താമര മോതിരം – ഭാഗം -18 331

മുറിക്കു പുറത്തു ഇറങ്ങിയ സഞ്ജു നേരെ താഴേക്കു പോയി.

നേരെ പൂജാമുറിയുടെ വശത്തേക്ക് പോയ സഞ്ജു , പൂജമുറിയിലെ അലമാരിയിൽ ഇരുന്ന നിലവറയുടെ താക്കോൽ എടുത്തു .

നിലവറയുടെ അരികിൽ വന്നു നിലവറയ്ക്കുള്ളിലേക്ക് പോകുന്ന വാതിൽ തുറന്നു,

അകത്തേക്ക് കയറിയ സഞ്ജു വിഗ്രഹത്തിന് വശങ്ങളിൽ പിടിച്ചു ചെറുതായി ഒന്ന് ചരിച്ചു അപ്പോഴേക്കും രഹസ്യ മുറിയിലേക്ക് കയറാനായി ഉപയോഗിക്കുന്ന രഹസ്യ പൂട്ട് തുറക്കാൻ ഉള്ള വഴി മുന്നിൽ വരികയും

യാതൊരു ഭയവും കൂടാതെ സഞ്ജു ആ രഹസ്യ വാതിൽ തുറന്നു അകത്തേക്ക് ഇറങ്ങാൻ തുടങ്ങുകയും ചെയ്തു.

 

ഇതൊക്കെക്കണ്ടു അവർ മൂന്നുപേരും അമ്പരന്ന് നിൽക്കുകയാണ്. അന്ന് സഞ്ജു കൂടെ ഉണ്ടായിരുന്നു എങ്കിലും ഇത്ര കൃത്യമായി ഓർത്തു വയ്ക്കണമെന്നില്ല.

 

കാരണം ഇരുട്ടത്തു എന്തൊക്കെ ചെയ്തു ആണ് പൂട്ടുകൾ തുറന്നത് എന്ന് കറുപ്പന് തന്നെ നിശ്ചയമുണ്ടായിരുന്നില്ല.രാത്രി ആയതിനാൽ പ്രകാശം ഉണ്ടായിരുന്നില്ല അവിടെ.

 

പക്ഷെ സഞ്ജു തിരികെ പൂജമുറിയിലേക്ക് കടന്നു അവിടെ നിന്നും എണ്ണയും തിരിയും കൊണ്ട് വന്നു.

 

അകത്തെ ദേവി വിഗ്രഹത്തിന് മുന്നിൽ ഉണ്ടായിരുന്ന വിളക്കിൽ തിരി തെളിച്ചു.. ശേഷം രഹസ്യവാതിലിന്റെ ആദ്യ കണ്ണാടിയെ..

 

അതായതു കിളിവാതിലിലൂടെ സൂര്യ പ്രകാശം അകത്തേക്ക് കടക്കാൻ ഉപയോഗിക്കുന്ന കണ്ണാടി അവിടെ ചുമരിൽ നിന്നും എടുത്തു കൊണ്ട് വന്നു.

അത് ഇളക്കിയെടുക്കാൻ സാധിക്കുമായിരുന്നു വന്നു അപ്പോഴാണ് കറുപ്പന് മനസിലായത്.

സഞ്ജു ആ കണ്ണാടി വിളക്കിന് പിന്നിലായി കൊണ്ട് വന്നു വച്ചു.

ശേഷം വിഗ്രഹത്തെ കുറച്ചു കൂടി മുന്നിലേക്ക് തള്ളി വയ്ക്കുകയും ചെയ്തു.

പിന്നീട് തിരികെ വന്നു രഹസ്യ മുറിയിലേക്ക് ഇറങ്ങി രണ്ടാമത്തെ കണ്ണാടി എതിർ ദിശയിലേക്ക് ചെറുതായി തിരിച്ചു.

 

മുകളിൽ വിഗ്രഹത്തിന്റെ വശത്തു കൂടി ആ വെളിച്ചം രണ്ടാമത്തെ കണ്ണാടിയിൽ തട്ടി പ്രതിഫലിച്ചു.

 

കൂടെ മറ്റുള്ള കണ്ണാടികളിൽ കൂടി തട്ടിയപ്പോഴേക്കും. ആ മുറി ആകെ പ്രകാശം നിറഞ്ഞു.

 

ഒരു വിളക്കിൽ നിന്നുള്ള പ്രകാശം ആണ് എന്ന് വിശ്വസിക്കാൻ ആകാത്ത വിധം പ്രകാശമയമാക്കി മാറ്റി ആ മുറിയെ.