താമര മോതിരം – ഭാഗം -18 331

 

കൂടെ ലിജോയെ ഉറക്കെ വിളിക്കുകയും ചെയ്തു.

കാരണം പടിക്കെട്ട് കയറിയപ്പോൾ അച്ഛന്റെ ലോഹയുടെ താഴെ അവനു കാണുവാൻ സാധിച്ചു

നീല ജീൻസും. ബൂട്ടും.

സാധാരണ ഒരച്ഛനും തിരുവസ്ത്രത്തിന്റെ കൂടെ ഇടാത്ത ഒരു വേഷം.

കൂടാതെ  അവരുടെ അടുക്കലേക്കു പതിയെ വരുന്നു അച്ഛൻ വന്ന വണ്ടി.

മനുവിന്റെ വിളി ആദ്യം ലിജോ കേട്ടില്ല.

രണ്ടാമത്തെ വിളിയിൽ തിരിഞ്ഞു നോക്കിയെങ്കിലും വൈകി പോയിരുന്നു.

ആ കാറിന്റെ പിന്നിലത്തെ ഡോറിൽ കൂടി വെളിയിലേക്ക് വന്ന ബലിഷ്ട മായ ഒരു കൈ ലിജോയെ അകത്തേക്ക് വലിച്ചു ഇട്ടിരുന്നു,

 

കൂടെ അച്ഛനായി നിന്നവന്റെ വക ഉള്ളിലേക്കുള്ള തള്ളലും,കൂടെ വലിഞ്ഞു തൂങ്ങി അകത്തേക്കുള്ള കയറലുമെല്ലാം നിമിഷനേരം കൊണ്ട് കഴിഞ്ഞു.

 

മനുവിന്റെ വിളികേട്ട് ഗേറ്റിൽ നിന്ന ഒരാള് ഓടി വണ്ടിക്കു വട്ടം വച്ചു എങ്കിലും അയാളെ ഇടിച്ചു തെറിപ്പിച്ചു ആ വണ്ടി മുന്നോട്ടേക്ക് പോയി.

വണ്ടി കടന്നു പോയപ്പഴേക്കും മനു ഓടി റോഡിൽ എത്തിയിരുന്നു. റോഡിൽ കിടന്ന ആളിനെ നോക്കി.

നിർത്തി എടുത്ത വണ്ടി ആയതിനാൽ വലിയ വേഗത ഉണ്ടായിരുന്നില്ല അതുകൊണ്ട് അയാൾക്ക് കാര്യമായി ഒന്നും പറ്റിയില്ലാരുന്നു.

അയാളെ പിടിച്ചു ഏഴുനേൽപ്പിച്ചപ്പോൾ പിന്നിൽ മറ്റൊരു വാഹനം വന്നു നിന്നു

വെളുത്തൊരു സ്കോർപിയോ.

മനു പോയ കാറിലും വന്ന കാറിലും മാറി മാറി നോക്കി പിന്നെ വേഗത്തിൽ വന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റ് ലക്ഷ്യമായി ഓടി.

അപ്പോഴേക്കും മറുവശത്തു നിന്നു ഒരു വികാരയച്ഛൻ ഇറങ്ങിയിരുന്നു.. ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് ആളിനെ വലിച്ചു പുറത്തേക്കു ഇട്ടു വണ്ടിയിൽ കയറി മുന്നോട്ടേക്ക് എടുത്തു മനു.

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.