Category: Novels

അവ്യക്തമായ ആ രൂപം…? Last Part 5 (പ്രേതം) 25

Avayakthamaya Aa Roopam Last Part 5 (Pretham) by Reneesh leo PART 1 PART 2 PART 3 PART 4 പിറ്റേ ദിവസം രാവിലെയാണ് അഭി എഴുന്നേറ്റത്, ഞാൻ അവനോട് ചോദിച്ചു. ” നീ എന്തിനാ ആ വീട്ടിൽ രാത്രി പോയത് ” “എടാ ആ വീട്ടിൽ കുറച്ച് മരങ്ങൾ ഉണ്ട് അവിടെത്ത അമ്മയോട് അതിന്റെ വിലയെ കുറിച്ച് ചോദിക്കാൻ പോയതായിരുന്നു എനിക്ക് ഫർണ്ണിച്ചർ പണിക്ക് എടുക്കാൻ ” “ഒരു ചവിട്ടുവെച്ച് തരും […]

അവ്യക്തമായ ആ രൂപം…? Part 4 (പ്രേതം) 18

Avayakthamaya Aa Roopam Part 4 (Pretham) by Reneesh leo PART 1 PART 2 PART 3 അങ്ങനെ അന്നു രാത്രി അവിടെ തങ്ങി.ഭക്ഷണം കഴിച്ചു. സമയം രാത്രി 10 മണി ഞാൻ അകത്ത് കയറി. ഇന്ന് രാത്രി പലതും നടക്കും. ഞാൻ ഇരുന്നു കുറെ കാര്യങ്ങൾ അലോചിക്കുമ്പോൾ പെട്ടെന്ന് അഭിയുടെ ബഹളം ; “എടാ അപ്പു ഓടി വാ…”ഞാൻ ഓടി.. “എന്താടാ അഭി… “എടാ ദേ.. അയാൾ … ദാ ആ റോഡിൽ […]

രക്തരക്ഷസ്സ് 26 45

രക്തരക്ഷസ്സ് 26 Raktharakshassu Part 26 bY അഖിലേഷ് പരമേശ്വർ Previous Parts കൈയ്യിൽ നിന്നും കൂജ തെന്നി താഴെ വീണു ചിതറി.അതിൽ നിന്നും രക്തമൊഴുകി പടർന്നു.ഭയം അയാളുടെ മനസ്സിൽ സംഹാര താണ്ഡവമാടി. പുറത്താരോ ഉറക്കെ വിളിക്കുന്ന ശബ്ദം.ഉണ്ണി..ഉണ്ണി വിളിക്കുന്നു. മേനോൻ ഞെട്ടി കണ്ണ് തുറന്നു. അൽപ്പ സമയത്തേക്ക് അയാൾക്ക്‌ ഒന്നും വ്യക്തമായില്ല. കൈയ്യെത്തിച്ച് ലൈറ്റിട്ടു.മുറിയിൽ മങ്ങിയ പ്രകാശം പരന്നു.അയാൾ വിയർത്ത് കുളിച്ചിരുന്നു.എന്താ സംഭവിച്ചത്.ഉണ്ണി,ശ്രീപാർവ്വതി, മൂങ്ങ,രക്തം. മേനോൻ ഭയപ്പാടോടെ ചുറ്റും നോക്കി.ഇല്ലാ ഒന്നിനും മാറ്റമില്ല. ജലം നിറച്ച […]

അവ്യക്തമായ ആ രൂപം…? Part 3 (പ്രേതം) 21

Avayakthamaya Aa Roopam Part 3 (Pretham) by Reneesh leo PART 1 PART 2 അകത്ത് കയറിയ ഞാൻ ആ മരിച്ച സ്ത്രീയുടെ ഫോട്ടോ മാലയിട്ട് ചുവരിൽ തൂക്കിയത് കണ്ടു. അത് കണ്ടതും തിരിഞ്ഞു ഓടി ഉമ്മറപടിയിൽ തട്ടി നിലത്ത് വീണ എന്നെ അഭിയും അയാളും പിടിച്ചെഴുന്നേൽപ്പിച്ചു. “എന്താടാ എന്താടാ പറ്റിയെ?” “എടാ ആ മരിച്ച സ്ത്രീ, ആ… ആ പെൺകുട്ടിയെ എനിക്കറിയാം. ” എങ്ങനെ അറിയാം..? ഞങ്ങൾ വീടിന്റെ പുറത്തിറങ്ങി ഞാൻ അവരോട് […]

