അവ്യക്തമായ ആ രൂപം…? Last Part 5 (പ്രേതം) 25

Views : 7009

“ഇന്നലെ പെൺകുട്ടിക്ക് ഉണ്ടായ അനുഭവം ആ കുട്ടിയുടെ അമ്മ.” രാജീവ് പറഞ്ഞു.

” ചേച്ചി ആ ബാധയെ തളയ്ക്കുവാനും പ്രശ്ന പരിഹാരത്തിനായി വൈകുന്നേരം എല്ലാരും സ്വാമിയെ കാണുന്നുണ്ട് നിങ്ങളും വാ.. ”
അത് പറഞ്ഞു ഞങ്ങൾ ഇറങ്ങി

“എടാ എന്നാലും വല്ലാത്ത ട്രാജഡി ആയിപ്പോയി ആ പെൺകുട്ടിയുടെ കാര്യം., കരുണാകരൻ ചെറ്റ ചുമ്മാതല്ല അയാൾ ഭ്രാന്ത് വന്നു മരിച്ചത് “അഭി രോഷത്തോടെ പറഞ്ഞു.

ഇന്നലത്തെ സംഭവം എല്ലരെയും ഭയപ്പെടുത്തി, സുജ ചേച്ചിയും, അവരുടെ അപകടം പറ്റിയ മകളും എല്ലാരും സ്വാമിക്ക് മുന്നിൽ എത്തി.

” ഉഗ്ര ശക്തിയായി മാറിയിരിക്കുന്നു അവൾ ,പിടിച്ചുകെട്ടാൻ പ്രയാസമാണ് അതിനു മുൻപ് ഒരു കാര്യം. എന്ത് കൊണ്ടാണ് ഈ ആത്മാവ് ഇത്ര രോഷാകുലയായി ഈ പരിസരത്ത് ഉപദ്രവം സൃഷ്ടിക്കുന്നത് അതിനു ഒരു കാരണമുണ്ട്, കരുണാകരൻ പിള്ളയുടെ കുടുംബത്തിലാണ് ശാപം നിലനില്ക്കുന്നത് അതിന്റെ കാരണം ഇവർ പറയും “സ്വാമി പറഞ്ഞു

ഞാൻ രശ്മിയുടെ അമ്മയോട് എല്ലാം പറയാൻ പറഞ്ഞു, പെൺകുട്ടി നേരിട്ട പീഡനത്തെക്കുറിച്ച് ചേച്ചി പറഞ്ഞു അന്നാണ് എല്ലാവരും അറിഞ്ഞത്. പലരുടെയും മുഖം താഴ്ന്നു.

എന്നിട്ടും എല്ലാവരിലും വീണ്ടും സംശയങ്ങൾ ബാക്കിയായി,

ചേച്ചി പറഞ്ഞ് നിർത്തിയപ്പോൾ അവർക്കിടയിൽ ഞാൻ കരുണാകരൻ പിള്ളയുടെ മകൻ ദേവനെ വിളിച്ചു .അതിനു കാരണമുണ്ട്. ആ കുടുംബത്തിൽ ഇത്രയേറെ ദോഷങ്ങൾ ഉണ്ടായിട്ടും ഒരാൾക്ക് മാത്രം ഒന്നും സംഭവിച്ചില്ല മാത്രമല്ല അയാൾ മാത്രം നല്ല സന്തോഷത്തോടെ നല്ല നിലയിലെത്തി.അത് കരുണാകരന്റെ ഇളയ മകൻ ദേവൻ ആയിരുന്നു.

“ദേവേട്ടാ നിങ്ങൾക്ക് പറയാനുള്ളത് ഈ ആൾക്കുട്ടതോട് പറയാം പറയു.. ”

അയാൾ പറഞ്ഞു തുടങ്ങി

” അന്ന് അപകടം സംഭവിച്ചത് യാദൃശ്ചികമായിട്ടല്ല കൊലപാതകം ആയിരുന്നു. അന്ന് തെങ്ങോല വീണതല്ല മനപൂർവ്വം അവർക്ക് മുന്നിൽ ഇടുകയായിരുന്നു. ജോമോൻ അവിടെ വെച്ച് തന്നെ മരിച്ചുപോയി തല കല്ലിനിടിച്ചിട്ട്. ആൾക്കാർ ഓടികൂടിയപ്പോൾ ജീവനുള്ള ശ്രുതിയെയും എന്റെ വണ്ടിയിലാക്കി അച്ഛനും അല്ല എന്റെ രണ്ടാനച്ഛൻ അതാണ് എനിക്കയാൾ , അയാളും തെങ്ങുകയറിയ ചെക്കനും കൂടെ ഹോസ്പിപിറ്റലിലേക്ക് പുറപ്പെട്ടു. പക്ഷെവഴിയിൽ വെച്ച് അവളെ അച്ഛൻ കൊല്ലാൻ നോക്കിയപ്പോൾ ഞാൻ അമ്പരന്നു, എതിർക്കാനായി ഞാൻ വണ്ടി നിർത്തിയപ്പോൾ അച്ഛന്റെ ഭീഷണിക്ക് മുന്നിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല

Recent Stories

The Author

1 Comment

  1. Super story

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com