പാഴ്‌ജന്മം – 1 10

അതെന്റെ കണ്ണിൽ കരടുപോയതല്ലേ …..അവിടെപ്പോയി ഇരിക്കെടാ ചെക്കാ ഞാനിതൊന്നും തിർത്തോട്ടെ ….

ഒരു സംശയത്തിൽനിന്നും രൂപംകൊണ്ട ചോദ്യമായിരുന്നെങ്കിലും അവളുടെ മനസ്സിലും വേദനയുടെ നാമ്പുകൾ മുളപൊട്ടിയിട്ടുണ്ടെന്ന് ആ മറുപടിയിലൂടെ ഞാൻ മനസ്സിലാക്കുവായിരുന്നു ……

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ എന്റെ ശ്രെദ്ധ അവളിലായിരുന്നു . പുരികങ്ങളിളക്കി എന്താന്ന് ചോദിക്കുമ്പോഴും കണ്ണുകളടച്ച് ഒന്നുമില്ലെന്ന്‌ അതിന്‌ മറുപടി പറയുമ്പോഴും മനസ്സിൽ എന്നോ കണ്ട സ്വപ്നസാഷാത്കാരത്തിന്റെ സന്തോഷം അലയടിക്കുവായിരുന്നു ……

വഴിവിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ ആ മഴത്തുള്ളികൾക്കും മഞ്ഞ നിറമാണെന്ന് തോന്നും . എന്തുഭംഗിയാണ് കാറ്റിനെ കൂട്ടുപിടിച്ച് ഒരുവശത്തേക്ക് അതിങ്ങനെ പെയ്തിറങ്ങുന്നത് കാണാൻ . ജനലുകൾക്കിടയിലൂടെ ഞാനത് മൊബൈലിൽ ഒപ്പിയെടുത്തു …..

ഡാ .. എന്തെടുക്കുവാ നീ കിടക്കുന്നില്ലേ ?

ഞാൻ ഈ പ്രണയിതാക്കളെ കാണുവായിരുന്നു ..

ങേ .. ഈ പാതിരാക്കോ ?

ആ … നീ കണ്ടോ ഈ മഴയും അതിനെ തഴുകുന്ന കാറ്റിനെയും . സത്യത്തിൽ രാത്രിയുടെ ഈ നിശബ്ദതയിൽ അവർ പ്രണയിക്കുവല്ലേ …

സാഹിത്യം തുടങ്ങിയല്ലോ …… നിന്റെ fb യിലെ രചനകളൊക്കെ ഞാൻ കാണാറുണ്ട് . മനഃപൂർവം cmt ഇടാത്തതാ . ചിലതൊക്കെ ഭയങ്കര ടച്ചിങ്ങാ … ചിലപ്പോ സങ്കടം തോന്നാറുണ്ട് ……

ജനലഴികളിലൂടെ ഞാൻ വീണ്ടും ആ മഴയിലേക്ക് നോക്കി ….

എല്ലാം നിന്നെകുറിച്ചായിരുന്നു . അന്ന് നീ പറഞ്ഞില്ലേ നിന്നെക്കുറിച്ച് എഴുതാൻ . പിന്നെ എന്റെ തൂലിക ചലിക്കുമ്പോഴൊക്കെ മനസ്സിൽ നിന്റെ രൂപമായിരുന്നു . നിന്നോട് പറയാനുള്ളതും , നീയുമായി ചിലവഴിക്കാൻ ഞാൻ കൊതിച്ച നിമിഷങ്ങളുമായിരുന്നു വെള്ളക്കടലാസിൽ പിറന്നുവീണത് ….

4 Comments

  1. തൃശ്ശൂർക്കാരൻ

    ???????

  2. Ohhh enthaa feel. Ugran …..

  3. Mwuthey oru rakshem illa ❤️

Comments are closed.