അവ്യക്തമായ ആ രൂപം…? Part 2 (പ്രേതം) 21

Avayakthamaya Aa Roopam Part 2 (Pretham) by Reneesh leo PART 1   മിററിൽ ചോര കണ്ടതും ബൈക്കെടുത്ത് ഞങ്ങൾ വേഗം വീട്ടിലെത്തി. ആരോടും ഒന്നും പറയാതെ അന്നു രാത്രി എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു കിടന്നുറങ്ങി. പിറ്റേ ദിവസം രാവിലെ അഭി വന്നിട്ട് പറഞ്ഞു ബൈക്ക് പഞ്ചറായി എന്ന്. കൊണ്ടു വെയ്ക്കുന്നവരെ ഒന്നുമില്ലാതിരുന്ന ബൈക്ക് എങ്ങനെ പഞ്ചറായി എന്നതിനു ഞങ്ങൾ മുഖത്തോട് മുഖം നോക്കി. എന്തായാലും അവൻ ജോലിക്ക് പോവുകയാണ് എന്ന് പറഞ്ഞു […]

അവ്യക്തമായ ആ രൂപം…? Part 1 20

Avyakthamaya aa Roopam Part 1 by Reneesh leo   മരണത്തെ മുന്നിൽ കണ്ട നിമിഷമായിരുന്നു ഇന്നലെ, അമ്മ എപ്പോഴും പരാതി പറയും രാത്രി സെക്കന്റ് ഷോയ്ക്ക് പോവുന്നത് നല്ലതല്ല എന്ന്. എന്നും രാത്രി സിനിമയ്ക്ക് പോവുമ്പോൾ വഴക്ക് പറയും ” ഈ പാതിരാത്രി പോവുന്നത് എന്തിനാണ്, പകൽ സിനിമയ്ക്ക് പോയാൽ പോരെ ഈ കാറ്റും മഴയും കറണ്ടും ഇല്ലാത്ത സമയങ്ങളിൽ പോവണോടാ ” എന്നൊക്കെ. ശരിയാണ് പക്ഷെ എന്റെ സുഹൃത്ത് അഭി ജോലിക്ക് പോയി […]

രക്തരക്ഷസ്സ് 25 32

രക്തരക്ഷസ്സ് 25 Raktharakshassu Part 25 bY അഖിലേഷ് പരമേശ്വർ previous Parts എന്നാൽ പൊന്തൻ തവളകളുടെ കരച്ചിൽ അല്ലാതെ മറ്റൊരു മറുപടിയും അയാൾക്ക്‌ കിട്ടിയില്ല. ആരാ പിന്നിൽ.അയാൾ ചോദ്യം ആവർത്തിച്ചു.മറുപടിയെന്നോണം ഹര ഹര മഹാദേവാ എന്ന മന്ത്രത്തോടെ ഒരു ഡമരു നാദമുയർന്നു. ഭയം കൊണ്ട് മേനോന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു.പതിയെ അയാൾ തിരിഞ്ഞു നോക്കി. കനത്ത മൂടൽ മഞ്ഞിനിടയിൽ പ്രാകൃത വേഷധാരിയായ ഒരാൾ.കൈയ്യിൽ നാദ വിസ്മയം തീർക്കുന്ന ഡമരു. രുദ്രാക്ഷ മാലകൾ അണിഞ്ഞ് മേലാസകലം ഭസ്മം പൂശിയിരിക്കുന്നു.നീണ്ട് […]

രക്തരക്ഷസ്സ് 24 38

രക്തരക്ഷസ്സ് 24 Raktharakshassu Part 24 bY അഖിലേഷ് പരമേശ്വർ previous Parts ആദിത്യൻ ഉച്ചസ്ഥായിയിൽ കത്തി ജ്വലിക്കുമ്പോഴാണ് മംഗലത്ത് പടിപ്പുര കടന്ന് ദേവദത്തൻ എത്തുന്നത്. പൂമുഖത്തെ ചാരു കസേരയിൽ ഉച്ചയൂണ് കഴിഞ്ഞുള്ള വിശ്രമത്തിലാണ് കൃഷ്ണ മേനോൻ. ദേവനെ കണ്ടതും അയാൾ കസേര വിട്ടെഴുന്നേറ്റു.മുൻപ് പലപ്പോഴായി അയാളെ കണ്ടിട്ടുള്ളതിനാൽ മേനോന്റെ മുഖത്ത് പരിചയഭാവം തെളിഞ്ഞിരുന്നു. കടന്ന് വരൂ.മേനോൻ ആദിത്യ മര്യാദയോടെ ദേവനെ അകത്തേക്ക് ക്ഷണിച്ചു. ഇല്ല്യാ.വീട്ടിലേക്ക് കയറരുത് എന്ന് തിരുമേനി പറഞ്ഞിരുന്നു.വന്ന കാര്യം പറയാം. ശ്രീപാർവ്വതിയെ ആവാഹിക്കാൻ […]

