അവ്യക്തമായ ആ രൂപം…? Last Part 5 (പ്രേതം) 25

Views : 7009

” അന്ന് പകൽ നിന്നെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞില്ലേ ഒരു പെൺകുട്ടി വണ്ടിയിൽ കയറിയ കഥ. പക്ഷെ അത് ഈ സ്ത്രീ ആയിരുന്നു എന്ന് ഇപ്പോഴാണ് ഞാൻ അറിഞ്ഞത്.

ചേച്ചി നിങ്ങളുമായി നല്ല സൗഹൃദമായിരുന്നു മരിച്ച സ്ത്രീ, ഈ കുടുംബത്തോടുള്ള എന്റെ സൗഹൃദവുമാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. ഇത്രയേറെ ഈ നാടിനോട് വൈരാഗ്യം തോന്നാൻ ആ സ്ത്രീക്ക് എന്തൊ കാരണമുണ്ട്. മറച്ചു വെയ്ക്കാതെ ഇനിയെങ്കിലും പറയു. മൂടി വെയ്ക്കപ്പെട്ട എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട്.അത് അറിയണം”

ഏറെ നിർബന്ധിച്ചപ്പോൾ അവർ പറഞ്ഞു.

രശ്മിയുടെ അമ്മ പറഞ്ഞു

” പണ്ട് സുജ ചേച്ചിയുടെ തുന്നൽ കടയിൽ ഞാനും ശ്രുതിയും പോയിരുന്നു. വടക്കയിലെ കരുണാകരൻ ചേട്ടന്റെ കടയായിരുന്നു അത്. നിങ്ങൾ പറഞ്ഞ ശങ്കരേട്ടന്റെ അച്ഛൻ. ഒരു ദിവസം സുജ ചേച്ചി കരുണാകരേട്ടന്റെ വീട്ടിൽ കൊടുക്കുവാനുള്ള തുണികൾ അവളുടെ കൈയ്യിൽ കൊടുത്തയച്ചു.ഏറെ നേരത്തിനു ശേഷം തിരിച്ചു വന്ന അവൾ ഞങ്ങളെ കെട്ടിപ്പിടിച്ചു കരഞ്ഞു. അയാൾ കരുണാകരൻ അ പാവത്തിനെ… ഞങ്ങൾക്ക് ഒരു ഷോക്ക് ആയിരുന്നു ആ സംഭവം നാട്ടിലെ പ്രമാണിയായ അയാൾക്ക് മേൽ നാവ് ചലിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. സുജ ചേച്ചി അവളെ സമാധാനിപ്പിച്ചു. ആരും ഒന്നും അറിയണ്ട എന്ന് സുജ ചേച്ചി പറഞ്ഞു. നടന്ന സംഭവം ഞങ്ങൾ മൂടിവെച്ചു അവളുടെ ഭാവിയോർത്ത്. പിന്നിട് ഒരു വർഷം കഴിഞ്ഞു അവൾ തന്നെ എല്ലാം മറന്നു അങ്ങനെയാണ് ജോമോനെ കാണുന്നതും ഇഷ്ടപ്പെടുന്നതും വിവാഹം കഴിക്കുന്നതും. അന്യമതക്കാരനെ വിവാഹം ചെയ്ത പേരിൽ അവൾ കുറെ അനുഭവിച്ചു. കുട്ടികൾ ആവാത്തതിന്റെ പേരിൽ മാനസികമായി കുടുംബക്കാരും പലരും പീഡിപ്പിച്ചു. ജോമോന്റെ വീട്ടിൽ കഴിയാൻ പറ്റാതെ പാവം ഇവിടെ അവളുടെ അമ്മയോടൊപ്പം താമസമാക്കി. ഇവിടെയും ചീത്ത പറയാനും, മാനസികമായി തളർത്താനും കുറെപ്പേരുണ്ടായി.അശ്വസിപ്പിക്കാൻ ഞാനും സുജ ചേച്ചിയെ ഉണ്ടായിരുന്നുള്ളു. ഇത്രയേ എനിക്കറിയു പിന്നെ ഈ നടന്നതൊക്കെ.ഈ ലോറിയിടിച്ച് മരിച്ച പെൺക്കുട്ടിയും, ടെറസ്സിൽ നിന്ന് വീണ രേഖയും അവരൊക്കെ കരുണാകരേട്ടന്റെ ബന്ധമാണ്. അവരുടെ കുടുംബമാണ് അവളെ മോശം പറഞ്ഞവരിൽ ഏറെയും.അതാവാം അവളുടെ ആത്മാവ് ഇങ്ങനൊക്കെ .പക്ഷെ ഒരിക്കൽ പോലും ഞങ്ങൾക്ക് ഒരു അനുഭവവും ഉണ്ടായിട്ടില്ല.”

” ആരാണ് സുജ ചേച്ചി “

Recent Stories

The Author

1 Comment

  1. Super story

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com