ഭാര്യക്കുമുണ്ട്_സങ്കടങ്ങൾ [Navab Abdul Azeez] 71

Views : 2776

“പ്രവാസിയുടെ ഭാര്യമാർക്ക് കിട്ടുന്ന ഏക ആശ്വാസം ഈ ഫോൺ വിളിയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ”

ഏകാന്തമായി പണികൾ തീർത്തിരിക്കുമ്പോൾ ഒരു മിസ്സടിച്ചാൽ അപ്പോൾ തന്നെ വരും കോൾ…
” ഫോണും കയ്യിൽ വെച്ചിരിക്കുന്നത് പോലെയാണ് വിളി കണ്ടാൽ…
പിന്നീട് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു – ഏത് തിരക്കിനിടയിലും എന്റെ സങ്കടം തീർക്കാനും ഒപ്പമുണ്ടെന്ന് തോന്നിപ്പിക്കാനും കൂട്ടിനരികിലുണ്ടാവണമെന്ന് ആഗ്രഹിച്ചുമാണ് ഇക്ക എന്റെ മിസ്സ് കാത്തിരിക്കുന്നതെന്ന്.”

പല സമയത്തും മക്കളുടെ കാര്യങ്ങൾ നോക്കുന്നതിനിടയിലും വീട്ടിലെ പണികൾക്കിടയിലും മിസ്സടിക്കാനും മെസ്സേജയയ്ക്കാനും എനിക്ക് കഴിയാറില്ല. അപ്പോഴെല്ലാം ഇക്ക എന്റെ മിസ്സ് പ്രതീക്ഷിച്ചിരുന്നതായിരുന്നെന്ന് മനസ്സിലാവുമ്പോൾ ഉള്ളിൽ സങ്കടം നിറയും.

എത്രയെങ്ങാൻ ദൂരമുണ്ടെങ്കിലും മനസ്സ് ഏത് നിമിഷവും എന്നോടൊപ്പമായിരുന്നു.

കുട്ടികളെ താലോലിക്കാനും സ്നേഹിക്കാനും ഒപ്പം കൂടി കളിക്കാനും ഇക്കാക്ക് മനസ്സ് വെമ്പുന്നുണ്ടാവും. ഓരോ വിളിയിലും ഓരോ ഫോട്ടോ അയയ്ക്കാൻ ആവശ്യപ്പെടും. ഇപ്പോൾ ഈ വീഡിയോ കോളും വാട്ട്സപ്പുമെല്ലാം ഉള്ളതുകൊണ്ട് ഒരുപാട് ആശ്വാസമാണ്.
“കണ്ട് സംസാരിക്കാം. എപ്പോഴും ഫോട്ടോകൾ കൈമാറാം….
അപ്പോഴെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യൗവനത്തിന്റെ മധുരത്തെപ്പറ്റി ഞങ്ങൾ പരസ്പരം സങ്കടം പറയാറുണ്ട്.

” എന്തു ചെയ്യാനാ മോളേ… വരുവാൻ കൊതിയുണ്ട്. പക്ഷേ ഒരു ജോലി നാട്ടിൽ സ്ഥിരപ്പെട്ട് കിട്ടാൻ പാടാ… മാത്രവുമല്ല, ഇവിടെ കിട്ടുന്ന ശമ്പളം ഒക്കുകയുമില്ല. പിന്നെ കുറി, ലോൺ തിരിച്ചടവ്, നിത്യ ചെലവ്, കല്യാണം ഇമ്മാതിരി ആഘോഷങ്ങൾ ….. എല്ലാത്തിനും പണം വേണ്ടേ…..?
പിന്നെ ഇവിടെയാകുമ്പോൾ ഞാൻ ഗൾഫിലാണല്ലോ എന്ന ഗ്യാരണ്ടിയിൽ നിങ്ങൾക്ക് ആരുടെ അടുത്ത് നിന്ന് വേണമെങ്കിലും കടവും വായ്പയും കിട്ടും. ഞാനങ്ങോട്ട് പോന്നാൽ……”

“ഇക്കാ പറയുന്നതൊക്കെ ശരിയാണെന്ന് എനിക്കറിയാം. എന്നാലും ഇക്കാക്കും പൂതിയില്ലേ മോനെ കളിപ്പിക്കാൻ…”
മോൻ എന്നും ചോദിക്കും. എനിക്കാണെങ്കിൽ ഉത്തരവും മുട്ടും.”

