താമര മോതിരം – ഭാഗം -18 331

ഏകദേശം നട്ടെല്ലിന്റെ നടുവിൽ മധ്യഭാഗത്തു എത്തിയപ്പോൾ ഉണ്ണി വേദനയോടെ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് കണ്ണുകൾ തുറക്കുകയും എണീക്കാൻ ശ്രമിക്കുകയും, കയ്യും കാലും അനക്കകയും ചെയ്തു.വൈദ്യരുടെ മുഖത്തു സന്തോഷം നിറഞ്ഞു. ഒപ്പം കൂടെയുള്ളവരുടെയും.

ഉണ്ണി ഭൂമിയിൽ ആദ്യമായി ജനിച്ചു വീണ കുട്ടിയെ പോലെ ചുറ്റും നോക്കി.

അമ്പരപ്പോടെയും സന്തോഷത്തോടെയും, പിന്നെ വൈദ്യരെ നോക്കി.

ഒരു കുഞ്ഞു തനിക്കു ജന്മം നൽകിയ അമ്മയെ നോക്കുന്നപോലത്ര വൈകാരികമായിരുന്നു ആ നോട്ടം.

കാരണം ഉണ്ണിക്ക് ഇതൊരു പുനർജന്മമാണെങ്കിൽ അവന്റെ മാതാവ് വൈദ്യൻ തന്നെ ആണ്..

ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി. അവന്റെ നാവുകൾ പതിയെ ചലിക്കാൻ തുടങ്ങി, അവൻ പറഞ്ഞു :- എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.. എന്റെ ജീവനുള്ള കാലമത്രയും ഞാനങ്ങേക്ക് ദാസൻ ആയിരിക്കും.

 

അവന്റെ നന്ദി പറച്ചിൽ സ്വീകരിച്ചെന്നോണം ഉണ്ണിയുടെ കണ്ണുകൾ തുടച്ചു.. അവനെ എണീപ്പിച്ചിരുത്താൻ നിർദേശം കൊടുത്തു വൈദ്യൻ.

 

എന്നാൽ വൈദ്യരെ പോലും അമ്പരപ്പിച്ചു കൊണ്ട് ഉണ്ണി തനിയെ എണീക്കാൻ ശ്രമിച്ചു, ഏറെക്കുറെ അവനതിൽ വിജയിക്കുകയും ചെയ്തു.

അവസാനം ചെറിയൊരു താങ്ങു കൊടുക്കാൻ മാത്രമേ ശിഷ്യന്റെ ആവിശ്യം വന്നുള്ളൂ.

 

സാധാരണ ഈ ചികിത്സ കഴിഞ്ഞാൽ കുറഞ്ഞത് പത്തു ദിവസമെങ്കിലും ഉഴിച്ചിലും അനുബന്ധ ചികിത്സകളും നടത്തണം.

പക്ഷെ ഇത് ഇപ്പൊ ആദ്യദിവസം തന്നെ ഉണ്ണിയുടെ ശരീരത്തിൽ മാറ്റമുണ്ടായിരുക്കുന്നു

 

ഇതിപ്പോ ഉണ്ണി സംസാരിക്കാൻ തുടങ്ങി.. കയ്യും കാലും അനക്കാൻ തുടങ്ങി കൂടെ എഴുനേറ്റിരിക്കാനും തുടങ്ങി.

 

വൈദ്യരുടെ ഓർമയിൽ ഇത്രയും പെട്ടെന്ന് നട്ടെല്ലിലെ ക്ഷതം സുഖപ്പെടുന്നത് ആദ്യമായാണ്.

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.