താമര മോതിരം – ഭാഗം -18 331

മനുവിന്റെ വിളി കേട്ട് വെളിയിലേക്ക് ഇറങ്ങി റോഡിലേക്ക് ഓടിയ എല്ലാപേരും കണ്ടു അവിടെ നടന്നതൊക്കെ.

പിന്നാലെ എത്തിയ ആൾ അച്ഛനെ തിരിച്ചറിഞ്ഞു,

അയാൾ ഓടി അച്ഛന്റ അടുത്തേക്ക് വന്നു.

ഡ്രൈവർ താഴെ നിന്നും എണിറ്റു  അയാളോട് തട്ടി കയറി.

എന്താ അയാൾ  ഈ കാണിച്ചത്  പള്ളിവക വണ്ടി ആണ് അത്.

അച്ഛൻ അയാളെ കൈകൊണ്ടു വേണ്ട എന്ന് ആംഗ്യം കാണിച്ചു തടഞ്ഞു.

ചുരുളി പെട്ടന്നു വണ്ടി എടുത്തു കൊണ്ട് വരാൻ പറഞ്ഞു കൂട്ടാളിയോട്..

 

അപ്പോഴേക്കും പോലീസ്കാർ വണ്ടിയുമായി എത്തിയിരുന്നു.

അതിൽ പോലീസുകാരോടൊപ്പം ചുരുളിയും രണ്ടു പേരും കയറി ജീപ്പ് മുന്നോട്ടേക്ക് കുതിച്ചു.

ചുരുളി പിന്നിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.. അച്ഛനെ നോക്കിക്കോ.. അകത്തേക്ക് ഇരുത്തു എന്നൊക്കെ.

അത് അനുസരിച്ചു അവിടെ ഉണ്ടായിരുന്ന ആളുകൾ അച്ഛനെ അകത്തേക്ക് കൊണ്ട് പോയി.

രണ്ടു പേരെ അവിടെ നിർത്തി ബാക്കിയുള്ളവർ വണ്ടിയിൽ അവരെ പിന്തുടർന്ന് പോയി.

അച്ഛന്റെ കൂടെ അകത്തേക്ക് കയറിയ രണ്ടുപേരിൽ ഒരാൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു അവസാനം ഇവർ പോയതിന്റെ പിന്നിലായി ഒരു കാർ.. വേഗത കുറച്ചു പോകുന്നു.

ഒരു കറുത്ത സ്കോർപിയോ….

അതിന്റെ ഡ്രൈവിംഗ് സീറ്റിൽ ഒരു കറുത്ത വട്ട തൊപ്പിയും കറുത്ത കോട്ടും അണിഞ്ഞ ഒരാൾ………

അകത്തേക്ക് കയറിയ അച്ഛൻ കണ്ടു.. കർത്താവിന്റെ ചിത്രത്തിനു മുന്നിൽ കത്തി ജ്വലിക്കുന്ന മെഴുകു തിരി.

പിന്നിൽ ചിരിച്ചു കൊണ്ട്. “ഞാൻ നിന്നോട് കൂടെ ഉണ്ട്.. എന്ന അർഥത്തിൽ. കർത്താവിന്റെ തിരു സ്വരൂപം.

**************************************

 

 

 

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.