താമര മോതിരം – ഭാഗം -18 331

അതെ സമയം കോട്ടയിലെ നിലവറയിൽ ആ മൃഗം ഭക്ഷണം ഉപേക്ഷിച്ചിട്ട് രണ്ടു ദിവസമായിരുന്നു

കിങ്കരൻമാർ കൊണ്ട് വന്നു ഇടുന്ന ജീവികളുടെയും മറ്റും മാംസം അവിടെ തന്നെ കിടക്കുന്നുണ്ട് .

അവരാരും അടുക്കൽ വന്നു നോക്കാത്തത് കാരണം അവർ അറിയില്ലന്നു  മാത്രം

 

ആഹാരം ആ ജീവി കഴിക്കുന്നില്ല എന്ന് ശില്പി അറിയുന്നുണ്ട് കാരണം. കിങ്കരൻമാർ ഇല്ലാത്തപ്പോൾ

ആ മുറി ഇപ്പോൾ അന്ധകാരത്തിന്റെ പിടിയിൽ അല്ല, പകലിനെ വെല്ലുന്ന വെളിച്ചം ഇപ്പോൾ ആ മുറിയിൽ ഉണ്ട്.

ആ ശില്പിയുടെ കയ്യിൽ ഉള്ള ചെറിയ ശിവലിംഗം സ്വയം പ്രകാശിക്കുന്നതാണത്.

എന്നാൽ അത് താഴ്വരയിലെ അമ്പലത്തിലെ വിഗ്രഹത്തിൽ നിന്നും നേരിട്ടത്തുന്ന ദിവ്യ പ്രകാശമാണെന്നു ആ പാവത്തിന് അറിയില്ല.

 

തന്റെ പുത്രന് നേരിന്റെ വെളിച്ചം പകർന്നുനൽകാൻ സാക്ഷാൽ ശങ്കരൻ തന്റെ അനുഗ്രഹം ചൊരിയുന്നതുമാകാം,

ആ വെളിച്ചത്തിൽ തന്നെ നോക്കിയാണ് ഉറക്കം പോലും ഇല്ലാതെ ആ ജീവി കഴിയുന്നത് ഇപ്പോൾ.

 

രണ്ടു ദിവസമായി ആ ജീവി ആഹാരം കഴിക്കതെ സ്വയം നിരാഹാരത്തിലൂടെ താൻ പ്രായശ്ചിത്തം ചെയ്യുന്ന പോലെ ശങ്കര പാദങ്ങളെ പുൽകാൻ തയ്യാറെടുക്കുന്നപോലെ

മനസ് കൊണ്ട് ദൃഡ പ്രതിജ്ഞ എടുത്ത പോലെ….

 

ഇപ്പോൾ ആ ശില്പിയുടെ കൈയ്യുടെയും മുഖത്തിന്റെയും ആംഗ്യങ്ങൾക്ക് ആ ജീവി പ്രതികരിക്കുന്നുണ്ട്.

കാരണം തന്നെ നേർവഴിക്കു നയിക്കുന്നത് അദ്ദേഹമാണെന്ന് ആ ജീവിക്കു തോന്നിയിട്ടുണ്ടാകും.

ശില്പി അറിയുന്നുണ്ട് ആ ജീവിയുടെ ക്രൂര ഭാവം മുഖത്ത് നിന്ന് മാഞ്ഞു പോയിരിക്കുന്നു കണ്ണുകളിൽ തീഷ്ണത ഇല്ലാതായി..

വിശപ്പും ക്ഷീണവും ആ ജീവിയുടെ ശരീരത്തിൽ പ്രകടമാക്കാൻ തുടങ്ങിയിരിക്കുന്നു.. അത് അപകടമാണ്.. കുറച്ചു ദിവസമേ താൻ ആ ജീവിയെ കണ്ടിട്ട് ആയത്തുള്ളൂ എങ്കിലും തനിക്ക് ഇപ്പോൾ ഈ ലോകത്തു ആരെങ്കിലും ഉണ്ടെന്ന വിചാരം ആ ജീവിയിലൂടെ ഉണ്ടായിരിക്കുന്നു.

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.