നിന്നെയും തേടി 💕💕💕 [നൗഫു] 4371

Views : 102340

നഗരത്തിലെ പ്രശസ്തനായ ഒരു ക്രിമിനൽ ലോയർ…

 

അന്ന് അദ്ദേഹത്തിന് ഇരുപത്തിയേഴു വയസ്സ്…

 

വളരെ പെട്ടെന്ന് വന്ന ആലോചനയായിരുന്നു അത്…

 

എന്‍റെ ജാതകം ആരുടെയോ കയ്യിൽ നിന്നും മേടിച്ചു പൊരുത്തം നോക്കിയപ്പോൾ പത്തിൽ ഒമ്പത് പൊരുത്തം കണ്ടു…

 

വളരെ പെട്ടന്ന് തന്നെ എന്നോടു പോലും ആലോചിക്കാതെ ഞങളുടെ വിവാഹം നടന്നു…

 

അദ്ദേഹത്തിന്‍റെ വിവാഹം ഒരുവട്ടം നടന്നതാണെന്നും അതിൽ ഒരു കുട്ടിയുമുണ്ടെന്നും വിവാഹം കഴിഞ്ഞു ആ വീട്ടിലേക്ക് ചെന്നു കയറിയ അന്നാണ് ഞാനറിയുന്നത്…

 

അദ്ദേഹത്തിന്‍റെ മുൻഭാര്യ അവനെ ചതിച്ചു കാമുകനുമായി ഒളിച്ചോടിപ്പോയി…

 

കുട്ടിയെ നോക്കുവാൻ വേണ്ടി ഒരാൾ എന്ന നിലയിലായിരുന്നു എന്നെ വിവാഹം കഴിച്ചത്…

 

അതും അവൾ പോയി രണ്ടു വർഷത്തിന് ശേഷം…

 

അയാൾ ഒരിക്കൽ പോലും എന്‍റെ അരികിലേക്ക് വന്നിട്ടില്ല…

 

എന്നോടൊന്നു സംസാരിക്കാന്‍ പോലും ശ്രമിച്ചിട്ടില്ല…

 

ഞാനും അയാളും രണ്ടു ദിക്കിലേക്ക് കുതിച്ചു പായുന്ന തീവണ്ടികളേ പോലെയായിരുന്നു…

 

അയാളുടെ ആറു വയസ്സുള്ള മോളെ ഞാൻ പൊന്നു പോലെ തന്നെ നോക്കി…

 

സംസാരിക്കാൻ കഴിവില്ലാത്ത അവളുടെ ആംഗ്യ ഭാഷ ഞാൻ പഠിച്ചെടുത്തു…

 

എന്നും അവളോട് ഞാൻ ചിരിച്ചും കളിച്ചും വർത്തമാനം പറയും…

 

എന്‍റെ ചിരി മറന്നു പോകാതിരിക്കാൻ അവളെന്നെ ഒരുപാട് സഹായിച്ചു…

 

രണ്ടുവർഷം ഞാനും വൈശാഖ്ഉം ആ വീട്ടിൽ അപരിചിതരെപോലെ ജീവിച്ചു…

 

അയാൾക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തിട്ടും എന്നെ ഒന്ന് സ്നേഹത്തോടെ നോക്കുക പോലും ചെയ്തില്ല…

Recent Stories

The Author

112 Comments

  1. കിടു❤️🔥👌🏻

  2. 💥💥💥
    അഭിനന്ദനങ്ങള്‍ നൗഫു..🎉🎉🎉

    മലയാളത്തിലെ ഒരു മുന്‍നിര പ്രമുഖ മാധ്യമത്തിന്റ്റെ ഓണ്‍ലൈന്‍ പതിപ്പില്‍ ഈ കഥ കണ്ടപ്പോള്‍ ശരിക്കും അഭിമാനം രോമാഞ്ചം എല്ലാം ഒഴുകിയൊഴുകി വന്നു.. 🔥🔥🔥 ഒരുപാട് രചനകള്‍ ഉണ്ടായിട്ടും ഇവിടെ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്ത ഒരെഴുത്തുകാരന്‍ എന്ന അവസ്ഥയില്‍ ഇതൊരു വലിയ നേട്ടം തന്നെയാണ്.. 💥💥💥👏👏👏

