താമര മോതിരം – ഭാഗം -18 331

                             നമഃശിവായ നമഃശിവായ നമഃശിവായ

 

കൊടും കാട്ടിലൂടെ  കുറെ ഏറെ സമയം പുഴയുടെ  മുകളിൽ  ഒഴുക്കിനു എതിർദിശയിൽ – ജലത്തിൽ സ്പർശിക്കാതെ മുന്നോട്ടു ചലിക്കുമ്പോഴും കാർത്തുവിന് യാതൊരു വിധ ഭയമോ ,അത്ഭുതമോ ഉണ്ടായിരുന്നില്ല

കാരണം  അവൾ ഈ ലോകത്തു തന്നെ ഇല്ലായിരുന്നു എന്ന് തന്നെ പറയേണ്ടി വരും

 

തന്നെ മാറോടു അടക്കി ചേർത്ത് പിടിച്ചിരിക്കുന്ന തന്റെ ജീവന് തുല്യമായി താൻ സ്നേഹിക്കുന്ന ,വിശ്വസിക്കുന്ന  എന്നാൽ ആരാണെന്നു പോലും അറിയാത്ത ആ ചെറുപ്പക്കാരന്റെ മുഖത്ത്  നോക്കി തന്നെ നിഛലയായി നിൽക്കുകയാണ് കാർത്തു

 

അവർ ഇപ്പോൾ കാടിന്റെ ഉള്ളിൽ ആണെന്ന് – ജലത്തിന് മുകളിലൂടെ ഒരു സാങ്കല്പിക തോണിയിൽ സഞ്ചരിക്കുകയാണെന്നും അവൾക്കു അറിയാത്തതു പോലെ ആയിരുന്നു അവളുടെ ആ നിൽപ്പ്

 

കാരണം ചന്ദ്രൻറെ പ്രകാശം താഴെയുള്ള ജലത്തിൽ തട്ടി പ്രതിഫലിക്കുന്നതു  കൊണ്ട് ഇന്ന് വരെ താൻ കണ്ടിട്ടില്ലാത്ത വ്യക്തതയിൽ തനിക്കു തന്റെ ജീവന്റെ ജീവനെ നേരിട്ട് കാണുവാൻ സാധിക്കുന്നുണ്ട്

 

വെളുത്തു തുടുത്ത സുന്ദരമായ മുഖവും – എന്തിനേയും ആകർഷിച്ചു ഇല്ലാതാക്കാൻ തക്കതായ തീക്ഷണമായ കണ്ണുകളും

 

മൊത്തികുടിക്കാൻ തന്റ അധരങ്ങളെ നിർബന്ധിച്ചു മാടി വിളിക്കുന്ന പവിഴ ചുണ്ടുകളും എല്ലാം കണ്ണെടുക്കാതെ  നോക്കി നിൽക്കുന്നുണ്ടായിരുന്നു കാർത്തു

അലെങ്കിൽ തന്നെ സൗന്ദര്യം  വർണനയ്ക്കു അവിടെ  സ്ഥാനം ഉണ്ടായിരുന്നില്ല – കാരണം അവളുടെ മനസിൽ സൗന്ദര്യം എന്നാണ് അവൾ ഈ മുഖത്തെയും ശരീരത്തെയും പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു – അവളറിയാതെ തന്നെ.

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.