” പൂതിയുണ്ട് മോളേ.. മോനെ മാത്രമല്ല…. മോളെ കാണാനും…..”

” യാതൊരു കുറവുമില്ല, ങ്ങ്ളൊന്നു പോകുന്നുണ്ടോ…? ഒരു കിന്നാരം.. ചെറിയ കുഞ്ഞനാന്നല്ലേ ഇപ്പോളും വിചാരം.”

അങ്ങനെ കുശലം പറഞ്ഞ് കിട്ടുന്ന സന്തോഷ നിമിഷങ്ങൾ മാത്രമാണ് പ്രവാസിക്കും ഭാര്യയ്ക്കും ഓർക്കാനുള്ളത്.

പ്രവാസിയെപ്പോലെത്തന്നെയാണ് അദ്ദേഹത്തിന്റെ ഭാര്യയുടെയും സ്ഥിതി. ഉള്ളുതുറന്ന് ഒരു കാര്യം പറയാനൊരാളില്ലാതെ, അത്യാവശ്യത്തിന് ഒന്നു കുട്ടികളെയും കൂട്ടി പുറത്ത് പോകാൻ കഴിയാതെ, ആഗ്രഹങ്ങളെ തടവറയിലിട്ട് എന്നും ഭർത്താവിന്റെ വീടും അല്ലെങ്കിൽ അവളുടെ വീടുമായി കാലം കഴിക്കുന്ന പെണ്ണ്……

എല്ലാ കുത്തുവാക്കുകളും കുറ്റവും കുറച്ചിലും പറയുന്നത് കേൾക്കുമ്പോൾ ഓടിച്ചെന്ന് മാറിൽ തല ചായ്ച്ച് സങ്കടം പറയാനും ആശ്വാസ വാക്കുരിയാനും തൊട്ടടുത്ത് ഇക്ക ഇല്ലാത്ത സങ്കടം ഞാൻ പലപ്പോഴായി അനുഭവിച്ചിട്ടുണ്ട്. തെറ്റുകൾ സംഭവിക്കുന്ന നിമിഷങ്ങളെക്കാൾ നോവ് നൽകുക അത് വീണ്ടും വീണ്ടും എടുത്ത് പറയുമ്പോളാണ് . ആ നിമിഷങ്ങളെ എത്ര സങ്കടത്തോടെയാണ് ഞാൻ നേരിട്ടത്.

ഇക്കാന്റെ മനസ്സും വേദനിക്കുകയായിരിക്കും. നേരിൽ കാണാൻ കൊതിയോടെ പ്രതീക്ഷകൾ അടുക്കി വെച്ച മനസ്സുമായി ഇക്കാന്റെ വിളി കഴിഞ്ഞ് മോനെ മൂത്രമൊഴിപ്പിച്ച് നേരെ കിടത്തി ചേർത്തണച്ച് ഓർമ്മകളെ മേയാൻ വിട്ട് പുതപ്പിട്ട് ഞാൻ സ്വപ്നങ്ങൾക്ക് വേണ്ടി നിദ്ര പുൽകി.

നവാബ് അബ്ദുൽ അസീസ് തലയാട്

Recent Stories

The Author

Navab Abdul Azeez

9 Comments

  1. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പിരിഞ്ഞു ജീവിക്കേണ്ടി വരുന്ന കുറേ ജന്മങ്ങൾ നമുക്ക് ചുറ്റുമുണ്ട്… ഹൃദയസ്പർശിയായ രചന… ആശംസകൾ navab💓💓💓

    1. Someone please suggest me a good love stories (without myth horror)

      1. Love action drama, കൃഷ്ണവേണി, ദീപങ്ങൾ സാക്ഷി, അനാമിക, ശിവാത്മിക, പ്രണയിനി, എൻ്റെ ചേച്ചി പെണ്ണ്, അകലെ, അനുപല്ലവി, ഹരിചരിതം, വൈഷ്ണവം, ദേവനന്ദ, ഒരു പ്രണയ കഥ, ദിയ, പ്രാണസഖി, സീതയെ തേടി, തീരം തേടുന്ന തിരകൾ,

    2. Thank you Dear….

    1. Thank you So much

  2. അശ്വിനി കുമാരൻ

    ❤️

    1. Thank you so much

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com