നിന്നെയും തേടി 💕💕💕 [നൗഫു] 4371

Views : 102345

“അവളോടുള്ള അടങ്ങാത്ത പക നിന്നിൽ നിന്നുമെന്നെ അകറ്റി… അതായിരുന്നു… ആ വീട്ടിൽ നീ ഉണ്ടെന്നു പോലും ഞാൻ അറിയാതെ പോയത്…”

 

ഞാൻ ചെയ്തത് മറക്കാനോ പൊറുക്കാനോ കഴിയാത്ത തെറ്റാണെന്ന് എനിക്കറിയാം… എന്നാലും… എന്‍റെ മകൾക്ക് വേണ്ടി… അല്ല… എനിക്ക് വേണ്ടി.. ഞാൻ ആദ്യമായി നിന്നോട് ചോദിക്കുന്നു .. എന്നോട് പൊറുക്കുമോ നീ…”

 

വൈശാഖിന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു…,

 

എന്ത് മറുപടി പറയണമെന്നറിയാതെ ഞാൻ കുഴങ്ങി…

 

“നിനക്കെന്നെ ഇഷ്ടപ്പെട്ടില്ലെങ്കിൽ പറയാം… ഞാൻ നിന്നെ ഇതുവരെ തൊട്ടിട്ടു പോലുമില്ല.. നമുക്ക് രണ്ടുപേർക്കും നിയമപരമായി തന്നെ പിരിയാം…”

 

പെട്ടെന്ന് ഞാന്‍ വൈശാഖിന്‍റെ ചുണ്ടിലേക്ക് എന്‍റെ വിരലുകൾ വെച്ചു കൊണ്ട് പറഞ്ഞു..

 

“എന്നെ ഇതുവരെ ആരും ഇഷ്ടപ്പെട്ടിട്ടില്ല… ഈ നിറം കാരണം ഒരാളും എന്നെ പ്രണയിക്കാൻ വന്നിട്ടുമില്ല..”

 

“ആദ്യമായി നിങ്ങൾ എന്നെ കാണാൻ വന്നപ്പോൾ… സത്യം പറഞ്ഞാൽ എന്‍റെയുള്ളിൽ ചിരിയായിരുന്നു… കാരണം ഞാൻ നിങ്ങളെ ഒരിക്കലും ആഗ്രഹിക്കാൻ പാടില്ല … ഒരിക്കലും നിങ്ങൾക്ക് എന്നെ ഇഷ്ടപ്പെടില്ല എന്നെനിക്കറിയാമായിരുന്നു…”

 

“പിന്നീട് ഒരാഴ്ചക്ക് ശേഷം നിങ്ങൾക്ക് എന്നെയിഷ്ടപ്പെട്ടു എന്ന് വിളിച്ചു പറഞ്ഞപ്പോൾ.. ഞാൻ ഞെട്ടിയെന്നുള്ളത് സത്യമാണ്…അത് പക്ഷേ നിങ്ങൾക്ക് വട്ടായിരിക്കുമെന്ന് കരുതിയാണ് ഞെട്ടിയത്..”

 

“പക്ഷേ വന്ന അന്ന് മുതൽ.. നിങ്ങളുടെ എന്നോടുള്ള പെരുമാറ്റം കണ്ടപ്പോൾ ഞാൻ നിങ്ങളുടെ മകളെ നോക്കുവാനുള്ള വെറും ഉപകരണം മാത്രമാണെന്ന് എനിക്ക് മനസ്സിലായിരുന്നു…”

Recent Stories

The Author

112 Comments

  1. കിടു❤️🔥👌🏻

  2. 💥💥💥
    അഭിനന്ദനങ്ങള്‍ നൗഫു..🎉🎉🎉

    മലയാളത്തിലെ ഒരു മുന്‍നിര പ്രമുഖ മാധ്യമത്തിന്റ്റെ ഓണ്‍ലൈന്‍ പതിപ്പില്‍ ഈ കഥ കണ്ടപ്പോള്‍ ശരിക്കും അഭിമാനം രോമാഞ്ചം എല്ലാം ഒഴുകിയൊഴുകി വന്നു.. 🔥🔥🔥 ഒരുപാട് രചനകള്‍ ഉണ്ടായിട്ടും ഇവിടെ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്ത ഒരെഴുത്തുകാരന്‍ എന്ന അവസ്ഥയില്‍ ഇതൊരു വലിയ നേട്ടം തന്നെയാണ്.. 💥💥💥👏👏👏

