താമര മോതിരം – ഭാഗം -18 331

ഇന്നും വിചാരിച്ചതു ആണ് ” ആരാണ് എന്താണ് എന്ന് ആദ്യം ചോദിച്ചു മനസിലാക്കും എന്നൊക്കെ

എന്നാൽ അയാളെ കാണുന്ന സമയത്തു താൻ പോലും അറിയാതെ മറന്നു പോകുന്നു ചോദിക്കാനും മറ്റും

ഇപ്പോൾ തന്നെ എവിടെ എന്ന് പോലും അറിയാതെ ഒരിടത്തു തനിച്ചാക്കി പോയി

അവൾ താൻ ഇപ്പോൾ  സ്വപ്നത്തിൽ ആയിരിക്കണെ  എന്ന് പ്രാർത്ഥിച്ചു കൊണ്ട് കണ്ണുകൾ വീണ്ടും വീണ്ടും തുറന്നു അടക്കാനും സ്വയം കവിളിൽ അടിക്കാനും കയ്യിൽ നുള്ളുവാനും തുടങ്ങി

എന്തൊക്കെ ചെയ്തിട്ടും താനിപ്പോഴും ആ ഇരുട്ട് നിറഞ്ഞ ഗുഹയിൽ ആണെന്ന് അവൾ മനസിലാക്കി

 

പക്ഷെ  അവളിപ്പോൾ ജലത്തിന്റെ മുകളിൽ ആണെങ്കിലും അവൾ മുങ്ങി പോകുന്നില്ല,

  

 അവളുടെ കാലിൽ പോലും ജലം തട്ടുന്നില്ല

നേരത്തെ അവനോടൊപ്പം എങ്ങനെ ആണോ അവൾ സഞ്ചരിച്ചത് അത് പോലെ തന്നെ ആണ് ഇപ്പോഴും ‘

 

അതിനർത്ഥം ഇപ്പോഴും അവളുടെ സംരക്ഷണം അവനിൽ ആണ് –

 

അത് ആലോചിച്ചപ്പോൾ അവൾക്കു ചെറിയ ഒരു ആശ്വാസം തോന്നി എങ്കിലും  ഒറ്റക്കായതിന്റെ പേടി ആ ആശ്വാസത്തിന്റെ മുകളിൽ ആയിരുന്നു

 

കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം വീണ്ടും  വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കാൻ തുടങ്ങി – നേരത്തെ  കേട്ടത് പോലെ ആയിരുന്നെങ്കലും കുറച്ചു കൂടി ശക്തമായി കേൾക്കാൻ തുടങ്ങി

 

ഒരു വേള താൻ തിരികെ പോയി  വരുന്ന വഴിയിൽ കണ്ട ഗുഹ മുഖത്തുള്ള വെള്ള ചാട്ടം  ആണോ എന്നറിയാൻ  തിരിഞ്ഞു നോക്കി എങ്കിലും ദൂരെ ചെറിയ രീതിയിൽ പോലും ചന്ദ്രന്റെ വെളിച്ചം കാണുവാൻ സാധിച്ചില്ല കാർത്തുവിന്

 

കുറച്ചു അകലെ കേട്ടിരുന്ന ശബ്ദം വളരെ വ്യക്തമായി ഇപ്പോൾ കേൾക്കുന്നുണ്ട്

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.