ദി ഗ്രേറ്റ്‌ ഇന്ത്യൻ ചിക്കൻ കറി [അനീഷ് ദിവാകരൻ] 43

Views : 1988

ദി ഗ്രേറ്റ്‌ ഇന്ത്യൻ ചിക്കൻ കറി

Author : അനീഷ് ദിവാകരൻ

 

“അതെ ചുരിദാറിന്റെ ഷോൾ ശരിക്കും വെച്ചിട്ടുണ്ടല്ലോ അല്ലെ ”
ഭാര്യ ആലീസിനൊപ്പം ചിക്കൻ വാങ്ങാൻ രാവിലെ വീട്ടിൽ നിന്ന് തന്റെ ബൈക്കിൽ ഇറങ്ങിയപ്പോൾ തൊമ്മിക്ക് സംശയം

അതെങ്ങനെ സംശയിക്കാതെയിരിക്കും ഇന്നലെ സന്ധ്യക്ക് രണ്ടെണ്ണം വീശി മാടത്തറ ജംഗ്ഷനിൽ തെക്കോട്ടും വടക്കോട്ടും നോക്കി നിൽകുമ്പോഴല്ലേ വഴിയിൽ കൂടി വല്ല വഴിക്കും പോയ വയ്യാവേലി ഒരു കാക്കാത്തിയുടെ രൂപത്തിൽ തൊമ്മിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് കൈ നോക്കി ഒരു സ്ത്രീയാൽ ഉടനെ തൊമ്മി തട്ടിപോകാൻ സാധ്യതയുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചത്. അത് കേട്ട് തൊമ്മിയുടെ രണ്ടെണ്ണം അടിച്ചിട്ടും കിറുങ്ങാത്ത തല കറങ്ങി, കാക്കാത്തിയുടെ അടുത്ത് നിന്ന് ഒരു കൈ അകലം തൊമ്മി ഉടൻ പാലിച്ചു.

സത്യം പറഞ്ഞ കാക്കാത്തി വലിയ ഗമയിൽ പൈസക്ക് തൊമ്മിയുടെ നേരെ കൈ നീട്ടിയപ്പോൾ കൂട്ടുകാരൻ വറീത് ഒരു നൂറു രൂപ കാക്കത്തിയുടെ കയ്യിൽ വെച്ച് കൊടുത്തു
“ഇത് എന്താ നൂറു രൂപ ” തൊട്ട് അപ്പുറത്തു നിന്ന മറ്റൊരു കൂട്ടുകാരൻ ജോണിക്ക് സംശയത്തോട് സംശയം
“പിന്നെ കൊടുക്കാതെ നാളെ മുതൽ എന്ത് ലാഭമായിപ്പോയടാ നമുക്ക്…ഈ മുടിഞ്ഞ ഓസ് തൊമ്മി പോയി കിട്ടിയല്ലോ നമ്മുടെ കൂട്ടത്തിൽ നിന്ന് അവർ ആ കാക്കാത്തി രാത്രി എങ്ങാനും എന്റെ വീട്ടിലോട്ടു വന്നാലോ എന്ന് വിചാരിച്ചാ… അല്ലെങ്കി ഞാൻ അവരുടെ കൈ പിടിച്ചൊരു മുത്തം കൊടുത്തേനെ….”
അത് കേട്ട പാതി കേക്കാത്ത പാതി നമ്മുടെ തൊമ്മി സ്ഥലം കാലിയാക്കി. അല്ല അവരെയും പറഞ്ഞിട്ട് കാര്യമില്ല. ഇന്ന് ഞാൻ ചെലവ് ചെയ്യും അടുത്ത ദിവസം ചെയ്യും എന്നും പറഞ്ഞു എത്ര ദിവസമായി താൻ നടക്കുന്നുവെന്ന് തൊമ്മി ആലോചിച്ചു. പക്ഷെ കൂട്ടുകാരുമായി ബഡായി പറഞ്ഞിരുന്നു രണ്ടെണ്ണം വീശി പൈസ കൊടുക്കുന്ന സമയം ആകുമ്പോൾ മാത്രം മുടിഞ്ഞ പിശുക്ക് തൊമ്മിയെക്കൊണ്ട് പൈസ കൊടുക്കാൻ സമ്മതിക്കേല. പാവം തൊമ്മി എന്നാ ചെയ്യാൻ ഇതൊക്കെ കേൾക്കുകയല്ലാതെ.

ബൈക്ക് ഓടിക്കുമ്പോൾ ഇപ്പോഴും ഇന്നലെ കാക്കാത്തി പറഞ്ഞ കാര്യം ആലോചിച്ചു തൊമ്മിക്ക് പേടിയോടു പേടി ഭയത്തോട് ഭയം  ഹൃദയം ആണെങ്കിൽ ഇടിയോട് ഇടി

“കുഴപ്പം ഇല്ല വണ്ടി വിട്ടോ ചേട്ടാ ”
ഭാര്യ ആലീസ് തൊമ്മിയെ ആശ്വാസിപ്പിച്ചു
“അതെ ചുരിദാറിന്റെ ഷോൾ…”
ഇപ്രാവശ്യം തൊമ്മിക്ക് ശബ്ദം പുറത്ത് വന്നില്ല.
ഭാര്യയും ഒരു സ്ത്രീ ആണല്ലോ. ചിലപ്പോൾ അവൾ കാരണം ആണ് താൻ ഇന്ന് ചാകാൻ പോകുന്നതെങ്കിലോ അത് ആണ് തൊമ്മിയുടെ ഇന്നത്തെ സംശയം. ഏതായാലും തൊമ്മി  തന്റെ മുടിഞ്ഞ സംശയം ഭാര്യയോട് പറയാൻ പോയില്ല. കർത്താവിന്റെ കുഞ്ഞാട് ആയി സ്വയം കരുതുന്ന ആലീസ് കാര്യം അറിഞ്ഞാൽ അവസരത്തിനൊത്തുയർന്നു ചിരവ തടി എടുത്തു പാഗ്യം പരീക്ഷിക്കുമോ എന്നായിരുന്നു പാവം തൊമ്മിയുടെ ഭയം

Recent Stories

The Author

അനീഷ് ദിവാകരൻ

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com