താമര മോതിരം – ഭാഗം -18 331

 

കണ്ണനും അത് തോന്നാതിരിന്നില്ല.

അവർ RK യുടെ ഓഫീസിനു മുന്നിൽ കുറച്ചു നേരം നിന്നിട്ട് അച്ഛൻ സ്ഥിരമായി പോകുന്ന ഒരു ലൈബ്രറി അടുത്തുണ്ട് ചുമ്മാ അങ്ങിട്ടേക്ക് ഒന്ന് കയറിയിട്ട് പോകാം എന്ന് പറഞ്ഞു കണ്ണൻ.

സഞ്ജു സമ്മതിച്ചു. അങ്ങനെ രണ്ടു പേരും കൂടെ ആ ലൈബ്രറിയിലേക്ക് പോയി.

കോളേജ് ലൈബ്രറി ആണെങ്കിലും പബ്ലിക് ആളുകൾക്ക് അവിടെ ബുക്ക് എടുക്കാനും അവിടെ ഇരുന്നു വായിക്കാനും സൗകര്യമുണ്ടായിരുന്നു, കൂടെ ആ ലൈബ്രറിയുടെ മേൽനോട്ടം വഹിച്ചിരുന്നത് കോളേജും കൂടെ ഒരു കോപ്പറേറ്റിവ് സൊസൈറ്റിയും ചേർന്നായിരുന്നു. അവരുടെ തന്നെ ആയിരുന്നു ആ ബിൽഡിംഗും മറ്റും.

അതിനാൽ ആണ് വെളിയിൽ ഉള്ളവർക്ക് അതിലേക്കു പ്രവേശനമുണ്ടായിരുന്നതു.

കണ്ണനും സഞ്ജുവും ലൈബ്രറിയിലെത്തി വണ്ടി പാർക്ക് ചെയ്തു അകത്തേക്ക് കയറി.

പെട്ടെന്ന് കണ്ണൻ തിരിഞ്ഞു നോക്കി.. അവിടെ മുഴുവൻ പരതി നോക്കി. ആരെയോ തേടുന്നത് പോലെ.

സഞ്ജു കണ്ണനോട് എന്താടാ എന്ന് കേട്ടു.

കണ്ണൻ ആരോ വിളിച്ചത് പോലെ തോന്നി എന്ന് പറഞ്ഞു അകത്തേക്ക് കയറി.

ഉള്ളിൽ കയറി എങ്കിലും ഒന്നുകൂടി തിരിഞ്ഞു നോക്കി കണ്ണൻ. അവനു അറിയുന്ന ആരും ഉണ്ടായിരുന്നില്ല അവിടെ.

 

അകത്തേക്ക് കയറിയ അവർ നേരെ ഉള്ളിലേക്ക് കയറാൻ തുനിഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരാൾ അവരെ വിളിച്ചു അവരോടു മെമ്പർഷിപ് ഉള്ളതാണോ എന്ന് ചോദിച്ചു.

ഇല്ല എന്ന് ഉത്തരം കൊടുത്തു കണ്ണൻ.

ശെരി ബുക്ക് റഫറൻസ് എടുക്കാൻ വേണ്ടി വന്നതാണ് എന്ന് അറിയിച്ചപ്പോൾ പേരും അഡ്രസും എഴുതി ഏതെങ്കിലും ഒർജിനൽ ഐഡി കൊടുത്തിട്ടു പോകാൻ പറഞ്ഞു.

തിരികെ ഇറങ്ങുമ്പോൾ ഐഡി വാങ്ങി പോയാൽ മതി എന്നും. ബുക്കുകൾ കൊണ്ട് പോകെയാണെങ്കിൽ തിരികെ തരുമ്പോഴേ ഐഡി തരു എന്നും അയാൾ അറിയിച്ചു.

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.