തുടക്കം 🔥 [മഷി] 55

Views : 1590

പിന്നെ തുടക്കം ന്ന് പറഞ്ഞ പല തരത്തിൽ ഉള്ള തുടക്കം ഉണ്ട് അതായത് അമ്മ വന്നു ഒച്ച എടുതപോഴാണ് ഞാൻ ഞെട്ടി എണീറ്റത്,അമ്മ വന്നു തലയിൽ വെള്ളം കൊരിയോഴിച്ചപോഴാണ്,നേരം വൈകി ഉറങ്ങുന്നത് കണ്ട അച്ഛൻ്റെ ചീത്ത വിളി കേട്ടാണ്, താഴെ നിന്നും നീ എഴുനേൽകുന്നില്ലെട എന്നുള്ള പോരാളിയുടെ അലറൽ കേട്ടാണ് ,ഉണർന്നു കഴിഞ്ഞപ്പോൾ ചുവുന്ന് നികുന്ന അമ്മയുടെ മുഖം കണ്ടാണ്, എൻ്റെ സ്വന്തം മാളു (പെങ്ങളാണെ)വന്നു നകത്തിൻ്റെ പ്രിൻ്റ് പത്തിപിച്ചപോഴാണ്, പെങ്ങൾ കുട്ടിപിശാസിൻ്റെ നടുവിനുള്ള ചവിട്ടു കൊണ്ടാണ് ,പിന്നെ വളരെ rare ആയി മാത്രം ഭാര്യയുടെ ചവിട്ടോ,തൊഴിയോ ഒക്കെ കിട്ടി എഴുനേക്കുന്ന തുടക്കം ഉണ്ട് ഇതിൽ ഏതായാലും ഞെട്ടി എഴുനേൽക്കൽ അത് നിർബന്ധ . എന്താ നിനക്ക് ഇതിലേതേലും എടുത്തു തുടങ്ങണോ. നല്ല പരിപാടി ആണ് നല്ല സപ്പോർട്ട് കിട്ടും 4 ലക്ഷം വരെ വ്യു പോയിട്ടുള്ള കഥ വരെ ഉണ്ട്.

ഒരു തുടക്കം ചോദിച്ച എനിക്ക് അങ്കമാലി ഡയറീസ്സിൽ നാലര കൊടിടെ പോർക് കച്ചോടം വിവരിക്കുന്ന ജോസെട്ടനെ പോലെ ആണ് അവൻ എനിക്ക് മറുപടി തന്നെ. അങ്ങനെ കുറച്ച് നേരം കൂടി അവിടെ ചർച്ചിച്ചിട്ട് ഞാൻ വീട്ടിലേക്ക് പോന്നു അത്രേം നേരം ചർച്ചിട്ടും പുതിയ തുടക്കം ഒന്നും കിട്ടിയില്ല.

അങ്ങനെ പിന്നേം മൊബൈൽ ഉം കുത്തി പിടിച്ച് ഞാൻ തുടക്കം തപ്പി മെപ്പോട്ട് നോക്കി ഇരുന്നു.

അങ്ങനെ അട്ടം നോക്കി ഇരുന്നു ചെറുതായി ഒന്ന് മയങ്ങി അപ്പോഴാണ് മുഖത്ത് ചെറുതായി വെള്ളം തളിക്കുന്ന പോലെ തോന്നിയത്.

ഉറക്കത്തിന്നു എഴുനേൽക്കാൻ അമ്മ ചെയ്തതാവും പക്ഷേ കണ്ണ് തുറന്നു നോക്കിയപ്പോ അമ്മ ഇല്ല പക്ഷേ ഫാൻ പിടിപ്പിച്ചിട്ടുള്ള പട്ടികേടെ മുകളിൽ ഇരുന്നു ആ നാറി എന്നെ നോക്കി ചിലച്ചു കളിയാക്കുന്നു അത് അവൻ തന്നെ പന്ന പല്ലി, അപ്പോ നേരത്തെ വീണത് പോരാളി ഉറക്കം എഴുനേൽക്കാൻ വെള്ളം ഒഴിച്ചതല്ല ഈ നാല്കാലിക്കുണ്ടായവൻ എൻ്റെ മുഖത്ത് മൂത്രം ഒഴിച്ചതാ. നേരെ ഓടി ബാത്ത്റൂമിൽ കേറി മുഖം മൊത്തം സോപ്പ് വെച്ച് കഴുകി ഇറങ്ങി. ബാത്ത്റൂമിൽ നിന്ന് ഇറങ്ങിയപ്പോഴാണ് ഒരു ഐഡിയ കിട്ടിയത് നേരെ മൊബൈൽ എടുത്തു തുടക്കം അങ്ങ് എഴുതി എന്തായാലും ഒരു വെറൈറ്റി തുടക്കം വേണം അപോ ഇത് തന്നെ ആയിക്കോട്ടെ

ബോധമില്ലാതെ കിടന്നുറങ്ങുന്നതിനിടയിൽ പല്ലി മുഖത്ത് മൂത്രം ഒഴിച്ചാണ് ഞാൻ ഞെട്ടി ഉണർന്നത്, ഞാൻ ഞെട്ടിയില്ലെങ്കിലും ഞെട്ടൽ നിർബന്ധമാണെനാണല്ലോ സജി ഗുരുവിൻ്റെ നിർദ്ദേശം അപോ അത് അങ്ങനെ തന്നെ കിടക്കട്ടെ.

അപോ ഏകദേശം രൂപം കിട്ടിയല്ലോ തുടക്കം മാത്രമേ ആയിടൊള്ളളു ബാക്കി ഇല്ല ബാക്കി കൂടി കിട്ടിയാൽ അതും ആയിട്ട് ഞാൻ വരാം 🚶

തുടക്കം 🔥 എന്ന പേര് കേട്ട് ഒരു നല്ല കിടിലൻ ആക്ഷൻ ത്രില്ലർ സ്റ്റോറിയോ, ഒരു അടാർ ലൗ സ്റ്റോറിയോ പ്രതീക്ഷിച്ചു വന്നവരുണ്ടെങ്കിൽ നിങ്ങൽ മാന്യമായി ചമ്മിയതായി 🤭 അറിയിച്ചുകൊള്ളുന്നു

Recent Stories

The Author

മഷി

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com