രക്തരക്ഷസ്സ് 23 33

രക്തരക്ഷസ്സ് 23 Raktharakshassu Part 23 bY അഖിലേഷ് പരമേശ്വർ previous Parts എന്നാൽ പ്രതീക്ഷിച്ച കാഴ്ച്ചയായിരുന്നില്ല അഭിയെ അവിടെ കാത്തിരുന്നത്. തലേന്ന് രാത്രിയിൽ രാഘവനെ ശ്രീപാർവ്വതി എടുത്തെറിഞ്ഞപ്പോൾ തകർന്ന് വീണ ജനൽ യാതൊരു കേടുപാടുമില്ലാതെ പൂർവസ്ഥിതിയിൽ ആയിരിക്കുന്നു. ചെന്നായ്ക്കൾ കടിച്ചു കീറിയ രാഘവന്റെ ശരീരം പോയിട്ട് ഒരു തുള്ളി രക്തം പോലും അവിടെങ്ങുമില്ല. ന്താ കൊച്ചമ്പ്രാ നോക്കണേ.ചോദ്യം കേട്ട് അഭി ഞെട്ടിത്തിരിഞ്ഞു. പിന്നിൽ ചോദ്യ ഭാവത്തിൽ അമ്മാളു. ഹേ.ഒന്നൂല്ല്യ.ഇന്നലെ രാത്രിയിൽ ഇവിടെ എന്തോ വീഴുന്ന ഒച്ച […]

ശവക്കല്ലറ – 4 14

Shavakallara Part 4 by Arun വെളുപ്പിന് നാല് മണി അനന്തന്റെ കോർട്ടേഴ്‌സ് അനന്തൻ നേരത്തെ തന്നെ റെഡി ആയി സിറ്റ്ഔട്ടിൽ ചാരുകസേരയിൽ ഇരുന്ന്കൊണ്ട് ചൂടുചായ ഊതി കുടിക്കുവായിരുന്നു ഇടയ്ക്ക് പുറത്തേക്കു നോക്കുന്നതും ഉണ്ട് സ്റ്റേഷനിൽ നിന്നും ജീപ്പുമായിട്ട് ഭാർഗവേട്ടൻ വരുന്നത് നോക്കുവാ ഇന്ന് sp ഓഫീസിൽ പോകണം സാറിനെ കാണാൻ ഇന്ന് ചെല്ലാം എന്ന് പറഞ്ഞതാ അതുകൊണ്ടാ ഇത്ര രാവിലെ എണീറ്റു റെഡി ആയത് പുറത്തു ഇപ്പോളും മഞ്ഞു വീണുകൊണ്ടിരിക്കുന്നത് അനന്തൻ കണ്ടു മുറ്റത്തു നിന്ന […]

ശവക്കല്ലറ – 3 23

വിനോദ് ചോദിച്ചതിന് മറുപടി പറയാതെ അനന്തൻ നിൽക്കുന്ന കണ്ടിട്ട് ചെറുതായി വിനോദിന് ദേഷ്യം വന്നു മനസ്സിൽ പറഞ്ഞു ” ഇയാൾ ഇത് എന്തോന്ന് പോലീസ് ആണ് സഹപ്രവർത്തകനോട് ഒന്നും പറയാതെ ഒന്നില്ലങ്കിലും ഞാൻ ഇയാളുടെ കൂടെ ഈ കേസ് അന്വേഷിക്കുന്ന ആളല്ലേ ” ” വിനോദെ വാ പോകാം ” ” തന്നോട് എല്ലാം വിശദമായിട്ട് പറയാം നാളെ ” “അതുവരെ താൻ ഒന്നു ചിന്തിച്ചു നോക്ക് എല്ലാം ” തിരിച്ചു പോകും വഴിയൊക്കെ വിനോദ് ചിന്തയിൽ […]

