പാഴ്‌ജന്മം – 1 10

വാക്കുകൊണ്ടോ പോലും തെറ്റായി പെരുമാറാത്ത നിന്നെ പോലൊരാളെയല്ലേ ശ്രീ ഏതൊരുപെണ്ണും ആഗ്രഹിക്കൂ . എനിക്ക് അതിനുള്ള ഭാഗ്യം ഇല്ലാണ്ടുപോയി ശ്രീ ….

ദേ നിന്റെ കണ്ണിൽ വീണ്ടും പൊടിപോയല്ലോ ….

അവളെന്റെ മുഖത്തുനോക്കി ചിരിക്കുമ്പോൾ നിറഞ്ഞുനിന്ന ജലകണങ്ങൾ ഇറ്റുവീണിരുന്നു …..

റിൻസിക്ക് ഓർമ്മയില്ലേ ഞാൻ പറഞ്ഞത് . ശരീരത്തിനോടുള്ള പ്രണയം അത് ലഭിച്ചാൽ തിരുന്നതാണ് .പക്ഷെ ഒരു വ്യക്തിയോട് , അയാളുടെ നല്ല മനസ്സിനോട് നമുക്കൊരു ഇഷ്ടം തോന്നിയാൽ അത് നമ്മുടെ മരണത്തിലൂടെ മാത്രമേ നമ്മെവിട്ടുപോകു റിൻസി . എന്റെ പ്രണയം നിന്റെ ശരീരത്തോടല്ല . ആയിരുന്നെങ്കിൽ നീ പറഞ്ഞതുപോലെ ഇന്നലെ എന്റെ ആഗ്രഹങ്ങളൊക്കെ എനിക്ക് സാധിക്കാരുന്നു ….

വീണ്ടും ഞങ്ങളിലെ വാക്കുകൾ പണിമുടക്കിത്തുടങ്ങി … ഏറെ താമസിയാതെ എനിക്കുള്ള ട്രെയിനിന്റെ അനോൻസ്മെന്റ് വന്നു ….

ട്രെയിൻ വരുന്നു റിൻസി . ഞാൻ പോട്ടെടി അച്ചായത്തി ….

ബാഗുമെടുത്ത് അവിടെനിന്നും എണീറ്റ് കുറച്ചുമുന്നിലേക്ക് നടന്നുഞാൻ …..

ശ്രീ ….

തിരിഞ്ഞുനോക്കുമ്പോൾ അവളെന്റെ പിന്നിൽ ഉണ്ടായിരുന്നു . എന്റെ കൈപ്പത്തികൾ അവളുടെ കൈപ്പത്തികൊണ്ട് അവൾ അമർത്തി പിടിച്ചു …..

ഇഷ്ടമായിരുന്നു .. നിന്നിലെ ഇന്നസെന്റ്സ് , നന്മ , ഒരുപാട് സ്നേഹമുള്ള ഈ മനസ്സ് എല്ലാം . പക്ഷെ എന്റെ ഇഷ്ടങ്ങളെ കുഴിച്ചുമൂടി ഞാനിപ്പോ മറ്റൊരാളുടെ ഭാര്യയാകാൻ പോകുവാണ് ശ്രീ …..

നിനക്ക് എന്നും നന്മയെ ഉണ്ടാകു റിൻസി . നീ ചെയ്യുന്നതാണ്‌ ശെരി , നീ തന്നെയാണ് ശെരി . ഇന്നലെ കണ്ട ഞാനല്ല ജന്മം തന്നവർ തന്നെയാണ് വലുത് . എന്റെ സങ്കടങ്ങളേക്കാൾ അവരുടെ കണ്ണുനീരാണ് നീ കാണേണ്ടത് . നിന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരാളാകും നിനക്ക് കിട്ടാൻ പോകുന്നത് . ജീവിതം ഹാപ്പി ആയിരിക്കും എന്നും . എനിക്കുവേണ്ടി ഇനി ഞാൻ

4 Comments

  1. തൃശ്ശൂർക്കാരൻ

    ???????

  2. Ohhh enthaa feel. Ugran …..

  3. Mwuthey oru rakshem illa ❤️

Comments are closed.