അവ്യക്തമായ ആ രൂപം…? Part 4 (പ്രേതം) 18

Views : 8182

“ഇതൊന്നും ആരും വിശ്വസിക്കില്ല ഇതുപോലെ അനുഭവം പലർക്കും ഉണ്ട്. ചെറുപ്പത്തിൽ ഞാൻ കേട്ടിട്ടുണ്ട് റോഡിൽ കൂടെ രാത്രി ഒരു ചൂട്ട് പോവും എന്ന്. ഒരു വെളിച്ചവും നിലവിളിയും. ചിലദോഷങ്ങൾ പോലെയാണ് പ്രേതത്തിന്റെ ദോഷവും മുൻപ് ആരെങ്കിലും ചെയ്ത ദോഷഫലത്തിന്റെ ഭാഗമായി ആ നാടും, കുടുംബവും തന്നെ നശിക്കും. അതാണ് ഈ നാട്ടിലും നടക്കുന്നത്.
ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും എന്ത് കൊണ്ടാണ് ആ മരിച്ച പുരുഷന്റെ പ്രേതമില്ലാതെ സ്ത്രീയുടെ മാത്രം എന്ന് അല്ലേ. അതിനു ഒരു കാരണമുണ്ടാവാം അത് കണ്ടെത്തണം. പിന്നൊരു കാര്യം കൂടെ ഇന്നത്തെ സംഭവങ്ങൾ നോക്കുമ്പോൾ ഇവിടെ ഒരു മരണം കൂടെ സംഭവിക്കും അത് നാളെയവാം നാളെ കഴിഞ്ഞും ആവാം. ആ രക്തക്കറ സൂചിപ്പിക്കുന്നത് അതാണ്. പക്ഷെ ആര്?”

സമയം 9.30 കഴിഞ്ഞിരിക്കുന്നു മഴ മാറിയപ്പോൾ തന്നെ കറൻറും വന്നു ഞാൻ വീടിന്റെ ഗേറ്റിനടുത്ത് നടന്നു. ആ വീട്ടിലെ പെൺകുട്ടിക്ക് ഉണ്ടായ അനുഭവവും, അഭി മരിച്ച സ്ത്രീയുടെ വീട്ടിൽ പോയി ഉണ്ടായ അനുഭവവും ഒരേസമയത്താണ്, എന്നാലും ഇത്ര പേടിയുള്ള അഭി എന്തിന് അവിടെ പോയി. അവൻ ഉറക്കമെഴുന്നേറ്റാൽ ചോദിക്കണം.ഭയം കാരണം ആ പരിസരം മൊത്തത്തിൽ നേരത്തെ ഉറങ്ങി. മിക്ക വീടുകളിലെയും ലൈറ്റുകൾ അണഞ്ഞു.

പെട്ടെന്ന് അകലെ റോഡിൽ ഒരു വെളിച്ചം കണ്ടു. രണ്ട് പേർ സംസാരിക്കുന്നത് പോലെ ഞാൻ ഗേറ്റ് തുറന്നു പോവാൻ നോക്കുമ്പോൾ രാജീവ് പറഞ്ഞു.

” അപ്പു എവിടേയ്ക്കാ. ഇന്ന് ഇനി പുറത്തേക്കൊന്നും പോവണ്ട. എല്ലാരും പേടിച്ചിരിക്കയാണ്.വാ.ഇനി നാളെ നോക്കാം ”
” ഞാൻ ഇപ്പോൾ വരാം” അത് പറഞ്ഞു ഞാൻ നടന്നു.

കുറച്ച് സമയങ്ങൾക്ക് ശേഷം ഞാൻ വേഗേത്തിൽ തിരിച്ചെത്തി ഗേറ്റ് തുറന്നു അകത്ത് കയറി രാജീവിനോട് പറഞ്ഞു.

” ഞാൻ കണ്ടു സ്വാമി പറഞ്ഞ മുൻപരിചയമുള്ളയാളെ, ഇവിടെ ഈ നാട്ടിൽ തന്നെയുണ്ട് .എനിക്ക് അറിയാവുന്നയാൾ

അപ്പോൾ സ്വാമി പറഞ്ഞ മറ്റൊരു കാര്യം വ്യക്തം.ഇവിടെ അലഞ്ഞു തിരിയുന്ന പ്രേതം ശ്രുതിയുടേത് തന്നെ. അവളുടെ ലക്ഷ്യം ഇവിടെയുള്ള പലരുടെയും രക്തം, ജീവൻ.”

“അപ്പോൾ ആരെയാണ് നിങ്ങൾ ഇപ്പോൾ കണ്ടത് . ആ മുൻപരിചയമുള്ളയാൾ ആര്” രാജീവ് ചോദിച്ചു.

” എല്ലാം നമുക്ക് നാളെ പറയാം നാളെയോട് കൂടി ഒരുത്തരം കിട്ടും. ഈ പ്രേതത്തിന്റെ യഥാർത്ഥ ലക്ഷ്യം എന്തെന്നും. ആരുടെ ദേഹത്താണ് ബാധ എന്നും. അഭി എവിടെ എഴുന്നേറ്റോ?”

തുടരും

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com