അവ്യക്തമായ ആ രൂപം…? Part 4 (പ്രേതം) 18

Views : 8182

“ഓ… യെസ് യെസ് ” ഞാൻ കുഞ്ഞിനെ നോക്കി അത് അവളുടെ അമ്മയുടെ പുറകിൽ പതുങ്ങി ഒളിച്ചിരിപ്പായിരുന്നു.

“മോള് പേടിച്ചിട്ടുണ്ട് ചേച്ചി അവളെ കൂട്ടികൊണ്ട് പോയ്ക്കോളു.. ” ഞാൻ കുഞ്ഞിന്റെ അമ്മയോട് പറഞ്ഞു.

പെട്ടെന്ന് മഴയത്ത് ഒരാൾ ഓടി വന്നു ആ വീട്ടിലേക്ക്,

“അതേയ് നിങ്ങളുടെ കൂട്ടുകാരൻ അതാ ആ വീട്ടിൽ ബോധമില്ലാതെ കിടക്കുന്നു, മരിച്ച ശ്രുതിയുടെ വീട്ടിൽ ”

“ദൈവമേ അവൻ ഈ രാത്രി എന്തിനു അവിടെ പോയി എങ്ങനെ പോയി ??”

ഞങ്ങൾ ഓടി ആ വീട്ടിൽ എത്തി .മരിച്ച ശ്രുതിയുടെ അമ്മ അവനു വെള്ളം കൊടുക്കുന്നു .തളർന്ന അവനെയും കൂട്ടികൊണ്ട് ഞങ്ങൾ സുഹൃത്തിന്റെ വീട്ടിൽ എത്തി.

“എടാ, അഭി എന്താ ഉണ്ടായത്.”

” അത് ഞാൻ ആ വീടിന്റെ മുറ്റത്ത് നില്ക്കുമ്പോൾ അവളെ അടക്കിയ തെക്കെ പറമ്പിൽ ഒരു തിളക്കം കണ്ടു അടുത്ത് പോയി നോക്കിയപ്പോൾ ശവക്കല്ലറയ്ക്ക് മുകളിൽ ഒരു പാമ്പ്.ഞാൻ ഭയന്നു ഓടാൻ നില്ക്കുമ്പോൾ ഏറ്റവും മുകളിലത്തെ മുറിയിൽ ഒരു അട്ടഹാസം. ജനാല പിടിച്ച് കൊണ്ട് രണ്ടു കൈകളും, രണ്ടു കണ്ണും മാത്രമേ ആ ഇരുട്ടിൽ ഞാൻ കണ്ടുള്ളു. ”

” ഇത്ര പേടിയുള്ള നീ എന്തിനു ഈ മഴയത്ത് കറന്റു പോലുമില്ലാതെ രാത്രി ആ വീട്ടിൽ പോയി. ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നു നിന്നിലെ മാറ്റങ്ങൾ പറയെടാ ” ഞാൻ ചോദിച്ചു

“എടാ അപ്പു ഞാൻ പറയാം ഒരു പത്ത് മിനിറ്റ് കിടന്നോട്ടേ.. പ്ലീസ്. “അഭി പറഞ്ഞു.

ഞാനും രാജീവും പുറത്തിറങ്ങി. അയാൾ എന്നോട് ചോദിച്ചു.

“നിങ്ങൾക്ക് മുൻപ് പ്രേതത്തിന്റ അനുഭവം ഉണ്ടായിട്ടുണ്ടോ ”

” ദുരൂഹ സാഹചര്യത്തിൽ മരിച്ചവർ, ആ മരിച്ചവരുമായി ബന്ധമുള്ളിടങ്ങളിൽ പിന്നെ ചില വീടുകളിലും ദേശത്തും ഇതുപോലെ ആത്മാക്കൾ ഉള്ളതായി ഒരറിവ് ഉണ്ട്. ഗതികിട്ടാതെ അലയുന്ന ആത്മാക്കൾ അതൊരു ശാപമായി പിൻതുടരും. അങ്ങനെ ഉള്ളിടത്ത് ഈ രൂപങ്ങൾ കാണാം. കുറച്ചു സമയം മാത്രമേ നമ്മൾ അതിനെ കാണുള്ളു. ഒരു 5 – 10 സെക്കന്റിനുള്ളിൽ മാത്രം കാണും. ഇരുട്ടുമുറിയിൽ, രാത്രി വീടിന്റെ പിന്നാമ്പുറങ്ങളിലും, ആൾപ്പാർപ്പില്ലാത്ത ഇടങ്ങളിൽ പിന്നെ അത് കൺമുന്നിൽ നിന്നു മറയും അപ്പോഴേക്കും പേടിച്ച് പണിയാവും നമ്മൾ.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com