ഹരിനന്ദനം.4 [Ibrahim] 123

Views : 12578

 

പെണ്ണ് എന്ന് പറയാൻ ആകെ ഉള്ളത് നല്ല നീളത്തിൽ ഉള്ള മുടി ആയിരുന്നു. ചുരിദാർ അല്ലാതെ മറ്റൊന്നും ചേർച്ച ഇല്ലാത്ത കൊണ്ട് തന്നെ ജീൻസും ബനിയനും ഇട്ടാണ് ഒരുങ്ങി വന്നത്. പക്ഷെ അത് കണ്ടതും അമ്മക്ക് പിടിച്ചില്ല അമ്മ സാരി ഉടുത്തു പോയാൽ മതിയെന്ന് കട്ടായം പറഞ്ഞു. ഇനി ആദ്യത്തെ ദിവസം തന്നെ തർക്കം വേണ്ടന്ന് അച്ഛൻ പറഞ്ഞത് കൊണ്ട് മാത്രമാണ് അവൾ അതിന് സമ്മതിച്ചത്. സാരിയൊക്കെ ഒരുവിധം അമ്മ ഉടുപ്പിച്ചു. കാണാൻ നല്ല ഭംഗി ഉണ്ടെന്ന് പറഞ്ഞു മൊബൈലിൽ അടുത്ത വീട്ടിൽ ഉള്ള ഒരു ചേട്ടനെ കൊണ്ട് ഫോട്ടോയും എടുപ്പിച്ചു. അതിലൊക്കെ ഓക്കേ പക്ഷെ നടക്കാൻ ഒരുങ്ങിയതും തടഞ്ഞു വീഴാൻ പോയി അവള് അത് ചേഞ്ച്‌ ചെയ്തു ആദ്യം ഇട്ട ഡ്രസ്സ്‌ തന്നെ എടുത്തിട്ടു.

 

 

 

ആ മുടി എങ്കിലും കെട്ടി വെച്ചിട്ട് പോ ഹരീ ന്നു അമ്മ. എന്റെ മുടിയെ ഞാൻ സ്വതന്ത്ര്യ ആക്കി വെച്ചിരിക്കുന്നു എന്നവൾ. വാക്ക് തർക്കത്തിൽ ഹരി യെ ജയിക്കാൻ അമ്മക്ക് കഴിയാത്തത് കൊണ്ട് അമ്മ തോറ്റു പിന്മാറി.

 

 

 

കോളേജിൽ ആദ്യത്തെ ദിവസം ആയത് കൊണ്ട് തന്നെ അത്യാവശ്യം റാഗിങ് ഉണ്ടായിരുന്നു. ഹരിയുടെ ആരെയും കൂസാത്ത മുഖഭാവം തന്നെ അവരെ ചടപ്പിച്ചു.

 

ഇത്രയും നീളമുള്ള മുടി യും വെച്ചിട് ജീൻസും ബനിയനും ഒന്നും ഒരു ചേർച്ച ഇല്ലെന്നും നാളെ വരുമ്പോൾ സാരി ഉടുത്തു വരണം എന്നും പറഞ്ഞു. പൊതുവെ അനുസരണ ശീലം ഇല്ലാത്ത കൊണ്ടും സാരി ഒരു വട്ടം ഉടുത്തതിന്റെ ക്ഷീണം മാറാത്ത കൊണ്ടും അവൾ അത് അനുസരിച്ചില്ല. തുടർച്ചയായി മൂന്നു ദിവസവും അനുസരിക്കാത്തത് കൊണ്ട് നാളെയും അങ്ങനെ വന്നില്ലെങ്കിൽ മുടി മുറിച്ചു കളയുമെന്ന് ഏതോ ഒരു വിദ്വാൻ ഭീഷണി മുഴക്കി. എന്നാൽ അതൊന്നു കാണണമെന്ന് ഹരിയും. പക്ഷെ അതിനിടയിൽ എന്തോ കാരണത്തിന് സീനിയേഴ്‌സും ജൂനിയേഴ്‌സും തമ്മിൽ അടി നടന്നു കോളേജ് മൂന്നു ദിവസം പൂട്ടി ഇട്ടു.

 

 

വീണ്ടും കോളേജ് തുറന്നു ക്ലാസുകൾ നടന്നെങ്കിലും രണ്ടു ടീമുകൾ തമ്മിലുള്ള ശത്രുത നില നിന്നു പോന്നു. അതിനിടക്ക് സാരി ഉടുത്തു വന്നില്ലെങ്കിൽ മുടി മുറിക്കുമെന്ന് പറഞ്ഞു ഒരു സാരിയുമായി സീനിയേഴ്‌സ് ഹരിയെ വളഞ്ഞു. കൂടുതൽ പ്രകോപിപ്പിച്ചാൽ റാഗിംഗ് ന് എതിരെ കംപ്ലയിന്റ് ചെയ്യുമെന്ന് പറഞ്ഞപ്പോൾ കയ്യിൽ കരുതിയ കത്രിക കൊണ്ട് ആരോ അവളുടെ മുടി മുറിച്ചു. കുറച്ചു ആയിരിക്കും അവർ വിചാരിച്ചത് പക്ഷെ അതിലും കൂടുതൽ മുടി കയ്യിൽ പോന്നു. സംഭവം വൈകിട്ടു ആയത് കൊണ്ട് തന്നെ കുറച്ചു പേർ മാത്രമായിരുന്നു അത് അറിഞ്ഞത്.

 

 

പിറ്റേ ദിവസം ക്ലാസ്സിൽ അത് വലിയൊരു ചർച്ച ആയി. ജൂനിയർസ് എല്ലാവരുo അത് ഏറ്റെടുത്തു. ഹരി പിറ്റേ ദിവസം ക്ലാസ്സിൽ പോയതുമില്ല. ക്ലാസ്സിൽ പോകാതിരുന്നത് ബ്യൂട്ടിപാർലറിൽ പോയി മുടി ഒന്ന് വൃത്തിക്ക് വെട്ടി ഒതുക്കാൻ ആയിരുന്നു.. മുടി മുറിച്ച സങ്കടത്തിൽ വീട്ടിൽ ഇരിക്കുകയാണെന്ന് കരുതി എല്ലാവരും . ക്ലാസ്സിൽ ഉള്ള കുറച്ചു കുട്ടികൾ ഒരു പരാതി ഒക്കെ തയാറാക്കി പ്രിൻസി ക്ക് കൊടുത്തിരുന്നു. പരാതിക്കാരി കൂടി വന്നിട്ട് പരിഗണിക്കാം എന്നുള്ള ഉറപ്പിൽ പ്രിൻസിപ്പൽ അത് സ്വീകരിച്ചു.

Recent Stories

The Author

Ibrahim

8 Comments

  1. നന്നായിട്ടുണ്ട് ❤️

  2. °~💞അശ്വിൻ💞~°

    Kollaam….❤️🔥

    1. ഇബ്രാഹിം

      Thanks 🥰

  3. 💞💞💞

  4. Last page sredhichilla alle

    Nice story keep going 💙❤️

    1. ഇബ്രാഹിം

      Repeat aayi vannu shradhichilla☹️

  5. സൂര്യൻ

    Last പേജ് എന്ത് പറ്റി?

    1. ഇബ്രാഹിം

      Repeat ayipoyi

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com