ശവക്കല്ലറ – 2 19

ഇല്ലികുളത്തെ പോലീസ് സ്റ്റേഷൻ നഗരത്തിൽ നിന്നും കാതങ്ങൾ അകലെ ദൂരമുണ്ട് ഇല്ലിക്കുളം ഗ്രാമത്തിലേക്ക് അധികം പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാത്തതു കാരണം ഇവിടത്തെ പോലീസുകാർക്ക് സുഖമാണ് മേലനാകാതെ ഇരിക്കാം വല്ലപ്പോഴും ഉള്ള മോഷണം ആണ് പറയാൻ ആയിട്ടുള്ള കുറ്റം അവിടെയാണ് ഇങ്ങനെ ഒരു ആത്മഹത്യാ ഉണ്ടായത് സ്റ്റെഫിയെ തൂങ്ങിമരിച്ച അന്ന് പോലീസുകാര് വന്നിരുന്നു ബോഡി താഴേക്കു ഇറക്കാനും ഒക്കെ തെളിവ് എടുക്കാനും പക്ഷെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല അവരും പിന്നെ വേഗം കേസ് ഒതുക്കി തീർക്കുവായിരുന്നു മുൻവശത്തു […]

രക്തരക്ഷസ്സ് 22 32

രക്തരക്ഷസ്സ് 22 Raktharakshassu Part 22 bY അഖിലേഷ് പരമേശ്വർ previous Parts കാറ്റിൽ ഉലയുന്ന വിളക്കിന്റെ നാളം കൈ കൊണ്ട് മറച്ച് അഭി അടുക്കള ലക്ഷ്യമാക്കി നടന്നു. അടുക്കളയിലെ വിശാലമായ മേശപ്പുറത്തിരുന്ന വെള്ളം നിറച്ച ജഗ്ഗ് കൈ നീട്ടി എടുക്കാൻ തുടങ്ങിയതും അവ്യക്തമായ എന്തോ സ്വരം.അഭിമന്യുവിന്റെ കാതുകളിൽ എത്തി. ജഗ്ഗ് താഴെ വച്ച് അഭി കാതോർത്തു.കൊ..ല്ല…ക് ല്ലേ. വീണ്ടുമാ ശബ്ദമുയർന്നതും അഭി ഞെട്ടി. കേട്ടത് സ്ത്രീ ശബ്ദമോ പുരുഷ ശബ്ദമോ എന്ന് അവന് മനസ്സിലായില്ല.പക്ഷേ ഒന്ന് […]

രക്തരക്ഷസ്സ് 21 38

<h1 style=”text-align: center;”><strong>രക്തരക്ഷസ്സ് 21</strong> <strong>Raktharakshassu Part 21 bY അഖിലേഷ് പരമേശ്വർ </strong></h1> <h2 style=”text-align: center;”><a href=”http://kadhakal.com/?s=Raktharakshassu” target=”_blank” rel=”noopener”>previous Parts</a></h2> ചതി പറ്റിയല്ലോ ദേവീ.രുദ്രൻ ദുർഗ്ഗാ ദേവിയുടെ മുഖത്തേക്ക് നോക്കി. രക്ഷിക്കാം എന്ന് വാക്ക് കൊടുത്ത് പോയല്ലോ അമ്മേ.കാളകെട്ടിയിലെ മാന്ത്രികന്മാരെയും ഇവിടുത്തെ ഉപാസനാ മൂർത്തികളെയും ആളുകൾ തള്ളിപ്പറയുമോ. രുദ്രൻ ദേവിക്ക് മുൻപിൽ ആവലാതികളുടെ ഭാണ്ഡമഴിച്ചു എല്ലാം അറിയുന്ന മഹാമായ തന്നെ നോക്കി പുഞ്ചിരി പൊഴിക്കുന്നത് പോലെ രുദ്രന് തോന്നി. “വിധിയെ തടുക്കാൻ മഹാദേവനും […]