    നിന്നെ എത്ര അഭിനന്ദിച്ചാലാണ് മതി വരിക.. 💖💖💖

    മെയ് 13നു ഓണ്‍ലൈനില്‍ വന്നത് ഇപ്പോ ഒരു സുഹൃത്ത് ലിങ്ക് അയച്ചു തന്നപ്പോഴാണ് ഞാനറിഞ്ഞത്..😔😔😔 എന്നാപ്പിന്നെ ഒന്നു വിളംബരം ചെയ്യാമെന്ന് കരുതി ഇവിടെ നോക്കിയപ്പോ നീയിത് 12നു പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു.. 😏😏😏 അപ്പോ എല്ലാം അറിഞ്ഞുകൊണ്ടായിരുന്നു അല്ലേ കോയാ?.. ന്നാലും ഒരുവാക്ക് അന്ന് തന്നെ പറഞ്ഞിരുന്നെങ്കില്‍ കാലിഫോര്‍ണിയാക്കുള്ള ഉരു ജിദ്ദ കടപ്പുറം വഴിയാക്കി നിന്നെ വന്നു കണ്ടിട്ടേ ഇങ്ങോട്ടുള്ള പത്തേമാരി പിടിക്കാന്‍ നില്‍ക്കുമായിരുന്നുള്ളൂ.. 😬😬😬

    അടുത്ത വരവിന് അനക്ക് ഞമ്മളെ വക ഒരു ചെമ്പു കോയി ബിരിയാണി.. ഒറ്റ കണ്ടീഷന്‍ .. മൊത്തം ഇയ്യോറ്റയ്ക്ക് തിന്നണം.. 😁😁😁

    ഇവിടെ ആ ലിങ്ക് കൊടുത്താല്‍ ചിലപ്പോ ഈ പോസ്റ്റ് മൊയ്ലുന്‍റെ കൊട്ടയില്‍ പോസ്റ്റാകും.. 🤣🤣🤣 അനക്കത് കൊടുക്കാം, അപ്പോ ഇജ്ജെന്നെ കൊടുക്കണം ഇവിടെ 🎉🎉🎉

    വീണ്ടും വീണ്ടും അഭിനന്ദനങ്ങള്‍.. 💥💥💥💥💥💥

    ഋഷി

    1. മിസ്റ്റർ പോഞ്ഞിക്കര ഇയ്യ് അതെങ്ങനെ അറിഞ്ഞു… ഞാൻ ആരോടും പറയാതെ രോമാഞ്ച കുഞ്ചുകനായി ഇടക്കിടെ ആണ് സൈറ്റ് ഓപ്പൺ ചെയ്തു നോക്കി നിൽക്കുകയായിരുന്നു 🤣🤣🤣🤣

      അഭിനന്ദനങ്ങൾ ഒന്നും വേണ്ടാ.. പണ്ടും നീ എന്നെ ഇഴ കീറി മുറിച്ചു അഭിപ്രായം പറഞ്ഞിട്ടുണ്ട്.. ഇനിയും അത് പോലെ മതി.. നമ്മുടെ തെറ്റ് ചൂണ്ടി കാണിക്കാൻ ഒരാൾ എങ്കിലും ഉണ്ടേൽ മാത്രമേ അടുത്ത കഥ യിൽ ആ തെറ്റ് ഒഴിവാക്കാൻ പറ്റു ☺️☺️☺️☺️☺️ അത് കൊണ്ട് ന്റെ വിമർശനം ആണ് എനിക്ക് ബെസ്റ്റ് മോനെ 😍😍😍

      പഴയ കഥ കൾ വായിച്ചു കൊണ്ടിരിക്കുന്നതിന് ഇടക്ക് വീണ്ടും ഒന്ന് പബ്ലിഷ് ചെയ്തത് ആയിരുന്നു ഇവിടെ 😂😂 വേറെ ഒരു ദുരുദ്ദേശ്യവും ഇല്ല 😔😔😔😔

      എന്നേലും നിന്നെ ഒരിക്കൽ നേരിട്ട് കാണാൻ ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ബോസ് 🤭🤭

    2. ഇന്നലെ ഋഷി അയച്ചു തന്നപ്പോഴാ ഞാനും അറിഞ്ഞത്..ജാടയില്ലെങ്കിൽ കുറച്ചു ബിരിയാണി ഞമ്മക്കും തരുവോ ഋഷിവര്യാ.. അങ്ങെനെ ഈ കിളവാനും ഫേമസ് ആയി…👏👏👏🥰🥰🥰

      ലെ നൗഫു കാക്കാ : ഒരു സെലിബ്രെറ്റിയെ ബഹുമാനിക്കാൻ പടിക്കേടാ…😃😃😃😋😎

      1. Cngrtz കാക്കാ😍😍👍👍👍

  3. മുത്തു

    ❤️❤️❤️

  4. നിധീഷ്

    ഈ കഥ ഇതിന് മുമ്പ് ഇവിടെ പോസ്റ്റ്‌ ചെയ്‌തതല്ലേ… 🤔🤔

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com