പാഴ്‌ജന്മം – 1 10

ശീതികരിച്ച മുറികൾക്കും അവളോടുള്ള എന്റെ ഇഷ്ടത്തിന്റെ ആഴമറിയാമായിരുന്നു ……

അന്ന് തിരച്ചിലിന്റെ അവസാനദിവസമായിരുന്നു . ഓഫീസിലേക്കുള്ള കവാടത്തിൽ എന്നെ ശ്രെദ്ധിക്കാതെ കടന്നുപോയ റിൻസിയെ ഞാൻ ആദ്യമായി കണ്ടു . പ്രണയം വരച്ചുകാട്ടുന്ന കവികളൊക്കെ പറയുന്നത് ശെരിയാണ് . ഹൃദയമിടിപ്പിന്റെ വേഗത കൂടിയും വയറ്റിൽ മഞ്ഞുവീഴുകയും തണുപ്പുള്ള ആ പുലരിയിലും വിയർപ്പുകണങ്ങൾ പൊടിയുകയും ചെയ്യുന്ന ആ അവസ്ഥ എന്നിലൂടെ കടന്നുപോക

സ്വന്തമാക്കാൻ കൊതിച്ചവൾ ഇന്ന് മറ്റൊരാളുടെ മണവാട്ടിയാകാൻ കാത്തിരിക്കുകയാണ് . വീട്ടുകാരുടെ ഇഷ്ടവും സന്തോഷവും അതിന്റെ പൂർണതയിലേക്ക് ഇനി കുറച്ച് നാളുകൾ …..

മൂന്നുവർഷം മനസ്സിൽ കൊണ്ടുനടന്ന ആ സ്വപ്നം സഫലീകരിച്ച സന്തോഷത്തിൽ ചുണ്ടുകൾ പുഞ്ചിരിതൂകി ഒപ്പം കണ്ണുകളിലെ കാർമേഘങ്ങൾ ജലകണങ്ങളായി കവിളുകളെ മുത്തമിട്ട് പോകുന്നുണ്ടായിരുന്നു ….
അന്നും പതിവുപോലെ മെസ്സഞ്ചറിൽ അവളുടെ കാൾ എന്നെത്തേടിയെത്തി . പതിവിലും വിപരീതമായി എന്റെ മൗനം കൊണ്ടാകാം കാരണം അറിയാനായി അവൾ നിർബന്ധം പിടിച്ചത് …..

ശ്രീ നീ കാര്യം പറയുന്നുണ്ടോ ? ഇന്ന് രാവിലെ മെസ്സേജ് അയക്കുമ്പോഴും നിനക്ക് കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ ഇപ്പൊ എന്നതാ പറ്റിയെ നിനക്ക് ..

ഹേയ് ഒന്നൂല്ലെടി ചെറിയൊരു തലവേദന ….

ഒരു കുന്തവുമല്ല . ഇന്നും ഇന്നലെയും മിണ്ടാൻ തുടങ്ങിയതല്ലല്ലോ ഞാൻ . എനിക്ക് നിന്നെ നന്നായിട്ട് അറിയാം . നീ എപ്പോ എന്ത്‌ ചിന്തിക്കും എന്ത് പറയുമെന്ന് എനിക്ക് നല്ല ധാരണയുണ്ട് . ഇനി നീ പറഞ്ഞില്ലെങ്കിൽ ഇതോടെ നിർത്തും ഞാൻ ഈ സംസാരം ……..

ഇന്ന് ആ ഇളം നീല സാരിയിൽ നിന്നെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു കേട്ടോ …..

ങേ …. എന്നെയോ …. നീ കണ്ടോ … എവിടെവച്ച് … നീ ഇപ്പൊ എവിടെയാ ….

നിർത്താതെയുള്ള അവളുടെ ചോദ്യങ്ങൾ കേട്ട് അറിയാതെ ഞാൻ ചിരിച്ചുപോയി ….

4 Comments

  1. തൃശ്ശൂർക്കാരൻ

    ???????

  2. Ohhh enthaa feel. Ugran …..

  3. Mwuthey oru rakshem illa ❤️

Comments are closed.