ഒരു കുഞ്ഞിക്കിളിയുടെ കഥ [Divz] 60

Views : 1527

“കഴിക്ക്  ….ഇല്ലേ അമ്മ മിണ്ടില്ലാട്ടോ…..”

പ്രതീക്ഷിച്ചതു കിട്ടാതിരുന്നേ കൊണ്ടാകാം അവരെ  ദേഷ്യവും നിസ്സഹായതയും സങ്കടവും കടന്നാക്രമിച്ചു….കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയപ്പോൾ തന്നെ …

“നീ വരില്ല ..അമ്മയ്ക്ക്  അറിയാ ….നീയും അവരുടെ കൂടെയല്ലേ ….ന്നെ തനിച്ചാക്കി പോയില്ലേ ? ഒരു  വാക്ക് പറഞ്ഞിരുന്നേൽ  അമ്മയും കൂടെ വരില്ലായിരുന്നോ ? തലയിണക്കിടയിൽ  വെച്ചിരുന്ന ആ ഫോട്ടോ വീണ്ടുമെടുത്തവൾ നെഞ്ചോട് ചേർത്തു…”

അവർ കിടന്നുറക്കമായെന്നു ഉറപ്പായപ്പോൾ അവൾ  പതിയെ താഴെ ഇറങ്ങി…നിലത്തു വീണു കിടന്ന വറ്റുകൾ  കൊത്തി പെറുക്കി…

ഹാവൂ ! വയറു നിറഞ്ഞു ..ഇവിടുന്ന് എങ്ങിനെ പുറത്തു കടക്കും …പുറത്തുള്ള തന്റെ ലോകത്തെ പറ്റി  ഓർത്തപ്പോ വീണ്ടും സങ്കടം വന്നു .

കാലിൽ ചങ്ങലയിട്ട് പൂട്ടിയിട്ട അവരെ പറ്റി  അവൾ  ഓർത്തു … നാല് ചുവരുകൾക്കുള്ളിൽ ബന്ധനസ്ഥ ആയ അവർ ജീവിച്ചു തീർക്കുന്നതെന്നോർത്തപ്പോൾ എന്തുകൊണ്ടോ  അവളുടെ കുഞ്ഞു ഹൃദയം വിങ്ങി ….
പെട്ടന്ന് വാതിൽ  തുറന്നു ഒരു സ്ത്രീ അകത്തു കടന്നു വന്നു…

“ഓഹ് ! ,  നാശം ഇവിടൊക്കെ വൃത്തികേടാക്കി ഇട്ടേക്കാണോ ?”

“ഡി …..എണീറ്റ് …..എഴുന്നേൽക്കാൻ”

“എഴുന്നേറ്റ് മാറ് നശൂലമേ” ..എന്ന് ആക്രോശിച്ചുകൊണ്ടവർ അവരുടെ നാടുവിനിട്ട് ചവിട്ടി ….

പാവം അവർ പേടിച്ചരണ്ട് ഒരു മൂലക്ക് മാറി നിന്നു …

വന്ന സ്ത്രീ അവിടെ  തൂത്തു വൃത്തിയാക്കാൻ തുടങ്ങി …

“വല്ലയിടത്തും കൊണ്ടേ കളയാൻ എത്ര പ്രാവശ്യം പറഞ്ഞതാണ് ഈ നാശത്തിനെ .. ബാക്കി ഉള്ളവന്റെ കഷ്ടകാലം …അല്ലാതെന്ത് പറയാൻ ..”

“സീതേച്ചി ..ന്റെ കുഞ്ഞു ….അവനെ കണ്ടോ ?”

“സീതേച്ചി ….പറ..കണ്ടോ അവനെ …..പറ സീതേച്ചി….അവൻ വലുതായോ ?”

“നിന്റെ കുഞ്ഞ്   ചത്തിട്ട് കൊല്ലം നാലായി  ….നിന്റെ കണ്മുന്നിൽ വെച്ചല്ല്ലേ ചത്തേ ?.”

കൈയിൽ കിട്ടി പാത്രം വെച്ചവർ  ആ സ്ത്രീ യെ  അടിച്ചു …

“നുണ  പറയുന്നോ?..ന്റെ കുഞ്ഞ്  മരിച്ചിട്ടില്ല …. കളിയ്ക്കാൻ പോയേക്ക അപ്പൂന്റെ കൂടെ . വിളക്ക്  വെക്കും മുന്നേ വരും … ഇനി എന്റെ കുഞ്ഞിനെ പറ്റി  ഇങ്ങിനെ പറഞ്ഞാൽ കൊല്ലും ഞാൻ നിങ്ങളെ ….”

“ഡി ….”ആ സ്ത്രീ അവരുടെ മുടിക്ക് കുത്തിപ്പിടിച്ചു തല ഭിത്തിയിലിട്ട് ഇടിച്ചു….

“നീ അത്രക്കായോ..?”

“നിന്റെ കുഞ്ഞു ചത്തു ….ആ പൊട്ടൻ കൊച്ചു ചത്തു…നിന്റെ കണ്മുന്നിൽ വെച്ചാ….നിന്റെ മോൻ ചോരയിൽ കുളിച്ചു കിടന്നു പിടഞ്ഞേ …..”

“ആഹ് .. നിർത്ത്  ….വേണ്ട….വേണ്ട….”
അരുതാത്തതെന്തോ കേട്ടപോലെ അവർ ചെവി രണ്ടും പൊത്തി പിടിച്ചുകൊണ്ട് മൂലയിലേക്ക് പോയി ഇരുന്നു …..

പാത്രം എടുത്തുകൊണ്ട്  ആ സ്ത്രീ മുറിവിട്ട് പോയി …..

മൂലക്കിരുന്ന ഏങ്ങലടിക്കുന്ന അവരെ കണ്ടപ്പോ അറിയാതെ അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വന്നു ….അവൾ പറന്നു താഴെ ഇറങ്ങി ….

Recent Stories

The Author

Divz

8 Comments

  1. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤❤💔

    1. thank you….sarilla namuk repair cheyyamtto

  2. വായനാഭൂതം

    ഹൃദയം തകർന്നെടോ 💔

    1. thank you….sarilla namuk repair cheyyamtto

      1. sorry comment mari poi.

      2. Nice ആണ്

  3. Man with Two Hearts

    വളരെ നല്ല ഒരു കുഞ്ഞു കഥ. ഒരുപാട് ഇഷ്ടമായി 🥲❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com