താമര മോതിരം – ഭാഗം -18 331

ആ സംജ്ഞയിൽ പ്രതിഷ്ഠിച്ചിട്ടുള്ള  മൂർത്തിയാണ് ഇത്

വരൂ ……………..

 

അവന്റെ വാക്കുകളിൽ അവളുടെ ചെവികളെ മാത്രമല്ല യന്തികമായി കാലിനേയും മുന്നോട്ടേക്കു ചലിപ്പിച്ചു

നടന്നവർ ആ മൂർത്തിയുടെ കാൽ പാദത്തിന്റെ അടുക്കൽ എത്തി.

 

അവൻ വീണ്ടും മുന്നിലേക്ക് നടന്നു പ്രതിഷ്ടയുടെ പിന്നിലേക്ക് നടക്കുന്നു അവളും കൂടെ പോയി അങ്ങോട്ടേക്ക്

 

പാറയിലൂടെ മുകളിലേക്ക് നടക്കാൻ തുടങ്ങി അവൻ – അവളും കൂടെ

 

കുറച്ചു മുകളിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അവൾക്കു നടക്കാൻ പ്രയാസം തോന്നി – കാരണം – ചെങ്കുത്തായ പാറയാണ് ഇപ്പോൾ മുന്നൽ  മാത്രമല്ല വെള്ളം വീണു നല്ലോണം വഴുക്കലും ഉണ്ട്

 

അവൾ നിൽക്കുന്നത് കണ്ടു അവൻ അവളുടെ കൈകൾ പിടിക്കാനായി കൈകൾ നീട്ടി

അവൾ അവളുടെ കയ്യ് അവന്റെ കൈയിലേക്ക് ചേർത്ത് വച്ചു  അവൻ ആ കൈയ്കളിൽ പിടിച്ചു അവളെ മുകളിലേക്ക് വലിച്ചു തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു മുകളിലേക്ക് നടക്കാൻ  തുടങ്ങി.

കാർത്തു നടക്കുന്നുണ്ട് എങ്കിലും മുന്നത്തെ പോലെ ആയാസം തോന്നിയില്ല കാരണം അവളുടെഭാരം മുഴുവൻ അവന്റെ ചുമലിൽ ആയിരുന്നു.

 

അവളുടെ മുഖത്ത് അവന്റെ നിശ്വാസം പതിക്കുന്നണ്ടയിരുന്നു

 

സ്വതവേ നാണം കൊണ്ട് നിൽക്കുകയായിരുന്ന കാർത്തുവിന് -ഈ പ്രവർത്തി അത്യന്തം കുളിരേകി എങ്കിലും അവൾ യാതൊന്നും മിണ്ടാതെ ചുറ്റുമുള്ള കാഴ്ച്ചകൾ കണ്ടു കൊണ്ട് മുന്നോട്ടേക്കു നീങ്ങി

പാറകളുടെ നടുവിൽ ഒരു സ്തൂപം പോലെ മുകളിലേക്ക് പോയിരുന്ന ആ വിഗ്രഹത്തിന്റെ പിന്നിലൂടെ ഉള്ള വഴിയും അതുപോലെ തന്നെ ചുങ്കുത്തായ വഴി ആയിരുന്നു എങ്കിലും – സഞ്ചരിക്കാൻ ഉതകുന്ന തരത്തിൽ ഒരു വഴി ശെരിക്കും ഉണ്ടായിരുന്നു –

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.