പാഴ്‌ജന്മം – 2 8

ഈ വൃദ്ധസദനത്തിന്റെ പടവുകളിൽ നമ്മൾ കണ്ടുമുട്ടുമെന്ന് എന്നെങ്കിലും നീ സ്വപ്നം കണ്ടിരുന്നോ ? ഇല്ല ….. എന്നാൽ ഞാൻ പ്രാർത്ഥിച്ചിരുന്നു … മരണം എന്നെ കൈപ്പിടിയിൽ ഒതുക്കുന്നതിനുമുമ്പ് ഒന്ന് കണ്ടിരുന്നെങ്കിൽ , ഒരുപാട് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ , നീ അന്ന് നൽകാതെ ഉള്ളിലൊതുക്കിയ ഇഷ്ടത്തിന്റെ ഒരു അംശമെങ്കിക്കും അനുഭവിച്ചറിയാൻ പറ്റിയിരുന്നെങ്കിൽ . അങ്ങനോക്കെ ആഗ്രഹിച്ചിരുന്നു … എനിക്ക് എല്ലാം ഒരു സ്വപ്നമായി തോന്നുന്നു ശ്രീ .. ശെരിയാണ് എന്റെ ഉള്ളിൽ ഞാൻ അറിയാതെ വളർന്നുവന്ന ഒരിഷ്ടമുണ്ടായിരുന്നു നിന്നോട് […]

പാഴ്‌ജന്മം – 1 10

ചിലപ്പോ സൂര്യൻ ഉദിക്കാതിരുന്നേക്കാം എന്നാലും നമ്മളോരുമിച്ചൊരു ജീവിതം , അത് നടക്കില്ല . അത് എനിക്ക് നിന്നെ ഇഷ്ടമല്ലാഞ്ഞിട്ടല്ല . എന്റെ മനസ്സിൽ എവിടെയൊക്കെയോ നീ ഉണ്ടായിരിക്കാം . പക്ഷെ ഞാനത് മറക്കും . കാരണം നമ്മുടെ ജാതി . ഒരു ക്രിസ്ത്യൻ കുടുംബത്തിൽ പിറന്ന എനിക്ക് ഒരിക്കലും നിന്റേതാകാൻ പറ്റില്ല ശ്രീ . ഞാൻ എന്റെ പപ്പക്കും മമ്മിക്കും കൊടുത്ത വാക്കാണത് അവർ കണ്ടെത്തുന്ന ഒരാളെ അല്ലാതെ ഞാൻ എന്റെ ജീവിതത്തിലേക്ക് മറ്റൊരാളെ സ്വീകരിക്കില്ലെന്ന് . […]

ശവക്കല്ലറ – 1 22

നേരം വെളുത്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു രാത്രി വീണ മഞ്ഞുത്തുള്ളികൾ ഇപ്പോഴും ഇലകളിൽ ഉണ്ട് ഗോമസ് അച്ചൻ പള്ളി മേടയുടെ പിൻഭാഗത്തു തീർത്ത നടപ്പാതയിലൂടെ പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു അച്ചോ……… അച്ചോ…… താഴെ ആരോ തന്നെ വിളിച്ചുകൊണ്ടു ഓടി വരുന്നപോലെ തോന്നി അച്ചന് മേടയുടെ മുൻവശത്തേക്ക് ഓടി വന്ന കപ്യാർ റപ്പായി വല്ലാതെ കിതക്കുന്നുണ്ടായിരുന്നു ഈ വയസാം കാലത്ത് റപ്പായിക്ക് എന്നാത്തിന്റെ അസുഖമാ ഈശോയെ ഇങ്ങനെ ഓടിക്കേറാന് റപ്പായി നീ എന്നാത്തിനാ ഇങ്ങനെ ഓടി വരുന്നേ അത്…. അത് […]

കാണാമറയത്ത് – 1 15

അറിഞ്ഞോ..? ആ പയ്യൻ മരിച്ചൂ ട്ടൊ ”’ കഷ്ടം….. വർഷങ്ങളോളമായി…മനസ്സിൽ ചേക്കേറിയ പെൺകുട്ടി”’ ഒരു സുപ്രഭാതത്തിൽ വേറേ ഒരുവൻ്റ കൂടെ ഇറങ്ങി പോയെന്ന് കേട്ടാൽ….ഒരു പക്ഷേ ഇത് തന്നെയാകും നമ്മുടേയും അവസ്ഥ….! പിന്നേ…നാട്ടിൽ വേറേ പെൺ കുട്ടികളില്ലല്ലോ..? പോകാൻ പറ…. കേവലം ഒരു തേപ്പിനു വേണ്ടി ജീവൻ കളഞ്ഞല്ലോ…? പെറ്റ വയർ ഇതെങ്ങിനെ സഹിയ്ക്കും…? ആരോർക്കാൻ”” അല്ലേ…. മാതാപിതാക്കളെയൊന്നും ഇപ്പഴത്തെ പല പിള്ളാർക്കും…..ഒരു വിലയുമില്ല….അവരുടെ കാര്യ സാധ്യതയ്ക്ക് വേണ്ടിയുള്ള ഒരു ഉപകരണം മാത്രം… എന്നാലും മരിക്കേണ്ട കാര്യമില്ലായിരുന്നു…. […]

