കുരുതി🩸 [ മണവാളൻ ] 103

Views : 1281

 

കുരുതി

Author : മണവാളൻ

 

 

Disclaimer : ഈ കഥയും ഇതിലെ കഥപാത്രങ്ങളും പ്രസ്ഥാനങ്ങളും സ്ഥലങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം , ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ല , ഇനി അങ്ങനെ തോന്നിയാൽ  തികച്ചും യാദൃശ്ചികം മാത്രം . 


.

 

 

“ഉമ്മാ…… ഉമ്മാ……”

“എന്താ ശാനൂ…….ഉമ്മ കെടക്കുവാ നീ അങ്ങോട്ട് ചെല്ല് ” ഞാൻ വിളിക്കുന്നത് കേട്ട് ഇത്താത്ത വന്നു പറഞ്ഞു.

ഞാൻ ഉമ്മയുടെ മുറിയിലേക്ക് നടന്നു

 

” എന്താ മോനെ…. നീ ഇതുവരെ കടയിൽ പോയില്ലേ….”

 

” ഇല്ലുമ്മാ … ഞാൻ ദേ പോകാൻ ഇറങ്ങുവായിരുന്നു . കാല് വേദന എങ്ങനുണ്ട് ഇപ്പൊ.. മരുന്ന് തീരാർ ആയോ”

 

“വേദന അങ്ങനെ തന്നെ ഒരു കുറവും ഇല്ല , മരുന്ന് ഉണ്ട് തീർന്നിട്ടില്ല ”

 

ഉപ്പ മരിച്ച അന്ന് ഒന്ന് വീണതാണ് , ഏഴ് വർഷമായി ഉമ്മ ഇങ്ങനെ നട്ടെല്ലിന് അകൽച്ച ഉണ്ടായി കാല് ഒടിഞ്ഞു… അന്ന് മുതൽ നടക്കാൻ ഒക്കെ ബുദ്ധിമുട്ടാണ്..
പോരാത്തതിന് കൊറേ രോഗവും

 

” അങ്ങനെ ആണെങ്കിൽ നാളെ വൈകിട്ട് നമ്മുക്ക് ആശുപത്രിയിൽ പോകാം…. ഇത്താതാ അവിടെ ഒന്ന് വിളിച്ച് ഉമ്മാടെ പേര് എഴുതി ഇടീക്ക് ”

 

“മോനെ നാളെ ഉപ്പാടെ ആണ്ടല്ലെ , അതിൻ്റെ കാര്യങ്ങൾ …”

 

” അത് ഞാൻ ഏർപ്പാട് ആക്കിയിട്ടുണ്ട് ഉമ്മ, രാവിലെ ഉസ്താദ് വരും. ഉച്ചക്ക് അവിടെ കൊടുക്കാൻ ചോറിൻ്റെ കാര്യം അബുനോട് പറഞ്ഞിട്ടുണ്ട്.”

 

 

” എന്നാ ശരി മോൻ കടയിലോട്ട് ചെല്ല്.”

 

നാളെ ഉപ്പ മരിച്ചിട്ട് ഏഴ് വർഷമായി , എല്ലാവർഷവും ഇവിടെ അടുത്തുള്ള ഒരു അഗതി മന്ദിരത്തിൽ ഈ ദിവസം ഉച്ച ഭക്ഷണം കൊടുക്കും അതിൻ്റെ കാര്യമാണ് ഉമ്മ ചോദിച്ചത്. ഇറങ്ങുന്നതിനു മുമ്പ് ഉമ്മാടേ മരുന്ന് നോക്കിയിട്ട് കുറവുള്ളത് WhatsApp ചെയ്യാൻ ഇത്താത്തയോട് പറയാനും മറന്നില്ല.

 

ഞാൻ വീട്ടിൽ നിന്നും ഇറങ്ങി എൻ്റെ ഉറ്റ ചെങ്ങായി കണ്ണൻ്റെ വീട്ടിലേക്ക് വണ്ടി വിട്ടു.
അടുത്ത് തന്നെ ആണ്… രാഷ്ട്രീയ പ്രസ്ഥാനത്തിൽ ഞങ്ങൾ എതിരാണ് എങ്കിലും അത് ആ സമയത്ത് മാത്രം.

ഞാൻ ചെല്ലുമ്പോൾ അമ്മ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട് ….

