ഹരിനന്ദനം.4 [Ibrahim] 123

Views : 12579

നല്ല സുന്ദരൻ ആയിട്ട് മണ്ഡപത്തിൽ ഇരിക്കുന്ന നന്ദനെ കണ്ടപ്പോൾ ഹരിയുടെ ഉള്ളിൽ ഒരു കൊളുത്തി വലി ഉണ്ടായി..

 

 

നേർവസ് ആകുന്നത് പോലെ തോന്നിപ്പോയി അവൾക്ക്. മേഘ യുടെ കയ്യിൽ മുറുക്കി പിടിച്ചു.

 

എടീ എനിക്ക് ബാത്‌റൂമിൽ പോകാൻ തോന്നുന്നു.

 

അതിനുള്ള മറുപടി അതി ഭീകരമായിരുന്നു. ഈ മോഡൽ തെറി ഒക്കെ ഇവളെങ്ങനെ പഠിച്ചെടുത്തു ആവോ….

അവളെ ഒരുക്കാൻ ഇരുത്തിയപ്പോൾ തുടങ്ങിയ ബാത്‌റൂമിൽ പോക്ക് ആണ്. ഇതിന് മാത്രം മൂത്രം ഒക്കെ എവിടെ ഇരിക്കുന്നു നിന്റെ ശരീരത്തിൽ അതും പറഞ്ഞു കൊണ്ട് ഹരി യെ മേഘ അടിമുടി ഒന്ന് നോക്കി.

 

 

തുടരും

 

 

 

 

 

 

 

 

 

 

 

ഹരിനന്ദനം.4

 

“””അതിരിക്കട്ടെ അവൻ കാണാൻ എങ്ങനെ ഉണ്ട് ഫ്രീക്കനാണോ ”’

അവളുടെ ഓഞ്ഞ ഒരു സംശയം. കാണാത്ത ഒരാൾ എങ്ങനെ ഉണ്ടെന്ന് പറയാൻ എനിക്കെന്താ വല്ല ദിവ്യ ദൃഷ്ടിയും ഉണ്ടോ. പിന്നെ നമ്പർ ഒക്കെ ചോദിച്ച കിട്ടും പക്ഷെ തോന്നിയില്ല എന്ന് പറയുന്നതാവും ശരി..

“””നീ മറുപടി ഒന്നും പറഞ്ഞില്ല “”എന്നവൾ പറഞ്ഞപ്പോൾ ഹരി പറയാൻ തുടങ്ങിയാതായിരുന്നു പക്ഷെ ഒരുക്കങ്ങൾ കഴിഞ്ഞില്ലേ ചോദിച്ചു കൊണ്ട് ഡോറിൽ മുട്ടാൻ തുടങ്ങി.

എന്നാ നീ ചെല്ല് ഞാൻ ഒന്ന് ഒരുങ്ങിയിട് വരാമെന്നു പറഞ്ഞു കൊണ്ട് അവൾ ബാത്‌റൂമിൽ കയറി.

ഇവൾക്ക് ഇനി എന്താ ഒരുങ്ങാൻ. ഒരു പലാസയും ടോപ്പും ആണ് അവൾ ഇട്ടത് മുടി മൊത്തത്തിൽ മുകളിൽ കെട്ടി വെച്ചിട്ടുണ്ട്. അത് ഇടയ്ക്കിടെ ബുദ്ധിമുട്ട് ആക്കാതിരിക്കാനാവും. ആ മുടി ഒന്ന് കെട്ടി വെച്ചാൽ പോരെ ഇവൾക്ക് എന്ത് ഒരുക്കങ്ങൾ അതൊക്കെ ഓർത്തു കൊണ്ടാണ് താഴേക്കു പോയത്. അവളെ കണ്ട പാടെ തുടങ്ങി ഇവൾക്ക് ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നുവോ മേഘയുടെ കഴിവ് അപാരം തന്നെ ഹെമേ ഇനി എങ്കിലും അവളെ അവളുടെ വഴിക്ക് വിട്ടേക്ക് എന്നൊക്കെ പറഞ്ഞു കൊണ്ട്. “”എനിക്കെന്താ ഒട്ടും സൗന്ദര്യം ഇല്ലെ അവളുടെ കരവിരുത് കൊണ്ട് മാത്രമല്ല അല്ലെങ്കിലും ഞാൻ സുന്ദരിയാ എന്നൊക്കെ ഓർത്തു കൊണ്ട് അവൾ അവിടെ തന്നെ നിന്നു..

