ചെറിയ കാര്യങ്ങളിലെ ദൈവങ്ങൾ [ശിവശങ്കരൻ] 68

Views : 3873

 

ഒന്ന് രണ്ടു മാസങ്ങൾക്കു ശേഷം, ഞാൻ വീണ്ടും കുഴുപ്പിള്ളിയിലേക്ക് പോയി. അവിടെ മുഴുവൻ ലോട്ടറി വിൽക്കുന്ന ചേച്ചിയെ അന്വേഷിച്ചു നടന്നു. അവസാനം കടൽത്തീരത്തെ മണല്പരപ്പിൽ ഇരുന്നു…

‘ആ ചേച്ചി ലോട്ടറി വില്പന നിർത്തിയിട്ടുണ്ടാകുമോ? പിന്നെ അവർ എന്ത് ചെയ്യും… അത്രവല്ല്യ തുകയൊന്നുമല്ലല്ലോ കിട്ടുന്നത് പിന്നെ എങ്ങനെ…?’

എന്റെ ചിന്തകൾ ഈയാംപാറ്റകളെ പോലെ പറന്നു കളിക്കാൻ തുടങ്ങി…

ദാഹം തോന്നിയില്ലെങ്കിലും, അടുത്തുള്ള കടയിൽ നിന്നും സംഭാരം കുടിക്കാൻ കയറി.

“സാറേ… എന്നെ ഓർമ്മയുണ്ടോ…” സാറേ എന്നുള്ള വിളി കേട്ട് ഞാനൊന്നു അമ്പരന്നു…

“എന്നെ… എങ്ങനെ…”

“സാർ എന്റെ മോനെ പഠിപ്പിച്ചിട്ടുണ്ട്…”

“ഓഹ്… പേര് എന്താ മോന്റെ…”

“അർജുൻ…”

“അർജുന്റെ അച്ഛനായിരുന്നല്ലേ… എന്തൊക്കെ ഉണ്ട് ചേട്ടാ വിശേഷങ്ങൾ… അവനിപ്പോ…”

“അവനു ജോലി ശരിയായി സാറേ…” ആ അച്ഛൻ അഭിമാനത്തോടെ പറഞ്ഞപ്പോൾ എന്റെ മനസ്സിലും അഭിമാനവും ഒപ്പം ആത്‍മവിശ്വാസവും വളരുകയായിരുന്നു.

“ചേട്ടാ ഒരു കാര്യം ചോദിച്ചോട്ടെ…” ഒരു പിടിവള്ളി കിട്ടിയ സന്തോഷത്തോടെ ഞാൻ ചോദിച്ചു.

“എനിക്ക് തോന്നി സാർ ആരെയോ തിരഞ്ഞു നടക്കുകയാണെന്ന്… ആരെയാ സാറേ…”

“ചേട്ടൻ എന്നെ സാർ എന്നൊന്നും വിളിക്കണ്ട, ശിവൻ എന്നു വിളിച്ചോ…”

“എന്നാലും…”

“ഒരു എന്നാലുമില്ലന്നെ…”

“ശരി, എന്നാ മോൻ പറയ് ആരെയാ നോക്കുന്നെ…” എന്നിട്ടും പേര് വിളിക്കാൻ ആ മനുഷ്യനുള്ള മടി, ഒരു അധ്യാപകനോടുള്ള ബഹുമാനമാണ് എന്നറിഞ്ഞപ്പോൾ, യഥാർത്ഥത്തിൽ ആ ബഹുമാനത്തിന് അർഹരായ എല്ലാ അധ്യാപകരോടും എനിക്കും ബഹുമാനം തോന്നി.

“ചേട്ടാ, ഇവിടെ ഒരു രണ്ടു മാസം മുന്നേ ഞാൻ വന്നപ്പോ, ഒരു ചേച്ചിയെയും മോളെയും കണ്ടിരുന്നു ലോട്ടറി ഒക്കെ വിറ്റു നടന്ന…”

“ആര് ലക്ഷ്മിയോ… അവൾ ഇവിടെ നിന്നു പോയി മോനെ…”

Recent Stories

The Author

ശിവശങ്കരൻ

10 Comments

  1. Nannayittundu.. Thudarnnum ezhuthuka..

    1. ശിവശങ്കരൻ

      വാക്കുകൾക്ക് നന്ദി സ്നേഹം… ❤❤❤

  2. നന്നായിട്ടുണ്ട്. എന്തോ വല്ലാത്ത ഒരു ഫീൽ

    1. ശിവശങ്കരൻ

      വായനക്കും വാക്കുകൾക്കും നന്ദി, സ്നേഹം ❤❤❤

  3. നല്ല കഥ. ഒരുപാട് ഇഷ്ടമായി.

    1. ശിവശങ്കരൻ

      താങ്ക്സ്, വായനക്കും വാക്കുകൾക്കും ❤❤❤

  4. Superb broyi

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ 😍😍😍

  5. valare isthamaayi – 🙂

    1. ശിവശങ്കരൻ

      ഒരുപാട് സ്നേഹം ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com