ഇതൾ കൊഴിഞ്ഞൊരു നിശാഗന്ധി – 1 8

എല്ലാം കേട്ടുകൊണ്ട് മൗനമായി നിന്ന അരുണിനോടായി നന്ദന ഒരിക്കൽ കൂടി ചോദിച്ചു… പറ അരുണേട്ടാ, കഴിഞ്ഞ മൂന്ന് വർഷങ്ങൾ എന്നെ ഇത്രയധികം സ്നേഹിചിച്ചിട്ടു പെട്ടന്നൊരു ദിവസം എല്ലാം വേണ്ടെന്ന് വെക്കാനെന്തുണ്ടായി..?? ഒരുമിച്ചുള്ള ജീവിതമൊരുപാട് ആശിച്ചു പോയി അരുണേട്ടാ.. ഇങ്ങനെ പിരിയാനായിരുന്നെങ്കിൽ എന്തിനാ അരുണേട്ടാ എന്നെ ഇത്ര സ്നേഹിച്ചത്???? വിറയാർന്ന ചുണ്ടുകളോടെ അത്ര നേരം അടക്കി പിടിച്ച മനസ്സിന്റെ വേദനകളൊന്നൊന്നായി പറഞ്ഞുകൊണ്ടവൾ കൈകൾ മുഖത്തേക്ക് ചേർത്തുപിടിച്ചു വിങ്ങിപ്പൊട്ടുമ്പോൾ,കരിമഷിയെ ഭേദിച്ച് കൊണ്ട് കണ്ണുനീർ കണങ്ങൾ ഒഴുകിക്കൊണ്ടേയിരുന്നു.. അരുണിന്റെ കണ്ണിലെവിടെയോ നനവ് […]

രക്തരക്ഷസ്സ് 20 40

രക്തരക്ഷസ്സ് 20 Raktharakshassu Part20 bY അഖിലേഷ് പരമേശ്വർ previous Parts എന്നാൽ മറ്റൊരാളുടെ കണ്ണുകൾ തങ്ങളെ കാണുന്നത് അവർ അറിഞ്ഞില്ല. ************************************ അത്താഴം കഴിക്കാൻ എല്ലാവരും ഇരുന്നു.താഴേക്ക് വരാൻ വല്ല്യമ്പ്രാൻ പറഞ്ഞു. ലക്ഷ്മിയുടെ സ്വരം കേട്ടാണ് രാഘവൻ കണ്ണ് തുറന്നത്.അയാൾ ചുവരിലെ ക്ലോക്കിലേക്ക് കണ്ണോടിച്ചു. സമയം ഒൻപത് കഴിഞ്ഞിരിക്കുന്നു. മ്മ്മ്.അയാൾ നീട്ടി മൂളി. ലക്ഷ്മി തിരിഞ്ഞു നടക്കാൻ തുടങ്ങിയതും പിന്നിൽ നിന്നും രാഘവന്റെ ഒച്ചയുയർന്നു. കുളക്കടവിലെ ലീലാവിലാസങ്ങൾ ആരും കണ്ടില്ല എന്ന് ധരിക്കണ്ടാ. പുളിക്കൊമ്പിൽ ആണല്ലോ […]

രക്തരക്ഷസ്സ് 19 42

രക്തരക്ഷസ്സ് 19 Raktharakshassu Part 19 bY അഖിലേഷ് പരമേശ്വർ previous Parts ജീവനും മാനവും സംരക്ഷിക്കാൻ അവൾ ഓടിക്കയറിയത് വള്ളക്കടത്ത് ദേശത്തിന്റെ ഐശ്വര്യമായ വള്ളക്കടത്ത് ഭഗവതീ ക്ഷേത്രത്തിലേക്കാണ്. മേനോനും സംഘവും ആ പ്രദേശം മുഴുവൻ തിരച്ചിൽ തുടങ്ങി. കള്ള കഴു$%&@#$% മോള് എവിടെ പോയി ഒളിച്ചു.രാഘവൻ പല്ല് ഞെരിച്ചു. എവിടെ പോയൊളിച്ചാലും ഈ രാഘവന്റെ കൈയ്യിൽ നിന്നും നീ രക്ഷപ്പെടില്ല.കേട്ടോടി മറ്റേ മോളേ അയാൾ അലറി. ശ്രീപാർവ്വതി ഭയന്ന് വിറച്ചു കൊണ്ട് ക്ഷേത്രത്തിലെ ബലിക്കല്ലിന്റെ പുറകിൽ […]

