുറെ കുട്ടികൾ ഉണ്ടായി.അവൾ ഇന്ന് സുന്തരിയായ ഒരു യുവതിയാണ്.അങ്ങനെ ഇരിക്കെ അവളുടെ വീട്ടിൽ മുംബയിൽ നിന്ന് ഒരു കൂട്ടർ എത്തി.

കണ്ണട വച്ച ഒരു ചെറുപ്പക്കാരനും അവൻെറ അച്ഛനും അമ്മയും ആയിരുന്നു അവർ.അവർ വന്നത് വിലകൂടിയ ഒരു കാറിൽ ആയിരുന്നു.അവർ പോയികഴിഞ്ഞപ്പോൾ അയാളുടെ അമ്മ അച്ഛനോട് പറയുന്നതു കേട്ടൂ “ദേവിയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വന്നു.ചെറുക്കന് മുംബയിലെ ഏതൊ ഒരു ക൩നിയിൽ നല്ല ഉദ്യോഗമാണ്.

ഈ ചിങ്ങത്തിൽ തന്നെ കല്യാണം ഉണ്ടാകും എന്നു കേട്ടു”.
അച്ഛൻ അതിന് ഒന്നു മൂളിയിട്ടു പറഞ്ഞു.”അവൾ നല്ല ഭാഗ്യമുള്ള പെണ്ണാണ്.എന്തായാലും നന്നായി”.അന്നു രാത്രിയിൽ അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.അയാൾ മനസ്സിൽ പറഞ്ഞു “ആരുവന്നാലും എൻെറ ദേവി എന്നെ വിട്ട് പോവില്ല”.

പിറ്റേന്ന് രാവിലെ അവളുടെ വീട്ടിൽ അയാൾ പോയിനോക്കി വീട് പൂട്ടികിടക്കുന്നു.അയാൾ അമ്മയോട് ചോദിച്ചു “ദേവിയുടെ വീടെന്താ പൂട്ടി കിടക്കുന്നത്?”.അപ്പോൾ അമ്മ പറഞ്ഞു “അവർ തുണി എടുക്കാനും പണ്ടങ്ങൾ വാങ്ങാനും പോയി.”

പിന്നെയുള്ള കുറച്ചു ദിവസങ്ങൾ അവളുടെ വീട്ടിൽ നല്ല ബഹളമായിരുന്നു.വീടു പെയിൻെറ് ചെയ്യാനും മറ്റു പണിക്കുമായി കുറെ ആളുകൾ അവിടെ വന്നിട്ടുണ്ട്.

അപരിചിതരെ കണ്ടത് കാരണം അവളുടെ വീട്ടിൽ പോകാൻ അയാൾക്കു മടി ആയിരുന്നു.അങ്ങനെ ഒരാഴ്ച കടന്ന് പോയി.

അങ്ങനെയിരിക്കെ ഒരു ദിവസം അവൾ അയാളുടെ വീട്ടിലേക്കു വന്നു.അവൾ പതിവിലും സുന്തരി ആയിരിക്കുന്നു.അവൾ അച്ഛനും അമ്മയും ആയി കല്യാണ വിശേഷങ്ങൾ പറയുകയാണ്.അയാൾ പക്ഷേ അങ്ങോട്ടു പോയില്ല.അയാൾക്ക് അവളോട് വല്ലാത്ത ദേഷ്യം തോന്നി.

Recent Stories

The Author

Jojo Jose Thiruvizha

2 Comments

  1. അയ്യേ വെറുതെ ആദ്യം കുറേ senti അടിച്ച് 🤦‍♂️😂
    കൊള്ളാം ❤️

    1. Jojo Jose Thiruvizha

      Thank you🙏

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com