അപ്പോൾ തന്നെ മേഘ ഒരുങ്ങി വന്നു. നല്ലൊരു സാരിയിൽ അവൾ തിളങ്ങി നിന്നു. കാതിലൊരു വലിയ ജിമിക്കി കഴുത്തിൽ ഒരു മാല. കഴുത്തിലുള്ള മാല എന്റെ മാല പോലെ തന്നെ ഉള്ളതല്ലേ. അതാവും അമ്മയുടെ വകയുള്ള ഗിഫ്റ്റ്. കയ്യിൽ രണ്ടു വളകൾ പിന്നെ മുടി ഒക്കെ ഷാമ്പൂ ചെയ്ത് പാറി ഇട്ടിട്ടുണ്ട് നെറ്റിയിൽ ഒരു ചുട്ടിയും ഉണ്ട്. മുടി ഒരു ഭാഗത്ത്‌ മാത്രം ഒതുക്കി വെച്ചിട്ടുണ്ട്. അവളെ കണ്ടപ്പോൾ തന്നെ കുശുമ്പ് വന്നു നിറയുന്നത് ഹരി ക്ക് മനസിലായി..

“”നീ എന്താ ഡി എന്നെ തന്നെ നോക്കി നിൽക്കുന്നത് “”

മേഘ യുടെ ചോദ്യം ആണ് ഹരിയെ ചിന്തയിൽ നിന്നുണർത്തിയത്..

അത് പിന്നെ ഞാനോ നീയോ ഇന്നത്തെ താരം എന്നൊരു ചെറിയ ഡൌട്ട് അതുകൊണ്ട് നോക്കി നിന്നതാണ്.
മനസിലുള്ളത് തുറന്നങ്ങു പറഞ്ഞു ഹല്ല പിന്നെ..

താരം ഒക്കെ നീ തന്നെയാ പിന്നെ ആരോടോ ഉള്ള പക പോക്കുന്നത് പോലെ നീ ഈ മുടി ഇങ്ങനെ വെട്ടി കളയല്ലേ. തിരുപ്പൻ വെക്കാൻ ആണെങ്കിൽ പോലും ഈ മുടിയിൽ പറ്റില്ല അതും പറഞ്ഞു കൊണ്ട് അവൾ ഹരിയുടെ മുടി തെറിച്ചു നിൽക്കുന്നതൊക്കെ നേരെ ആക്കി വെച്ചു കൊടുത്തു. കുറച്ചു നേരം എങ്കിലും അവളോട് കുശുമ്പ് തോന്നിയതിന് സ്വയം ശപിച്ചു കൊണ്ട് ഹരി മേഘ യെ കെട്ടിപ്പിടിച്ചു..

“” അയ്യേ ഇന്ന് നിശ്ചയം ആണ് കല്യാണം അല്ല അതുകൊണ്ട് കരയുക ഒന്നും വേണ്ട “‘പറഞ്ഞു കൊണ്ട് ഹരി അവളെയും കൊണ്ട് പന്തലിലേക്ക് ഇറങ്ങി.

 

വീട്ടിൽ തന്നെ ആയിരുന്നു ചടങ്ങുകൾ ഒക്കെ

ചെറുക്കൻ കൂട്ടരു വന്നപ്പോൾ എല്ലാവർക്കും ആകാംക്ഷ ആയിരുന്നു ചെക്കനെ കാണാൻ ഹരിക്ക് പിന്നെ അതില്ലായിരുന്നു നടക്കാത്ത കല്യാണത്തിന് ചെറുക്കനെ കാണേണ്ട കാര്യമില്ലല്ലോ.

