ഭാര്യക്കുമുണ്ട്_സങ്കടങ്ങൾ [Navab Abdul Azeez] 71

Views : 2768

ഭാര്യക്കുമുണ്ട്_സങ്കടങ്ങൾ

Author : Navab Abdul Azeez

 

”ഉമ്മാ ….. ഉപ്പ എപ്പോ വരും….? കുറെ നേരായില്ലേ…..? ഹഖൂന് ഉറങ്ങണന്ന് അറീലേ…..?”
കുഞ്ഞുമോന്റെ വായിലൊതുങ്ങാത്ത സംസാരം കേട്ട് ഉമ്മ തരിച്ചു പോയി. മറുപടി എന്ത് പറയണമെന്ന് ആലോചിച്ചു. കാരണം പറയുന്നത് തെറ്റിയാൽ ചിലപ്പോൾ നാളെ ചോദിക്കും.

വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ മറുപടി കൊടുത്തു.

“ഹഖു മോനേ…. ഉപ്പ ആറ് മാസം കഴിഞ്ഞാൽ വരും.”

കുഞ്ഞു മനസ്സിൽ അപ്പോൾ അടുത്ത ചോദ്യം വന്നു.

”ഉമ്മാ ആറ് മാസന്ന് വെച്ചാൽ എന്നാ ….? നാളെയാണോ…?

” അത്… മോനേ…. അത് കുറെ ദിവസം കഴിഞ്ഞിട്ടാ…… ”

കട്ടിലിൽ ചരിഞ്ഞ് മുഖത്തോട് മുഖം കിടന്ന് ഉറങ്ങാനുള്ള പരിപാടിക്കിടയിലാണ് നിത്യവും അവന് ഇത്തരം എന്തെങ്കിലും ചോദ്യം വരാറ്. അവൻ വിടുന്ന ലക്ഷണം കാണുന്നില്ല.

“കുറെ ദിവസം ന്ന് വെച്ചാല് :… നാളെ… പിന്നേം….. നാളെ, നാളെ… കുറെ ദിവസം ലേ… മ്മാ…..”

ഉം… എന്ന ഒരു മൂളലിൽ ഉമ്മ സംസാരം നിർത്തി കുട്ടിയെ തന്നിലേക്ക് അടുപ്പിച്ച് ഒന്നുകൂടി അണച്ച് പൂട്ടി.

“മോന് വേഗം ഉറങ്ങിക്കോ…. ഉമ്മ വാപ്പിച്ചിക്ക് ചോറ് കൊടുത്തിട്ടില്ല.”

“ഉമ്മാ …. ഹഖൂന് ഉപ്പാക്ക് വാട്ട്സപ്പില് മെസ്സേജ് വിടണം. ഉമ്മാ ഫോണു കൊണ്ടാ… ”

കരയിപ്പിക്കണ്ട എന്നു കരുതി തട്ടിൽ നിന്ന് ഫോണെടുത്ത് കൊടുത്തു.
ഹഖു വാട്ട്സപ്പ് തുറന്ന് അവന്റെ ഉപ്പാന്റെ നമ്പർ എടുത്ത് വോയ്സ് ഞെക്കിപ്പിടിച്ച് പറയാൻ തുടങ്ങി.

“ഹലോ… ഇപ്പേ…. ഇത് ഹഖ്വാ….
ഉപ്പ എന്താ വരാത്തത് ….?ഇപ്പക്ക് ഹഖൂനെ കാണണ്ടേ…? Ok By See you
അസ്സലാമു അലൈക്കും.”

ഇത് അവന്റെ ഒരു ശൈലിയാണ്. ചോദിക്കാനുള്ളത് ചോദിച്ച് എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞ് സലാം പറഞ്ഞ് ഫോൺ ലോക്ക് ചെയ്ത് ഉമ്മാക്ക് കൊടുക്കും.

മറുപടിക്ക് കാത്തു നിൽക്കാതെ അവൻ പതിയെ ഉറങ്ങി. രാത്രി ഭർത്താവിന്റെ വിളിക്കിടെ അവന്റെ ഉമ്മ എല്ലാം വിശദമായി പറഞ്ഞു. മറുതലക്കൽ ഇക്ക നെടുവീർപ്പണയ്ക്കുന്നത് വളരെ വ്യക്തമായി കേൾക്കാമായിരുന്നു.

