താമര മോതിരം – ഭാഗം -18 331

 

പിറ്റേ ദിവസം അതിരാവിലെ തന്നെ കണ്ണൻ എണീറ്റിരുന്നു.. സഞ്ജുവിനെ വിളിച്ചുണർത്തുകയും ചെയ്തു.

 

അച്ഛന്റെ കൂട്ടുകാരനോട് സംസാരിക്കാൻ അവരുടെ വേറെ കൂട്ടുകാർക്ക് അച്ഛനെയും സഞ്ജുവിന്റെ അച്ഛനെയും കുറിച്ച് അറിയാൻ ഉള്ള വഴി ഉണ്ടാകാനുള്ള സാധ്യത അറിയുക.

 

രാവിലെ എണിറ്റു കുളിച്ചു വേഷം മാറി. സഞ്ജുവിനെ പെട്ടെന്ന് വരാൻ പറഞ്ഞു താഴെക്കിറങ്ങി

അടുക്കളയിൽ ദേവൂവും അമ്മയും വാസന്തി ചേച്ചിയും ഉണ്ടാരുന്നു.

വേഷം മാറി വന്ന കണ്ണനെ കണ്ട പാടെ മൂന്നു പേരും ഒരേ സ്വരത്തിൽ ചോദിച്ചു “എങ്ങോട്ടേക്കാണ് എന്ന് ”

ഒരു കൂട്ടുകാരനെ കാണാൻ എന്നുപറഞ്ഞു. പ്രാതൽ കഴിക്കാനായി ഇരുന്നു.

അപ്പോഴേക്കും സഞ്ജുവും വേഷം മാറി എത്തി.

രണ്ടുപേരും കഴിച്ചു പുറത്തേക്കിറങ്ങി.

 

വണ്ടിയെടുത്തു പുറത്തേക്കിറങ്ങി കറുപ്പനും ജാനാകിയും കാണാതിരിക്കാൻ അവർ പ്രതേകം ശ്രദ്ധിച്ചു.

നേരെ RKBS ഓഫീസിനു മുന്നിലൂടെ ഉള്ള റോഡിലേക്ക് ഓടിച്ചു അവർ ആ വണ്ടി,

അന്ന് പോയ അച്ഛന്റെ കൂട്ടുകാരന്റെ വീടിനു മുന്നിൽ എത്തിയപ്പോൾ അവർ വണ്ടിയുടെ വേഗത കുറച്ചു.

വണ്ടി കുറച്ചു മാറ്റി നിർത്തി അവർ നടന്നു ആ വീടിന്റെ മുന്നിലെത്തി

 

ആ വീട് അടച്ചിരുന്നു പുറത്തു നിന്നു.

ആരും ഉണ്ടായിരുന്നില്ല അവിടെ കണ്ണൻ തൊട്ടടുത്ത ഒരു കടയിൽ കയറി അവരോടു ഈ വീട്ടിൽ ഉള്ള ആളിനെ പറ്റി അനേഷിച്ചു.

കുറച്ചു നാളായി ആ വീട് പൂട്ടി ഇട്ടിരിക്കുകയാണെന്നു അവർ പറഞ്ഞത്.

അയാളിൽ നിന്നും എന്തെങ്കിലും വിവരം അറിഞ്ഞാൽ നന്നായിരുന്നു എന്ന് കരുതിയാണ് അവർ വന്നത്.

ഇനി ഒരുപക്ഷെ അന്ന് അയാൾ പറഞ്ഞ പോലെ കമ്മത്തിന്റെ ആൾക്കാർ എങ്ങാനും അദ്ദേഹത്തെ അപകടപെടുത്തിയത് വല്ലോം ആണോ എന്ന് സംശയം പ്രകടിപ്പിച്ചു സഞ്ജു.

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.