സ്റ്റേജിൽ ഇരിക്കുമ്പോൾ ആരോ അടുത്ത് വന്നിരുന്നത് അറിഞ്ഞുവെങ്കിലും മുഖം ഉയർത്തി നോക്കിയില്ല.അച്ഛൻ മോതിരം കൊണ്ട് തന്നപ്പോൾ അത് വാങ്ങി. ആദ്യം പെണ്ണിന്റ വിരലിൽ ഇട്ട് കൊടുക്കൂ എന്ന് പറഞ്ഞപ്പോൾ ഹരി അവന് നേരെ കൈ നീട്ടി…

കുറച്ചു നേരം കഴിഞ്ഞും കയ്യിൽ മോതിരം ഇടാഞ്ഞത് കൊണ്ടാണ് അവൾ മുഖം ഉയർത്തി നോക്കിയത്. നന്ദനെ കണ്ടു അവൾ ഞെട്ടിതരിച്ചു പോയി. അവനാണേൽ ചിരിച്ചു കൊണ്ട് അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു ചുണ്ടിൽ ഒരു ചിരിയുമായി….

നന്ദനെ കണ്ടത് കൊണ്ട് പെട്ടെന്ന് കൈ വലിക്കാൻ ഒരുങ്ങിയതും അവൻ അവളുടെ കയ്യിൽ പിടിച്ചു ബലമായി തന്നെ മോതിരം ഇട്ടു. ഇനി കുട്ടി ഇട്ടു കൊടുത്തോളൂ പറഞ്ഞപ്പോൾ അവളും മോതിരം ഇട്ടു കൊടുത്തു..

കൂടി നിൽക്കുന്ന ആളുകളെ അപ്പോൾ ആണ് അവൾ കാണുന്നത്. എല്ലവരും അവരെ തന്നെ ആണ് നോക്കി നിൽക്കുന്നത്..

പെട്ടെന്ന് തന്നെ ഹരി സ്റ്റേജിൽ നിന്നിറങ്ങാൻ തുടങ്ങി. പക്ഷെ അപ്പോൾ തന്നെ ഫോട്ടോ ഷൂട്ട്‌ എന്നും പറഞ്ഞു കൊണ്ട് അവളെ ഫോട്ടോഗ്രാഫർ അവിടെ പിടിച്ചു നിർത്തി ….
ഹരിയുടെ ഞെട്ടൽ പതിയെ ദേഷ്യത്തിലേക്ക് വഴി മാറിയിരുന്നു..

 

 

ഫോട്ടോ എടുപ്പെന്ന പേരിൽ നടത്തിയ കോപ്രായങ്ങൾക്കൊക്കെ നിന്ന് കൊടുത്തു ഹരി ആകെ ക്ഷീണിച്ചു പോയി. മുഖം കനപ്പിച്ചു നിൽക്കുന്ന അവളോട് ഒന്ന് ചിരിച്ചു കൊണ്ട് എല്ലാവരോടും സംസാരിക്കെന്ന് പറഞ്ഞു കൊണ്ട് മേഘയാണ് ഒന്ന് ശരിയാക്കി എടുത്തത്.

 

അവിടെ നിന്ന് വന്നവരുടെ മുന്നിൽ അഭിനയിക്കുന്നതിനേക്കാൾ നന്ദന്റെ മുഖത്തുള്ള പ്രസന്നതയും ചിരിയും ഹരിയെ വല്ലാതെ ദേഷ്യപ്പെടുത്തി..

കൂടുതൽ ദിവസങ്ങൾ ഇല്ലായിരുന്നു കല്യാണത്തിന്. ഇരു വീട്ടുകാർക്കും കല്യാണം വേഗം നടത്താൻ ആയിരുന്നു താല്പര്യം അതുകൊണ്ട് തന്നെയാണ് വേഗത്തിൽ നടത്താൻ തീരുമാനിച്ചതും…

ഹരിയുടെ മനസ്സിൽ മുഴുവനും ഓർമ്മകൾ ആയിരുന്നു. കലാലയ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ആ പഴയ ഓർമ്മകൾ..

 

ഹരി യുടെ കോളേജ് ജീവിതത്തിലെ ആദ്യ ദിവസങ്ങൾ….

