അവ്യക്തമായ ആ രൂപം…? Part 4 (പ്രേതം) 18

Views : 8182

” ഞാൻ ഒരു അനുഭവ കഥ പറയാം
****************
“ഞാൻ വർഷങ്ങൾക്ക് മുൻപ് ബാംഗ്ലൂരിൽ എത്തിയ സമയം എനിക്ക് ഭാഷയോ ഒന്നും അറിയില്ല കൂടാതെ സിറ്റിയിൽ നിന്നും മാറി വേറൊരു സ്ഥലത്തായിരുന്നു ജോലി.അന്യനാട്ടിൽ ആദ്യമായി എത്തിയ ഭയം ഒന്നും എനിക്ക് ഇല്ലായിരുന്നു. കാരണം,അറിയാവുന്ന കൂട്ടുകാർ ഉണ്ടായിരുന്നു. ഒരു പഴയ ബിൽഡിംഗ് ആയിരുന്നു അന്നത്തെ താമസസ്ഥലം അത്ര സൗകര്യങ്ങൾ ഒന്നുമില്ല. ചുരുങ്ങിയ വാടകയ്ക്ക് നമ്മുടെ ഓണർ വാങ്ങിച്ചതാണ്. അന്ന് രാത്രി കിടന്നപ്പോൾ രാത്രി എന്റെ ജനാലയ്ക്ക് അരികിൽ വന്നു ഒരു സ്ത്രീ

” ഹൊറഗഡെ ബാ. അണ്ണാ ”

“ഹൊറഗഡെ ബന്നി അണ്ണാ ”

അതായത് പുറത്തേക്ക് വാ ചേട്ടാ, പുറത്തേക്ക് വരൂ, എന്ന്. അടച്ചിട്ട വീടിന്റെ ഹാളിൽ മുറിയുടെ ജനാലയ്ക്കരികിൽ നിന്നാണ് വിളിച്ചത്. എനിക്കന്ന് ഭാഷ അറിയാത്ത കൊണ്ടും പുതുതായി വന്നതും കൊണ്ടും ഞാൻ കരുതി നേരം രാവിലെയായാക്കാണും വീട് വൃത്തിയാക്കാൻ വന്ന സ്ത്രീയാവും എന്ന്.

പക്ഷെ അങ്ങനല്ലായിരുന്നു അവിടെ പുതുതായി വരുന്ന എല്ലാർക്കും ഈ അനുഭവം ഉണ്ടായി, പിന്നീടാണ് അറിഞ്ഞത് മുൻപ് ആ വീട്ടിൽ ഒരു സ്ത്രീയെയും അവരുടെ പിഞ്ചു കുഞ്ഞിനെയും തീയിട്ടു ചുട്ടുകൊന്ന സ്ഥലമാണെന്ന്. അവിടത്തെ ഒരു അടച്ചിട്ട മുറിയിൽ കുറെ വലിയ ആണികൾ അടുത്തടുതതായി തറപ്പിച്ചു വെച്ചതും കണ്ടു. രാത്രികാലങ്ങളിൽ മുൻപ് സ്ത്രീയുടെ ശബ്ദവും കുഞ്ഞിന്റെ കരച്ചിലും കേൾക്കാറുണ്ടായിരുന്നുവത്രേ.ഒരിക്കൽ ശരിക്കും ഭയന്ന ഒരു സംഭവം ഉണ്ടായി കൂടെ ജോലി ചെയ്യുന്ന ശെൽവൻ ഒരു തമിഴ് നാട്ടുകാരൻ നല്ല പയ്യനാണ്. ഒരു ദിവസം രാവിലെ ഇവനെ കാണാനില്ല ഞങ്ങൾ നോക്കുമ്പോൾ ജനറ്റേർ റൂമിൽ പതുങ്ങിയിരിക്കുന്ന അവനെ കണ്ടു. പെട്ടെന്ന് വിളിക്കാൻ പോയപ്പോൾ അവന്റെ രൂപത്തിലും ഭാവത്തിലും ഒരു സ്ത്രീയെ പോലെ, കൂടാതെ ചേഷ്ടകളും. ശബ്ദവും കൂടെ സ്ത്രീയുടെ ആയപ്പോൾ ഞങ്ങൾ ഭയന്നു പെട്ടെന്ന് ഓണർ വന്നു ആരും ഒന്നും അറിയണ്ട എന്ന് പറഞ്ഞു ഏതോ സ്വാമിയുടെ അടുത്ത് കൂട്ടിക്കൊണ്ട് പോയി പിന്നീട് അവൻ അവന്റെ നാട്ടിൽ പോയി തിരികെ വന്നില്ല . ഞങ്ങൾ ആ വീടും മാറി. വേറെ ബിൽഡിംഗിലേക്ക് പോയി. പിന്നീട് ആ സ്ഥലത്തിന്റ ഓണർ അവിടെ പൊളിച്ചുനീക്കി വലിയ ഫ്ലാറ്റ് കെട്ടി, അതോടെ വൻ പണക്കാരനായ അയാൾ കടത്തിൽ മുങ്ങി നാടുവിട്ടു.കൂടാതെ അയാളുടെ ഭാര്യ ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്തു.”

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com