അവ്യക്തമായ ആ രൂപം…? Last Part 5 (പ്രേതം) 25

Views : 7009

” ഇടവഴിയിലേക്കോ എപ്പോൾ..? എടാ നീ പോയിട്ട് സ്വാമിയെ വിളിക്ക് എന്നിട്ട് സുജ ചേച്ചിയുടെ വീട്ടിലേക്ക് വാ.. വേഗം.”

“എന്താടാ കാര്യം”

“വേഗം പറഞ്ഞത് കേൾക്കാ”

ഞാൻ ഇടവഴി കടന്ന് സുജ ചേച്ചിയുടെ വീട്ടിൽ എത്തുമ്പോഴേക്കും അവിടെ നിന്ന് നിലവിളി ഉയർന്നിരുന്നു. ഒരു തീജ്വാല പോലെ രാജീവ്.ഒരു അമാനുഷികനെ പോലെ അയാൾ ആക്രമിക്കുന്നത് കണ്ടപ്പോൾ എനിക്ക് തന്നെ ഭയം തോന്നി. ഒരു സ്ത്രീയുടെ അട്ടഹാസവും പൊട്ടിച്ചിരിയും മാത്രം അയാളിൽ ഞാൻ കണ്ടു.കൈയ്യിൽ കിട്ടിയ സാധനങ്ങളൊക്കെ അയാൾ വലിച്ചെറിഞ്ഞു . സ്വാമി കൂടെയുള്ളവരും അയാളെ പിടിക്കാൻ ശ്രമിച്ചുവെങ്കിലും ആർക്കും തടുക്കാൻ കഴിയാത്ത വിധം അയാളിൽ ആ ബാധ പൂർണ്ണ ശക്തിയാർജ്ജിച്ചിരുന്നു ചേച്ചിക്ക് നേരെ അയാൾ കൈ നീട്ടി അവരുടെ കഴുത്തിൽ പിടിച്ച് തല ചുവരിൽ അടിച്ചു.സ്വാമിയുടെ കൈയ്യിൽ ഉണ്ടായിരുന്ന ഭസ്മം അയാൾടെ മുഖത്തേക്ക് എറിഞ്ഞു. കൈയ്യിൽ കിട്ടിയ മരത്തടി കൊണ്ട് ഞാനും അഭിയും അയാളുടെ പുറത്ത് ആഞ്ഞുവീശി.നിലത്ത് വീണെങ്കിലും അയാൾ വീണ്ടും ഞങ്ങളെ തട്ടിമാറ്റി കൊണ്ട് നിലത്ത് വീണ ചേച്ചിക്ക് നേരെ തിരിഞ്ഞു അപ്പോഴേക്കും ചേച്ചിയുടെ കൈപിടിച്ച് ഞാൻ ഉറക്കെ പറഞ്ഞു .തീർന്നു എന്ന്. മരിച്ചു എന്ന് കേട്ടപ്പോൾ ആ രണ്ട് പെൺകുട്ടികളുടെയും നിലവിളിയിൽ അയാൾ ഒരു ചുഴലി ബാധിച്ചവനെ പോലെ മുന്നിൽ നിന്നു കഴുത്ത് പിടച്ചു ഏറെ നേരം. അയാളിലെ കണ്ണിലെ ഭീതിയാർന്ന തിളക്കം പോയ് മറയുന്ന പോലെ തോന്നി പെട്ടെന്ന് ബോധരഹിതനായി വീണ അയാളെ സ്വാമിയുടെ ആശ്രമത്തിലേക്ക് കൊണ്ടുപോയി.

പിറ്റേ ദിവസം രാവിലെ ഞങ്ങൾ എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി രാജീവിന്റെ ദേഹത്ത് നിന്ന് വിട്ടകന്ന ബാധയെ സ്വാമി അവളുടെ വീട്ടിൽ തന്നെ ബന്ധിപ്പിച്ചു. പകയെല്ലാം തീർന്ന നിലയ്ക്ക് ഇനി വരില്ല എന്ന വിശ്വാസത്തിൽ ആ പരിസരവാസികൾ ആശ്വസിപ്പിച്ചു.

ബസ്സ് സ്റ്റോപ്പ് വരെ രശ്മിയും വന്നു.അവൾ എന്നോട് ചോദിച്ചു.

“അതേയ് എടാ നിനക്ക് എങ്ങനെ മനസ്സിലായി രാജീവിന്റെ ദേഹത്താണ് ബാധ എന്ന്?”

“ഓ അതോ അത് ഞങ്ങൾ ഇവിടെ വന്ന ദിവസം ബസ്സ് ഇറങ്ങി നടന്നു വരുമ്പോൾ സാധാരണ ഞങ്ങൾ ആണ് ആരെയെങ്കിലും വഴിയിൽ വെച്ച് കണ്ടാൽ അന്വേഷിക്കണ്ടത് ,ചോദിച്ചറിയേണ്ടത് പക്ഷെ ഈ രാജീവ് ഞങ്ങളുടെ മുന്നിൽ കേറി നിന്നു ചെറുപുഞ്ചിരിയോടെ നിർത്തി ചോദിച്ചു “ആരാ എവിടുന്നാ?” എന്ന് . അത് മാത്രമല്ല അയാൾ ഒരു ഇടവഴിയിൽ നിന്നു പെട്ടെന്ന് ഇറങ്ങി വന്നതാണ് ഞങ്ങൾക്ക് മുന്നിൽ. അത് ഒന്നാമത്തെ അസ്വാഭാവികത,

പിന്നെ ആ വീട്ടിൽ കയറി ചെന്നപ്പോൾ അയാളുടെ പെരുമാറ്റം ചില നേരത്തെ കണ്ണിലെ തിളക്കം, ഒരു വല്ലാത്തൊരു പ്രവണത കൂടാതെ ഞങ്ങളെ വീട്ടിൽ

Recent Stories

The Author

1 Comment

  1. Super story

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com