 

പെണ്ണ് എന്ന് പറയാൻ ആകെ ഉള്ളത് നല്ല നീളത്തിൽ ഉള്ള മുടി ആയിരുന്നു. ചുരിദാർ അല്ലാതെ മറ്റൊന്നും ചേർച്ച ഇല്ലാത്ത കൊണ്ട് തന്നെ ജീൻസും ബനിയനും ഇട്ടാണ് ഒരുങ്ങി വന്നത്. പക്ഷെ അത് കണ്ടതും അമ്മക്ക് പിടിച്ചില്ല അമ്മ സാരി ഉടുത്തു പോയാൽ മതിയെന്ന് കട്ടായം പറഞ്ഞു. ഇനി ആദ്യത്തെ ദിവസം തന്നെ തർക്കം വേണ്ടന്ന് അച്ഛൻ പറഞ്ഞത് കൊണ്ട് മാത്രമാണ് അവൾ അതിന് സമ്മതിച്ചത്. സാരിയൊക്കെ ഒരുവിധം അമ്മ ഉടുപ്പിച്ചു. കാണാൻ നല്ല ഭംഗി ഉണ്ടെന്ന് പറഞ്ഞു മൊബൈലിൽ അടുത്ത വീട്ടിൽ ഉള്ള ഒരു ചേട്ടനെ കൊണ്ട് ഫോട്ടോയും എടുപ്പിച്ചു. അതിലൊക്കെ ഓക്കേ പക്ഷെ നടക്കാൻ ഒരുങ്ങിയതും തടഞ്ഞു വീഴാൻ പോയി അവള് അത് ചേഞ്ച്‌ ചെയ്തു ആദ്യം ഇട്ട ഡ്രസ്സ്‌ തന്നെ എടുത്തിട്ടു.

 

ആ മുടി എങ്കിലും കെട്ടി വെച്ചിട്ട് പോ ഹരീ ന്നു അമ്മ. എന്റെ മുടിയെ ഞാൻ സ്വതന്ത്ര്യ ആക്കി വെച്ചിരിക്കുന്നു എന്നവൾ. വാക്ക് തർക്കത്തിൽ ഹരി യെ ജയിക്കാൻ അമ്മക്ക് കഴിയാത്തത് കൊണ്ട് അമ്മ തോറ്റു പിന്മാറി.

 

കോളേജിൽ ആദ്യത്തെ ദിവസം ആയത് കൊണ്ട് തന്നെ അത്യാവശ്യം റാഗിങ് ഉണ്ടായിരുന്നു. ഹരിയുടെ ആരെയും കൂസാത്ത മുഖഭാവം തന്നെ അവരെ ചടപ്പിച്ചു.

ഇത്രയും നീളമുള്ള മുടി യും വെച്ചിട് ജീൻസും ബനിയനും ഒന്നും ഒരു ചേർച്ച ഇല്ലെന്നും നാളെ വരുമ്പോൾ സാരി ഉടുത്തു വരണം എന്നും പറഞ്ഞു. പൊതുവെ അനുസരണ ശീലം ഇല്ലാത്ത കൊണ്ടും സാരി ഒരു വട്ടം ഉടുത്തതിന്റെ ക്ഷീണം മാറാത്ത കൊണ്ടും അവൾ അത് അനുസരിച്ചില്ല. തുടർച്ചയായി മൂന്നു ദിവസവും അനുസരിക്കാത്തത് കൊണ്ട് നാളെയും അങ്ങനെ വന്നില്ലെങ്കിൽ മുടി മുറിച്ചു കളയുമെന്ന് ഏതോ ഒരു വിദ്വാൻ ഭീഷണി മുഴക്കി. എന്നാൽ അതൊന്നു കാണണമെന്ന് ഹരിയും. പക്ഷെ അതിനിടയിൽ എന്തോ കാരണത്തിന് സീനിയേഴ്‌സും ജൂനിയേഴ്‌സും തമ്മിൽ അടി നടന്നു കോളേജ് മൂന്നു ദിവസം പൂട്ടി ഇട്ടു.

