താമര മോതിരം – ഭാഗം -18 331

എത്ര ജന്മങ്ങൾ കഴിഞ്ഞാലും തന്റെ മകളുടെ മറുപിറവികളെ സംരക്ഷിച്ചു കൊള്ളാം എന്ന മഹാദേവന്റെ വാക്കു –  അതാണ് ആ പെൺകുട്ടിക്കുള്ള സംരക്ഷണം എന്ന് നന്നായി അറിയാം ഈ  മന്ത്രവാദിക്കു-

അപ്പോൾ ആ സംരക്ഷണത്തെ കൂടി ഘനിക്കുന്ന തരത്തിൽ ശക്തമായ ക്രിയകൾ ആകണം –

 

അല്ലങ്കിൽ മഹാദേവന്റെ സംരക്ഷണത്തെ തകർക്കാൻ ആകില്ല എന്നു നല്ല ഉറപ്പു ഉണ്ട് ആ മന്ത്രവാദിക്ക്.

 

ആയതിനാല് ആണ് പൂർവികാരാൽ തയ്യാറാക്കിയ ഈ കഠിന ക്രിയകൾ പ്രവർത്തികമാക്കുന്നതു ,

ഇതിൽ നിഷ്കർച്ചിട്ടുള്ള കർമ്മങ്ങളിൽ പലതും മണ്മറഞ്ഞു പോയതും കേട്ടറിവ് ഇല്ലാത്തതുമാണ്,കാരണം  അതിന്റെ പരിണിതഫലങ്ങൾ തലമുറകൾ വരെ കൈമാറി അനുഭവിക്കേണ്ടതായി വരും

അതിനാൽ ആണ് അഥർവ വേദത്തിൽ നിഷ്കർഷിച്ചിട്ടുണ്ടായിരുന്ന പല ഭാഗങ്ങളും പിൻതലമുറയ്ക്കു കൈമാറ്റപ്പെടാത്തതും.

 

ഇനി ഏതാനും നാളുകൾ കൂടി കഴിഞ്ഞാൽ താനും തന്റെ പൂർവികരും സ്വപ്നം കണ്ട  മഹാ ശക്തി അമരത്വ പ്രാദാനം തനിക്കു കൈവരുന്നത് ആയിരിക്കും

അത്  കൂടി കഴിഞ്ഞാൽ താൻ ആകും ഈ ലോകം ഭരിക്കുന്ന ശക്തി .

 

മനസ്സിൽ പലചിന്തകളിൽ കൂടി പോകുന്നുണ്ടെങ്കിലും ശ്രദ്ധയോ കർമ്മമോ അണുവിട തെറ്റാതെ തന്റെ കർമ്മങ്ങളിൽ വ്യാപ്രിതൻ ആണ് ആ  മന്ത്രവാദി.

***********