താമര മോതിരം – ഭാഗം -18 331

 

കണ്ണന്റെ  തറവാട്ടിലെ തെക്കതിനു തന്റെ മുന്നിൽ നിസ്സഹായനായി തറയിൽ ഇരുന്നു കരയുന്ന ജാനകിയുടെ കയ്യിൽ പിടിച്ചു കൊണ്ട് തറവാട്ടിലേക്കു ഓടുക ആയിരുന്നു കറുപ്പൻ.

അണയാൻ നിന്ന കേടാവിളക്ക് തെളിഞ്ഞു കത്തിയത് കണ്ട് ആണ് കറുപ്പന്റെ ആത്മ വിശ്വാസമേകിയത്.

 

അപ്പോൾ തന്നെ ജാനകിയുടെ കയ്യും പിടിച്ചു ഓടാൻ തുടങ്ങിയ കറുപ്പൻ തറവാട്ടിന്റെ മുറ്റത്തു എത്തിയപ്പോൾ ആണ് നിന്നത്.

അവിടെ നിന്നും അവർ നേരെ പോയത് സഞ്ജുവിന്റെ മുറിയിലേക്ക് ആണ്.

അവിടെ സഞ്ജുവിന്റെ മുഖത്ത് വെള്ളം തളിച്ച് അവന്റെ സ്വബോധം വീണ്ടെടുക്കുന്ന തിരുമുല്പാടിനെ ആണ് അവർ കണ്ടത്.

കറുപ്പനെ കണ്ടതും തിരുമുല്പാടിന്റെ മുഖം വിവർണമായി ശേഷം പിന്നിലേക്ക് ആയി നോട്ടം.

കണ്ണനെ കാണാതായപ്പോൾ തിരുമുല്പാട് ജാനകിയുടെ മുഖഭാവത്തിൽ വായിച്ചെടുത്തു കണ്ണന് എന്തോ ആപത്തു.

അപ്പോഴേക്കും കണ്ണന്റെ അമ്മയും ദേവൂവും കൂടി അങ്ങോട്ടേക്ക് എത്തിയിരുന്നു.

 

കണ്ണൻ എവിടെ എന്നായിരുന്നു ആദ്യ ചോദ്യം.

മൂവരും പരസ്പരം മുഖത്തോട് മുഖം നോക്കി.

സഹോദരിയോട് എന്ത് പറയണം എന്നറിയാതെ നിന്ന ജാനകി കറുപ്പനെ നോക്കി.

കറുപ്പൻ ഗൗരവം വിടാതെ പറഞ്ഞു  അവൻ നമ്മുടെ പർണശാലയിൽ ഉണ്ട്.

 

നമ്മുടെ ശിഷ്യഗണങ്ങൾ കൂടെ ഉണ്ട് പേടിക്കണ്ട

 

ഒരു വിശേഷാൽ പൂജ നടക്കുന്നുണ്ട് അതാണ് താമസം.

രാത്രി ഏറെ വൈകും അമ്മ പോയി കിടന്നോളു

ആ മറുപടിയിൽ കണ്ണന്റെ അമ്മ തൃപ്തിയായതായി ജാനകിക്ക് തോന്നി.. ആ തോന്നൽ അയാളുടെ കണ്ണിലൂടെ വായിച്ചെടുത്തു കറുപ്പൻ.

 

ജാനകി ദേവൂവിനോട് പറഞ്ഞു അമ്മയെ താഴേക്കു കൂട്ടാൻ.

 

അമ്മയും ദേവൂവും താഴേക്കു പോയപ്പോൾ തിരുമുല്പാട് ജാനകിയുടെ മുഖത്തേക്ക് നോക്കി.

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.