“കാണാൻ കൊതിയാവുന്നു. എന്ത് ചെയ്യാനാ…ഓരോ പ്രയാസങ്ങൾ…….. നോക്കട്ടെ…. ഇൻശാ അള്ളാഹ്….”

പതിവു പോലെ മുഴുമിക്കാത്ത കുറെ വാക്കുകൾ പറഞ്ഞ് ഫോൺ കട്ടായി .

മോൻ എന്നും ഉപ്പയെ ചോദിക്കും. ഒരുപാടു പ്രതീക്ഷകളോടെയാണ് അവന്റെ കാത്തിരിപ്പ്. കാരണം കഴിഞ്ഞ ലീവിന് വന്നപ്പോൾ കുറച്ച സ്ഥലത്തൊക്കെ ഞങ്ങൾ പോയിരുന്നു.
ബീച്ചിൽ പോവണം. പപ്പ്സ് ,ഐസ് ക്രീം, ബോൾ….
അങ്ങനെ നീളുന്നു അവന്റെ ലിസ്റ്റുകൾ.

പലപ്പോഴും അവൻ തന്നെ ഫോണെടുത്ത് വോയ്സ് മെസ്സേജ് അയക്കുമ്പോൾ ഞാനറിയാതെ തന്നെ എന്റെ ഉള്ളു വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. കാരണം ഞങ്ങളുടെ ജീവിതത്തിന് നിറം പിടിപ്പിക്കാനാണല്ലോ ഇക്ക പ്രവാസിയായി കഷ്ടപ്പെടുന്നത്.

ഇക്കാക്ക് എത്ര ജോലിത്തിരക്കാണെങ്കിലും ദിവസവും ഒരുപാട് തവണ വിളിക്കും. വിവരങ്ങളറിയാനൊന്നുമില്ലെങ്കിലും വിളിച്ചാൽ പറയാൻ ഒരുപാടുണ്ടാവും. “എത്ര പറഞ്ഞാലും തീരാത്ത വർത്താനം” എന്നൊക്കെ പറഞ്ഞ് ഉമ്മയും നാത്തൂൻമാരുമൊക്കെ ആദ്യമാദ്യം കളിയാക്കിയിട്ടുണ്ട്. പിന്നെ ഞങ്ങൾക്ക് ഇതൊരു ശീലമായപ്പോൾ അവർ പറച്ചിലും നിർത്തി.
ഇക്കാ വിളിക്കുമ്പോൾ ഒരാശ്വാസമാണ്. അടുത്തു തന്നെ നിന്ന് സംസാരിക്കുന്ന പോലെയുള്ള പ്രതീതിയാണ്. പലപ്പോഴും പല തമാശകളും പറയുമ്പോൾ ഒപ്പമിരുന്ന് പറഞ്ഞത് ഇപ്പോൾ കഴിഞ്ഞ പോലെ മനസ്സിൽ തെളിയും.

Recent Stories

The Author

Navab Abdul Azeez

9 Comments

  1. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പിരിഞ്ഞു ജീവിക്കേണ്ടി വരുന്ന കുറേ ജന്മങ്ങൾ നമുക്ക് ചുറ്റുമുണ്ട്… ഹൃദയസ്പർശിയായ രചന… ആശംസകൾ navab💓💓💓

    1. Someone please suggest me a good love stories (without myth horror)

      1. Love action drama, കൃഷ്ണവേണി, ദീപങ്ങൾ സാക്ഷി, അനാമിക, ശിവാത്മിക, പ്രണയിനി, എൻ്റെ ചേച്ചി പെണ്ണ്, അകലെ, അനുപല്ലവി, ഹരിചരിതം, വൈഷ്ണവം, ദേവനന്ദ, ഒരു പ്രണയ കഥ, ദിയ, പ്രാണസഖി, സീതയെ തേടി, തീരം തേടുന്ന തിരകൾ,

    2. Thank you Dear….

    1. Thank you So much

  2. അശ്വിനി കുമാരൻ

    ❤️

    1. Thank you so much

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com