അനാർക്കലി -2 18

Author : Neethu Krishna നിർത്താതെയുള്ള അലാം ശബ്ദമാണ് ശ്രുതിയെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്…. കണ്ണ് തുറക്കാതെ തന്നെ അവൾ അലാം ഓഫ് ചെയ്തു ഊം… ഇപ്പോ വരും ആ ഭവാനിയമ്മ …ശ്രുതി മോളേന്നും വിളിച്ച്…അവൾ പിറുപിറുത്തു കൊണ്ട് തലവഴി വീണ്ടും ബ്ലാങ്കറ്റ് വലിച്ചിട്ടു. അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ഒരനക്കവും കേട്ടില്ല….. ങ്ഹേ…..ഇതെവിടെപ്പോയി ഇന്ന്….? അവൾ പതിയെ ബ്ലാങ്കെറ്റ് മാറ്റി നോക്കി. വീണ്ടും അഞ്ച് മിനിറ്റ് കൂടി കഴിഞ്ഞു… ഈശ്വരാ….. ഇനി വല്ലിടത്തും ബോധം പോയി കിടക്കുവാരിക്കോ….? […]

അനാർക്കലി – 1 19

Author : Neethu Krishna   അഗാധമായ ഒരു ഗർത്തത്തിലേക്ക് താണ് പോകും പോലെയാണ് ശ്രുതിക്ക് തോന്നിയത്.കൈകാലുകൾ ഉയർത്തി തുഴയാൻ ശ്രമിക്കും തോറും വീണ്ടും താണു പോകുന്നു. “അർജുൻ….”അവൾ ഉറക്കെ കരഞ്ഞു. മാഡം…. മാഡം… ആരോ വിളിക്കുന്നു.അവൾ ചുറ്റും നോക്കി. അപരിചിതനായ ഒരാൾ മുന്നിൽ നിൽക്കുന്നു…. എവിടെയാണ് താൻ….? അവൾ വീണ്ടും അയാളെ നോക്കി. മാഡം….എന്തു പറ്റി? അയാൾ ചോദിച്ചു. ഈശ്വരാ…. ടാക്സി കാറിലാണ് ഇരിക്കുന്നത്.അറിയാതെ മയങ്ങിപ്പോയി. “നത്തിങ്ങ്ഐം ഫൈൻ… വണ്ടിയെടുത്തോളൂ…. ശ്രുതി പറഞ്ഞു. ഡ്രൈവർ അവളെ […]

സ്വത്തുവിന്റെ സ്വന്തം – 3 21

ഭാഗം-3 ഇവിടെയെത്തും വരെ ആ ചിരി ഞാൻ കേട്ടതാണല്ലോ!.. നിധിയേട്ടനെവിടെ?? സ്വത്തുവിന് തല ചുറ്റും പോലെ തോന്നി… *********** ചേച്ചിയേ.. ഇവിടെ ആരുമില്ലേ? ആരായിത്? വേലായുധനോ? ചേച്ചി, സേതുവേട്ടനില്ലേ? വേലായുധന്റെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ ജയന്തി തെല്ലൊന്നു അന്ധാളിച്ചു… എന്താ വേലായുധാ… എന്തുപറ്റി? ചേച്ചി, പേടിക്കാനൊന്നുമില്ല… സ്വത്തു ആ പാടത്തു ബോധം ഇല്ലാതെ വീണു കിടക്കുവായിരുന്നു…. തെന്നി വീണതാണെന്നാണ് തോന്നുന്നത്… കാല് കുറച്ചു പൊട്ടിയിട്ടുണ്ടായിരുന്നു…. അവിടെ നിറയെ പടർപ്പു ആയതുകൊണ്ട് ആരും പെട്ടെന്ന് ശ്രദ്ധിക്കില്ല.. ഞാൻ കള്ളെടുക്കാൻ […]