ബലി [Divz] 39

Views : 583

ബലി

Author :Divz

പുതുനാമ്പിട്ട്  ബലികറുകകൾ ഉയിർത്തു നിന്നു ..തെക്കേ തൊടിയിൽ വള്ളോൻ കാക്കകളുടെ കരച്ചിലും അത്യുച്ചത്തിലായി .. അവറ്റകൾക്ക് വിശക്കുന്നുണ്ടത്രേ .ബലി  ചോറുണ്ണാൻ ! നേരത്തോടു നേരാവുന്നു ഉണ്ണിയേ , ന്റെ സേതുനെ ഇനിയും ഇങ്ങിനെ കിടത്തണ്ട ,ഓൾക്കത് ഇഷ്ടവില്ല . വെറുതെ ഇരുന്നു ശീലമില്ലാത്തോളാ , മലക്കിടപ്പ് തുടങ്ങീട്ട് മണിക്കൂറെത്രയിന്ന് വല്ല നിശ്ചയം ഉണ്ടോ ?

ആരോടാ ? എന്താ ?

എല്ലാം ഈ വയസൻ കാർന്നോരുടെ ജല്പനങ്ങൾ മാത്രം ….

ഉണ്ണിയേ …സേതുന്റെ നെറ്റിയിലെ ചന്ദനക്കുറി മായ്ക്കണ്ട …

ഉണ്ണിയേ  തെക്കേ തൊടിയിലെ മൂവാണ്ടൻ മാവിന്ന്  കൊമ്പിറക്കാം  ….ന്റെ സേതുനു പച്ചമാവിൻ വിറകു മതി ! നിറഞ്ഞു കത്തി നിന്നതാ  ഈ തറവാടിന്റെ ഉമ്മറത്തു ..അതൊരു കനലായി ഈ നെഞ്ചിൽ നീറട്ടെ ….

ഉണ്ണിയേ ….. വാധ്യാര് വന്നുച്ച , ദേഹ ശുദ്ധി വരുത്തികൊൾക … നാല്പാമരാദി എണ്ണയിൽ കർപ്പൂരാദി തൈലം ഇട്ട് മൂന്നു വെയിൽ ഗന്ധപ്പാലയുടെ കൊമ്പിട്ട്  മൂന്നു വെയിൽ കൊള്ളിച്ചു നാലാം നാൾ മുതൽ  ഉദയത്തിനുമുമ്പ് അത് തേച്ചു കുളി ,അതായിരുന്നു പതിവ് ..
ആഹ് പതിവൊക്കെ തെറ്റി …സേതുന്റെ വലത്തേകാലിൽ നീരുണ്ട് , അയലാള പെണുങ്ങളോട് പറഞ്ഞേക്ക ശ്രദ്ധിക്കണം ന്ന് ഇല്ലേ ഓൾക്ക് നോവും എനിക്കും …

ഉണ്ണിയേ ….സാംബ്രാണി തിരി വേണ്ട , അമ്മക്ക അതിന്റെ മണം ഇഷ്ടല്ല ..

ഉണ്ണ്യേ നീ ഇത് വല്ലതും കേൾക്കുന്നുണ്ടോ?

ഉണ്ണിയേ …….

മോനെ ഉണ്ണി ….

നേരത്തോട് നേരമാവുന്നു ‘അമ്മ …… നീ ഇത് എവിടെയാ ??

“ന്റെ മാഷേ ഇതരോടാ ഈ ഇരുന്ന് വർത്താനം പറയുന്നേ ..മാഷ്ക്ക് അറിയില്ലെന്നുണ്ടോ നമ്മുടെ ഉണ്ണിക്ക് തിരക്കാണ് ..ഇന്നലെ മാഷ് വിളിച്ചപ്പോ അവൻ അങ്ങിനെ അല്ലെ പറഞ്ഞേ ….”

സേതു …..

എന്താ മാഷേ ..

തനിച്ചു  ഈ പടിപ്പുര കടക്കാത്ത നീ ഇപ്പോ എവിടേക്ക് എന്ന്  അറിയാതെ ഒറ്റക്ക് ….

ദേഹമേ നശിക്കുന്നുള്ളു മാഷേ , ദേഹി ഇവിടെ ഉണ്ട് …

മ്മ് !

മാഷേ തെക്കേ തൊടിയിൽ ചക്കര മാവിന്റെ ചോട്ടിൽ ഒരു കുഴിയെടുക്ക , ഇന്നാൾ കുറിഞ്ഞി പൂച്ച ചത്തപ്പോ കുഴിച്ചിടാൻ എടുത്തില്ല അതുപോലെ ….എനിക്ക് അത് മതി മാഷേ …എന്നിട്ട് അന്ന് മീനുട്ടി ചെയ്തപോലെ കംമ്പോടിച്ചു കുരിശോ  ഓം ഓ എന്താച്ചാ കുത്തി വെച്ചേക്കാ..മനസാലെ അർപ്പിക്കുന്ന ഒരു ചെത്തിപൂ  മതി എനിക്ക് , എനിക്കുള്ള ബലി  ഈ മനസ്സിലാ …അതുകൊണ്ടേ മോക്ഷം കിട്ടൂ ..

Recent Stories

The Author

Divz

1 Comment

  1. മനസ്സിലാക്കാൻ കുറച്ച് അല്ല കുറച്ചധികം ചിന്തിക്കേണ്ടി വരുമല്ലോ 🙂❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com