വീണ്ടും കോളേജ് തുറന്നു ക്ലാസുകൾ നടന്നെങ്കിലും രണ്ടു ടീമുകൾ തമ്മിലുള്ള ശത്രുത നില നിന്നു പോന്നു. അതിനിടക്ക് സാരി ഉടുത്തു വന്നില്ലെങ്കിൽ മുടി മുറിക്കുമെന്ന് പറഞ്ഞു ഒരു സാരിയുമായി സീനിയേഴ്‌സ് ഹരിയെ വളഞ്ഞു. കൂടുതൽ പ്രകോപിപ്പിച്ചാൽ റാഗിംഗ് ന് എതിരെ കംപ്ലയിന്റ് ചെയ്യുമെന്ന് പറഞ്ഞപ്പോൾ കയ്യിൽ കരുതിയ കത്രിക കൊണ്ട് ആരോ അവളുടെ മുടി മുറിച്ചു. കുറച്ചു ആയിരിക്കും അവർ വിചാരിച്ചത് പക്ഷെ അതിലും കൂടുതൽ മുടി കയ്യിൽ പോന്നു. സംഭവം വൈകിട്ടു ആയത് കൊണ്ട് തന്നെ കുറച്ചു പേർ മാത്രമായിരുന്നു അത് അറിഞ്ഞത്.

പിറ്റേ ദിവസം ക്ലാസ്സിൽ അത് വലിയൊരു ചർച്ച ആയി. ജൂനിയർസ് എല്ലാവരുo അത് ഏറ്റെടുത്തു. ഹരി പിറ്റേ ദിവസം ക്ലാസ്സിൽ പോയതുമില്ല. ക്ലാസ്സിൽ പോകാതിരുന്നത് ബ്യൂട്ടിപാർലറിൽ പോയി മുടി ഒന്ന് വൃത്തിക്ക് വെട്ടി ഒതുക്കാൻ ആയിരുന്നു.. മുടി മുറിച്ച സങ്കടത്തിൽ വീട്ടിൽ ഇരിക്കുകയാണെന്ന് കരുതി എല്ലാവരും . ക്ലാസ്സിൽ ഉള്ള കുറച്ചു കുട്ടികൾ ഒരു പരാതി ഒക്കെ തയാറാക്കി പ്രിൻസി ക്ക് കൊടുത്തിരുന്നു. പരാതിക്കാരി കൂടി വന്നിട്ട് പരിഗണിക്കാം എന്നുള്ള ഉറപ്പിൽ പ്രിൻസിപ്പൽ അത് സ്വീകരിച്ചു.

.
പിറ്റേന്ന് ക്ലാസ്സിൽ ചെന്ന ഹരിക്ക് വൻ സ്വീകരണം ആയിരുന്നു പുറത്തു നിന്ന് തന്നെ ലഭിച്ചത്. ഏകദേശം ക്ലാസ്സ്‌ തുടങ്ങാൻ ആയത് കൊണ്ട് തന്നെ അവളെയും കൊണ്ട് പ്രിൻസി യുടെ റൂമിലേക്ക് എല്ലാവരും കയറിപ്പോയി. കാര്യം മനസിലാവാതെ ആണ് അവൾ അവരുടെ കൂടെ പോയത്. ഹരി ക്ക് സർപ്രൈസ് കൊടുക്കാൻ വേണ്ടി ഇങ്ങനെ ഒരു നീക്കം ആരും അവളോട്‌ പറഞ്ഞതുമില്ല.

ഹരി ഓഫീസിൽ എത്തുമ്പോൾ പത്തോളം കുട്ടികൾ നിരന്നു നിൽക്കുന്നുണ്ടായിരുന്നു. അവരുടെ മുഖത്തു ഭയം നല്ലോണം ഉണ്ടായിരുന്നു…

അവർ കൊടുത്ത പരാതി സർ അവളുടെ മുന്നിലേക്ക് വെച്ചിട്ട് സൈൻ ചെയ്യാൻ പറഞ്ഞു…

കുറെ കുട്ടികളുടെ ഭാവി താൻ കാരണം അത് അവൾക് ചിന്തിക്കാൻ കൂടി കഴിഞ്ഞില്ല. കുറച്ചു മുടി അല്ലെ അതങ്ങു വളരും ഇനി ഇപ്പൊ വളർന്നില്ലേലും അത് താൻ അങ്ങ് സഹിച്ചു എന്നവൾ മനസ്സിൽ ഉറപ്പിച്ചു.