 

 

” അമ്മേ ..”

 

 

“ ആഹാ ശാനുവോ …. വാ മോനേ ..”

 

“ അവൻ എന്തേ അമ്മേ “

 

“ ഏതാണ്ട് മീറ്റിങ് എന്നും പറഞ്ഞു പോയിട്ട് ഇന്നലെ പാതിരാത്രിയാ വന്നു കേറിയത് എണീറ്റിട്ടില്ല നീ ചെന്നു വിളിക്ക് , ഞാൻ രണ്ടിനും ചായ എടുതോണ്ട് വരാം “

എന്ന് പറഞ്ഞ് അമ്മ അകത്തേക്ക് കേറി , ഞാൻ അവന്റെ മുറിയിലേക്കും

 

 

 

“ ഡാ …കണ്ണാ…ഡാ..”

Recent Stories

The Author

43 Comments

  1. രാഷ്ട്രിയം ഇജ്ജാതി മൂഞ്ചിയ പരുപാടി….

    കുറച്ചു നേതാക്കളുടെ ജീവിതം നന്നാക്കാൻ വേണ്ടിയൊരു നാട് മുടിപ്പിക്കുകയും അതിലുമൊതുങ്ങാതെ
    മനുഷ്യ ജീവൻ കൂടി വെച്ചു ചൂതു കളിക്കുന്ന
    കുറച്ചു ബുദ്ധിമാന്മാരുടെയും അതിലേറെ മണ്ടന്മാരുടെയും കൂട്ടം….

    വിദ്യാഭ്യാസമേറ്റവും കൂടുതലുള്ള സംസ്ഥാനമെന്നു വീമ്പു പറയുമ്പോഴും
    പലപ്പോഴുമിങ്ങനെയുള്ള സംഭവങ്ങൾക്ക് നേരെ മനപ്പൂർവം കണ്ണടക്കപ്പെടുന്നു….

    നല്ല എഴുത്ത് ❤….

    1. തേങ്ക്സ് ❤️ ഹോപ്പേ 😁

      വിദ്യാഭ്യാസം മാത്രം ഉണ്ടായിട്ട് കാര്യമില്ല ബോധം കൂടി വേണം 🤣

  2. Mail ഒക്കെ ayaxhittum kuttettan kaninjilla… I think time to say goodbye to this site, kuttettan and tintumon.. വാക്കിന് vilayillathvarude കൂട്ട് vidunnathanu നല്ലത്

    1. തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം എനിക്ക് റിപ്ലൈ വന്നു

  3. Blindness over loaded.

  4. ചാറ്റ്റൂം പൂട്ടിയൊ?? 🤔

    1. മനോരോഗി

      പൂട്ടി 🙂

      1. സന്തോഷം ആയി ഗോപിയേട്ടാ…

    2. വേഗം ആകട്ടെ ഇന്ന് തന്നെ പോക്ക് 👍🏻🤗

    3. Chatroom തുടങ്ങിയിട്ട് one year ആയി.. site പോളിസി അനുസരിച്ച് one year aakumbol wall closed ആകും…
      Admin പോളിസി മാറ്റുക.. ഇല്ലെങ്കിൽ സമരം ചെയ്യണം 🥱🥱🥱

      1. യെസ്.. 👍🏻

  5. നന്നായിട്ടുണ്ട്

    1. Thanks💞💞💞 അണ്ണാ ❤

        1. പച്ച തെളിഞ്ഞപ്പോ ചാറ്റ്റൂം പൂട്ടി 😔😔😔

  6. ABDUL FATHAH MALABARI

    അതികാര കേന്ദ്രങ്ങളിൽ നിന്നും വെറുപ്പും, സ്വജനപക്ഷപാതവും , അന്ധമായ സാമ്പത്തിക ആർത്തിയും മൂത്ത കിളവൻ മാരെ മാറ്റി യുവാക്കൾക്ക് അധികാരം നൽകുക

    ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും കിളവൻമാരുടെ തീപ്പൊരി പ്രസംഗം കേട്ട് കൊന്നതും ചത്തതും യുവാക്കൾ ആണെന്ന സത്യം

