താമര മോതിരം – ഭാഗം -18 331

 

അതി രാവിലെ തന്നെ വീടിനു വെളിയിൽ ഒരു വണ്ടിയുടെ ഹോൺ കേട്ടാണ് ചുരുളി ഉറക്കമുണർന്നത്.

ചുരുളി പുറത്തേക്കിറങ്ങിയപ്പോൾ കൂടെ മറ്റു ചിലരും ഇറങ്ങിയിരുന്നു.

അവർ ഗേറ്റ്ന്റെ അടുക്കൽ എത്തിയപ്പോൾ അടുത്ത വീട്ടിൽ നിന്നും രണ്ടു പോലീസുക്കാർ കൂടി ആ ഗേറ്റിന്റെ അടുക്കലേക്കു എത്തി.

ചുരുളിയുടെ കൂടെ ഉള്ള ഒരാൾ ഗേറ്റ് തുറന്നു ആ വണ്ടിയുടെ അടുക്കലേക്കു എത്തി.

ചുരുളി അരയിൽ ഉറപ്പിച്ച കത്തിയിലേക്ക് പിടി ഒന്നുകൂടെ മുറുക്കി.

കൂടെയുള്ളയാൽ പെട്ടന്ന് എടുക്കാൻ പാകത്തിന് പിന്നിലെ കത്തിയുടെ മുകളിലെ ഷർട്ടിന്റെ ഭാഗം മാറ്റി വച്ചു.

കൂടെയുള്ളവരും മുന്നിലെ പ്രശ്നത്തെ നേരിടാൻ തയ്യാറായി.

പോലീസൂക്കാരൻ കൈയിലെ വാക്കി ടാക്കി.. മുറുകെ പിടിച്ചു മുഖത്തോട് അടുപ്പിക്കാൻ തയ്യാറാക്കി വച്ചു.

പെട്ടെന്ന് തന്നെ അകത്തുള്ളവരെ പുറത്തേക്കു എത്തിക്കാൻ മെസ്സേജ് കൊടുക്കാനായി.

വന്നത് ഒരു സ്കോർപിയോ ആയിരുന്നു എന്നാൽ അതിന്റെ നിറം വെളുത്തത് ആയിരുന്നു.

വെളിയിലേക്ക് ഇറങ്ങിയ സഹായി കാറിന്റെ വാതിൽ തുറക്കാൻ മുന്നോട്ടേക്ക് പോയി.അപ്പോൾ കണ്ടു കാറിന്റെ ഡാഷിനു മുകളിൽ കർത്താവിന്റെ ഒരു രൂപത്തെ.

അപ്പോൾ തന്നെ അയാൾക്കുള്ളിലെ ഭയം മഞ്ഞുപോയി.

അയാൾ നിർഭയമായി ആ ഡോർ തുറന്നു.

അതിൽ നിന്നും പുറത്തേക്കിറങ്ങിയ ആളെ കണ്ടപ്പോൾ എല്ലാപേരും ചെയ്ത തയ്യാറെടുപ്പുകൾ പാടെ ഉപേക്ഷിച്ച്, വന്നയാളെ  സ്വീകരിക്കാൻ തുടങ്ങി.

ഒരു വികാരിയച്ഛൻ ആയിരുന്നു വന്നത്. കൂടെ രണ്ടു മൂന്നു ആളുകളും.

അവരെ കണ്ടാൽ സഹായികളെ പോലെ തോന്നിച്ചു. ഒരാൾ മാത്രമേ പുറത്തേക്കു ഇറങ്ങിയുള്ളു അച്ഛന്റെ കൂടെ.

ചുരുളിയുടെ കൂടെയുള്ള ഒരാൾ മുന്നിലേക്ക് പോയി അച്ഛനെ കൈകൂപ്പി ആദരിച്ചു. കൂടെ പറഞ്ഞു

ഈശോ മിശിഖയ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ.

അച്ഛൻ – തിരിച്ചു പറഞ്ഞു ഇപ്പോഴും എപ്പോഴും മകനെ.

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.