    നിന്നെ എത്ര അഭിനന്ദിച്ചാലാണ് മതി വരിക.. 💖💖💖

    മെയ് 13നു ഓണ്‍ലൈനില്‍ വന്നത് ഇപ്പോ ഒരു സുഹൃത്ത് ലിങ്ക് അയച്ചു തന്നപ്പോഴാണ് ഞാനറിഞ്ഞത്..😔😔😔 എന്നാപ്പിന്നെ ഒന്നു വിളംബരം ചെയ്യാമെന്ന് കരുതി ഇവിടെ നോക്കിയപ്പോ നീയിത് 12നു പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു.. 😏😏😏 അപ്പോ എല്ലാം അറിഞ്ഞുകൊണ്ടായിരുന്നു അല്ലേ കോയാ?.. ന്നാലും ഒരുവാക്ക് അന്ന് തന്നെ പറഞ്ഞിരുന്നെങ്കില്‍ കാലിഫോര്‍ണിയാക്കുള്ള ഉരു ജിദ്ദ കടപ്പുറം വഴിയാക്കി നിന്നെ വന്നു കണ്ടിട്ടേ ഇങ്ങോട്ടുള്ള പത്തേമാരി പിടിക്കാന്‍ നില്‍ക്കുമായിരുന്നുള്ളൂ.. 😬😬😬

    അടുത്ത വരവിന് അനക്ക് ഞമ്മളെ വക ഒരു ചെമ്പു കോയി ബിരിയാണി.. ഒറ്റ കണ്ടീഷന്‍ .. മൊത്തം ഇയ്യോറ്റയ്ക്ക് തിന്നണം.. 😁😁😁

    ഇവിടെ ആ ലിങ്ക് കൊടുത്താല്‍ ചിലപ്പോ ഈ പോസ്റ്റ് മൊയ്ലുന്‍റെ കൊട്ടയില്‍ പോസ്റ്റാകും.. 🤣🤣🤣 അനക്കത് കൊടുക്കാം, അപ്പോ ഇജ്ജെന്നെ കൊടുക്കണം ഇവിടെ 🎉🎉🎉

    വീണ്ടും വീണ്ടും അഭിനന്ദനങ്ങള്‍.. 💥💥💥💥💥💥

    ഋഷി

    1. മിസ്റ്റർ പോഞ്ഞിക്കര ഇയ്യ് അതെങ്ങനെ അറിഞ്ഞു… ഞാൻ ആരോടും പറയാതെ രോമാഞ്ച കുഞ്ചുകനായി ഇടക്കിടെ ആണ് സൈറ്റ് ഓപ്പൺ ചെയ്തു നോക്കി നിൽക്കുകയായിരുന്നു 🤣🤣🤣🤣

      അഭിനന്ദനങ്ങൾ ഒന്നും വേണ്ടാ.. പണ്ടും നീ എന്നെ ഇഴ കീറി മുറിച്ചു അഭിപ്രായം പറഞ്ഞിട്ടുണ്ട്.. ഇനിയും അത് പോലെ മതി.. നമ്മുടെ തെറ്റ് ചൂണ്ടി കാണിക്കാൻ ഒരാൾ എങ്കിലും ഉണ്ടേൽ മാത്രമേ അടുത്ത കഥ യിൽ ആ തെറ്റ് ഒഴിവാക്കാൻ പറ്റു ☺️☺️☺️☺️☺️ അത് കൊണ്ട് ന്റെ വിമർശനം ആണ് എനിക്ക് ബെസ്റ്റ് മോനെ 😍😍😍

      പഴയ കഥ കൾ വായിച്ചു കൊണ്ടിരിക്കുന്നതിന് ഇടക്ക് വീണ്ടും ഒന്ന് പബ്ലിഷ് ചെയ്തത് ആയിരുന്നു ഇവിടെ 😂😂 വേറെ ഒരു ദുരുദ്ദേശ്യവും ഇല്ല 😔😔😔😔

      എന്നേലും നിന്നെ ഒരിക്കൽ നേരിട്ട് കാണാൻ ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ബോസ് 🤭🤭

    2. ഇന്നലെ ഋഷി അയച്ചു തന്നപ്പോഴാ ഞാനും അറിഞ്ഞത്..ജാടയില്ലെങ്കിൽ കുറച്ചു ബിരിയാണി ഞമ്മക്കും തരുവോ ഋഷിവര്യാ.. അങ്ങെനെ ഈ കിളവാനും ഫേമസ് ആയി…👏👏👏🥰🥰🥰

      ലെ നൗഫു കാക്കാ : ഒരു സെലിബ്രെറ്റിയെ ബഹുമാനിക്കാൻ പടിക്കേടാ…😃😃😃😋😎

      1. Cngrtz കാക്കാ😍😍👍👍👍

  3. മുത്തു

    ❤️❤️❤️

  4. നിധീഷ്

    ഈ കഥ ഇതിന് മുമ്പ് ഇവിടെ പോസ്റ്റ്‌ ചെയ്‌തതല്ലേ… 🤔🤔

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com