    അത് ന്യൂജനറേഷൻ എന്ന് വിളിക്കുന്ന നമ്മൾ മനസ്സിലാക്കുന്നില്ല അല്ലെങ്കിൽ കിളവൻമാക്ക് അതിക്രമങ്ങൾ നൽകി സ്വന്തം കാര്യം നോക്കി ജീവിക്കുന്നു എന്ന് പറയാം

    1. താങ്ക്സ് ബ്രോ 💞💞💞

      ആശയം കൊള്ളാം. നല്ലൊരാശയം ആണ് പക്ഷെ പോസ്സിബിലിറ്റി വളരെ കുറവാണ്.
      Corruption ഇല്ലാത്ത രാഷ്ട്രീയം ഇന്ത്യയിൽ അസാധ്യം ആണ്. 😅

  7. well done mr mr manavalan

  8. RIP ചാറ്റ് റൂം 💔

    1. ഇനി നമ്മ എന്ന സെയ്യുവെ 🥺

      1. എൻ്റെ കഥയുടെ കമൻ്റ് ബോക്സ് നിങ്ങൾക്കായി ഞാൻ തുറന്ന് വെച്ചിരിക്കുകയാണ് 🤭😂❣️

      2. samaram cheyanam

    2. Chatroom തുടങ്ങിയിട്ട് one year ആയി.. site പോളിസി അനുസരിച്ച് one year aakumbol wall closed ആകും…
      Admin പോളിസി മാറ്റുക.. ഇല്ലെങ്കിൽ സമരം ചെയ്യണം 🥱🥱🥱

  9. 👏👏👏
    കൊള്ളാം ബ്രോ . നല്ല വിഷയം നല്ല എഴുത്ത് ⚡

    1. 💕 താങ്ക്സ് ബ്രോ

  10. Sad truth 🤔🤔🤔

    1. Yes… ദുഃഖ സത്യങ്ങൾ

      താങ്ക്സ് ഏട്ടാ 💕💕

  11. മീശ മാധവൻ

    nala oru theme … ezhuthum 😍

    1. താങ്ക്സ് മീശേ…🤗💕

  12. 👌👌

  13. അശ്വിനി കുമാരൻ

    അതെ ഈ ദുഷിച്ച രാഷ്ട്രീയമാണ് ഇതിനെല്ലാം കാരണം.
    Well Written.. Keep it up brother. ❤️✒️

    1. താങ്ക്സ് അളിയാ 💕💕

  14. Aasikka bayye vaayikka tta ippo ee type vaayikkkan ille mood il alla athonda

  15. ഈ നാട് നന്നാകും എന്ന് ഒരു വിശ്വാസം എനിക്ക് ഇല്ലേ..

    അല്ലെങ്കിൽ ഒന്ന് മുഴുവൻ കലങ്ങണം.. എന്നാൽ ചിലപ്പോൾ തെളിഞ്ഞേക്കാം..

    പക്ഷെ അതിന് സമയം ആയി വരുന്നേ ഉള്ളു… 👍🏻👍🏻

    1. അതെ 💯💯

      സ്നേഹം മാമാ💕💕

  16. ഇടക്ക് ഇടക്ക് കേൾക്കുന്ന വാർത്തയാണ് ഇത്തരം. ഒരു വശത്ത് ഒരാളെ കൊല്ലുമ്പോ മറുവശത്ത് അവർ രണ്ട് പേരെ കൊന്ന് പക തീർക്കും.എന്നിട്ട് ആർക്ക് നഷ്ടം അവരുടെ വീട്ടുകർക്.. ഇതൊക്കെ അവസാനിക്കുമോ? ആർക്കും ഉത്തരമില്ലാത്ത ഒരു ചോദ്യം ആയി അത് നിലനിൽക്കും ..
    നന്നായി എഴുതി.സ്നേഹത്തോടെ❤️

    1. അതെ ജീവന് ഒരു വിലയും ഇല്ലല്ലോ

      ഇതൊക്കെ ഒരുനാൾ അവസാനിക്കും ഇന്ന് പ്രതീക്ഷിക്കാം….

      സ്നേഹം 🤗💕

  17. നല്ല ഒരു സന്ദേശമായിരുന്നു മണു. ആരുടെയൊക്കെയോ സ്വാർത്ഥതയുടെ കരുക്കളായിമാറിയവരുടെ കഥ.
    നന്നായിട്ട് തന്നെ അവതരിപ്പിച്ചു.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com