“‘സർ എന്റെ സമ്മതത്തോടെ ആണ് ഇവർ എന്റെ മുടി മുറിച്ചത്. ശരിക്കും അവർ പാലിയേറ്റീവിൽ കൊടുക്കാൻ ആയിട്ടാണ് മുറിച്ചത് എനിക്ക് അവിടെ വരെ പോകാൻ സമയം ഇല്ലാത്ത കൊണ്ട് ഇവിടെന്നു മുറിച്ചു അത്ര തന്നെ “‘”

രണ്ടു കൂട്ടരും ഞെട്ടി അവളെ നോക്കുന്നുണ്ട് ഒരു കൂട്ടർ ആശ്വാസത്തോടെ ആണെങ്കിൽ മറ്റൊരു കൂട്ടർ അവളെ കൊല്ലാനുള്ള ദേഷ്യത്തിൽ..

“” കേട്ടല്ലോ ഇനി ഇതും പൊക്കി പിടിച്ചു ആരും നടക്കേണ്ട എല്ലവരും ക്ലാസ്സിൽ പോവുക “‘ അതൊരു ആജ്ഞ ആയിരുന്നു പെട്ടെന്ന് തന്നെ എല്ലാവരും പിരിഞ്ഞു….

 

 

 

 

കോളേജിൽ ആ സംഭവം വളരെ അധികo ചർച്ച ചെയ്യപ്പെട്ടു. ഹരിയോട് എല്ലാവർക്കും ശത്രുത തോന്നി. ആരും അവളുടെ കൂടെ കൂടിയത് പോലുമില്ല. കൂടുതൽ ഒന്നും ഇല്ലെങ്കിലും ചെറിയൊരു വിഷമം ഹരിക്കും തോന്നി…

ഒരു ദിവസം ലൈബ്രറിയിൽ കൂടുതൽ കുട്ടികൾ ഒന്നും ഇല്ലാത്ത സമയത്തു കൂടെ പഠിക്കുന്ന ഒരു കുട്ടി തന്നെ ബലമായി ഹരിയെ കിസ്സ് ചെയ്യാൻ ശ്രമിച്ചു. എന്തോ ശബ്ദം കേട്ട് വന്ന നന്ദൻ ആണ് അവളെ അവന്റെ കയ്യിൽ നിന്നും രക്ഷിച്ചത്…

കംപ്ലയിന്റ് കൊടുക്കുമെന്ന് പറഞ്ഞു അവനെ ഭീഷണിപ്പെടുത്തി നന്ദൻ. ഓ അതൊക്കെ അവൾ അവളുടെ ഇഷ്ടത്തോട് കൂടി ആണെന്ന് പറഞ്ഞു നമ്മളെ രക്ഷപ്പെടുത്തും അല്ലെ ഡീ ന്നു പറഞ്ഞു കൊണ്ട് അവൻ പോയി. ഹരി യെ പോലെ തന്നെ നന്ദനും തറഞ്ഞു നിന്ന് പോയി…

ക്ലാസ്സിൽ പോകാനുള്ള താല്പര്യം ഒട്ടും തന്നെ ഇല്ലായിരുന്നു ഹരിക്ക്. പക്ഷെ എത്ര കാലം വീട്ടിൽ അട ഇരിക്കുമെന്ന് അറിയാത്ത കൊണ്ട് മാത്രം അവൾ ക്ലാസ്സിൽ പോയി തുടങ്ങി..

നന്ദൻ ഉണ്ടായിരുന്നു പിന്നീട് അവളുടെ നിഴലായി. അവൾ അറിഞ്ഞും അറിയാതെയും. ഡിഗ്രി കഴിഞ്ഞു അവിടം വിട്ടു പോകാൻ കഴിയാത്തത് കൊണ്ട് മാത്രമാണ് താല്പര്യം ഇല്ലാഞ്ഞിട്ട് കൂടി പിജി അവിടെ തന്നെ ചെയ്തത്…..
നന്ദൻ അവരുടെ കൂടെ ഉള്ള ആളായിരുന്നുവെങ്കിലും സംഭവം നടക്കുന്ന ദിവസം നന്ദൻ ആ ഗ്രൂപ്പിൽ ഇല്ലായിരുന്നു. ഒരു ഗ്രൂപ്പിൽ പെട്ടവരായിരുന്നത് കൊണ്ടാണ് അവർ ഒൻപതു പേരെയും അന്ന് ഓഫീസിൽ ഹാജരാക്കിയത് മുന്നോട്ടു പ്രശ്നം എന്തെങ്കിലും ഉണ്ടായ അപ്പോൾ നോക്കാം എന്നായിരുന്നു നന്ദന്റ ഭാഗം.പക്ഷെ ഹരി തന്നെ പറഞ്ഞോഴിഞ്ഞപ്പോൾ എല്ലാവർക്കും ആശ്വാസം ആയതാണ് അവൾക്ക് പക്ഷെ ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് ഒരുക്കലും ആരും പ്രദീക്ഷിച്ചില്ല…

 

നിശ്ചയത്തിന് ശേഷം ഹരി ഒരിക്കൽ പോലും നന്ദനോട് സംസാരിക്കാനോ കാണാനോ നിന്നില്ല. നന്ദന് കാണണം എന്നും തന്റെ ഭാഗം ക്ലിയർ ആക്കണമെന്നും ഒക്കെ ഉണ്ടായിരുന്നുവെങ്കിലും വേണ്ടെന്ന് വെച്ചു.

ഡ്രസ്സ്‌ എടുക്കാൻ ഉള്ള പോക്കും ആഭരണങ്ങൾ എടുക്കാൻ ഉള്ള പോക്കും തകൃതിയായി നടന്നു.

കല്യാണ ദിവസം വന്നെത്തി
. പതിവ് പോലെ തന്നെ മേഘ വന്നു കയ്യിലൊരു ലോഡ് പെയിന്റുമായി അവളെ സുന്ദരി ആക്കാൻ അപ്പോഴേക്കും നീളം വെച്ച മുടികളൊക്കെ ഹരി ചെറുതാക്കിയിരുന്നു.. അതിനുള്ള മറുപടി ആയി നടുപ്പുറം നോക്കി ഒരു വീക്ക് ആയിരുന്നു മേഘ..

 

‘” ഹോ എന്റെ സാമദ്രോഹി നാളെ കല്യാണം കഴിക്കാൻ ഉള്ള പെണ്ണാണ് ഞാൻ എന്റെ പുറം നീ പള്ളിപ്പുറം ആക്കിയല്ലോ “”.

ഒന്ന് ഉഴിയാൻ പോലും ആവാതെ നിൽക്കുന്ന ഹരി യെ കണ്ടു മേഘ പല്ല് കടിച്ചു..

 

“‘സോറി മുത്തേ നീ എന്നോട് ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചതല്ല അന്ന് തന്നെ ഞാൻ പറഞ്ഞതല്ലേ നല്ല മുടി ആണ് വെട്ടരുതേ ന്നു “”അതും പറഞ്ഞു കൊണ്ട് മേഘ തടവി കൊടുക്കാൻ തുടങ്ങി..

 

ഇനി ഇതിൽ ഞാൻ എന്താ ചെയ്യുക എന്റെ ഭഗവാനെ എന്നും ചോദിച്ചു കൊണ്ട് മേഘ കൈ രണ്ടും മുകളിലേക്ക് ഉയർത്തി..

 

“‘ എടീ സോറി വേണമെന്ന് വിചാരിച്ചിട്ടല്ല ഈ നഖം കടിക്കുന്നവരെ കണ്ടിട്ടില്ലേ നീ എത്ര അവർ വേണ്ടെന്ന് വെച്ചാലും എന്തെങ്കിലും ടെൻഷനോ മറ്റൊ വരുമ്പോൾ അവർ നഖം കടിച്ചു പോകും ഇതും അതുപോലെ ഒരു അവസ്ഥയാണ്..

 

“” ഹും ഭ്രാന്തിന്റെ പല അവസ്ഥന്തരങ്ങളും കണ്ടിട്ടുണ്ട് ഇജ്ജാതി ആദ്യമായിട്ടാണ് നീ ആദ്യം ഇവിടെ ഒന്നിരിക്ക് “”അതും പറഞ്ഞു കൊണ്ട് ഹരി യെ ഇരുത്തി അവളുടെ പണി തുടങ്ങി.

ഹരി പാടാൻ തുടങ്ങി…

പായലെ വിട പൂപ്പലെ വിട..

 

“” എടീ നിശ്ചയത്തിന് ഉടുത്ത പോലെ സാരി ഉടുത്തു കൊണ്ട് നിന്നെ അങ്ങോട്ട് ഓഡിറ്റോറിയത്തിലേക്ക് കെട്ടി എടുക്കേണ്ട കേട്ടല്ലോ വല്ല ചുരിദാറോ മറ്റൊ മതി…
പിന്നെ പെയിന്റിംഗും കുറച്ചു മതി പുട്ടി ഓവർ ഇടേണ്ട…മേഘയോടായിട്ട് ഹരി പറഞ്ഞു ഇനി നിശ്ചയത്തിന് ഉള്ള പോലെ ഒരു കുശുമ്പ് ഉള്ളിൽ വരേണ്ട വിചാരിച്ചു പറഞ്ഞതാണ്..

കല്യാണത്തിന് ഇടാൻ അച്ഛൻ ഒരുപാട് സ്വർണം കൊണ്ട് വന്നിരുന്നു. അതൊക്കെ അപ്പോൾ മാത്രമാണ് ഹരി കാണുന്നത് തന്നെ.
ഒരു ജോലിക്ക് വേണ്ടി തെണ്ടി നടക്കുമ്പോൾ ഇതിൽ നിന്ന് എന്തെങ്കിലും ഒന്ന് തന്നിരുന്നെങ്കിൽ ഞാൻ ഇന്ന് ഒരു ജോലിക്കാരി ആയേനെ എന്ന് അവൾക് തോന്നിപ്പോയി. അല്ലെങ്കിൽ ഒരു ടീച്ചർ.

എത്ര വിദ്യാഭ്യാസമുള്ള അച്ഛനമ്മമാർ ആണെങ്കിൽ പോലും കല്യാണത്തിന് വാരി കോരി കൊടുക്കാൻ ഒരു മടിയുമില്ല..

ചുവന്ന ഒരു സാരിയും നിറയെ സ്വർണവും മുഖത്തു നിറയെ പുട്ടിയും ആഹാ അന്തസ്സ്..

“”” എടീ ഇതിൽ നിന്ന് എന്നെ പുറത്തെടുത്തു കൊണ്ട് വരണമെങ്കിൽ ഒത്തിരി കഷ്ടപ്പെടേണ്ടി വരുമല്ലോ “‘

“”ഒന്ന് പോടീ അത്രക്ക് ഒന്നുമില്ല പെട്ടെന്ന് വാ അല്ലെങ്കിൽ മുഹൂർത്തം തെറ്റും “”..

നല്ല സുന്ദരൻ ആയിട്ട് മണ്ഡപത്തിൽ ഇരിക്കുന്ന നന്ദനെ കണ്ടപ്പോൾ ഹരിയുടെ ഉള്ളിൽ ഒരു കൊളുത്തി വലി ഉണ്ടായി..

നേർവസ് ആകുന്നത് പോലെ തോന്നിപ്പോയി അവൾക്ക്. മേഘ യുടെ കയ്യിൽ മുറുക്കി പിടിച്ചു.

എടീ എനിക്ക് ബാത്‌റൂമിൽ പോകാൻ തോന്നുന്നു.

അതിനുള്ള മറുപടി അതി ഭീകരമായിരുന്നു. ഈ മോഡൽ തെറി ഒക്കെ ഇവളെങ്ങനെ പഠിച്ചെടുത്തു ആവോ….
അവളെ ഒരുക്കാൻ ഇരുത്തിയപ്പോൾ തുടങ്ങിയ ബാത്‌റൂമിൽ പോക്ക് ആണ്. ഇതിന് മാത്രം മൂത്രം ഒക്കെ എവിടെ ഇരിക്കുന്നു നിന്റെ ശരീരത്തിൽ അതും പറഞ്ഞു കൊണ്ട് ഹരി യെ മേഘ അടിമുടി ഒന്ന് നോക്കി.

തുടരും

 

 

 

 

 

Recent Stories

The Author

Ibrahim

8 Comments

  1. നന്നായിട്ടുണ്ട് ❤️

  2. °~💞അശ്വിൻ💞~°

    Kollaam….❤️🔥

    1. ഇബ്രാഹിം

      Thanks 🥰

  3. 💞💞💞

  4. Last page sredhichilla alle

    Nice story keep going 💙❤️

    1. ഇബ്രാഹിം

      Repeat aayi vannu shradhichilla☹️

  5. സൂര്യൻ

    Last പേജ് എന്ത് പറ്റി?

    1. ഇബ്രാഹിം

      Repeat ayipoyi

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com