താമര മോതിരം – ഭാഗം -18 331

 

അയാൾ ചെയ്യുന്നത് കണ്ടു ചുരുളിയും അതുപോലെ ചെയ്തു.

വന്നയച്ഛൻ പരിചയപ്പെടുത്തി.

ഞാൻ ഫാദർ സെബാസ്റ്റ്യൻ. ഇവിടെ അടുത്ത പള്ളിയിലെയാ

 

എനിക്ക് ലിജോയെ ഒന്ന് കാണണം.

ചുരുളി.. അതിനെന്താ അച്ചോ ലിജോ അകത്തുണ്ട് വരു എന്നു പറഞ്ഞു അകത്തേക്ക് കൊണ്ടുപോയി.

അകത്തു ലിജോ ഉറക്കമെണിറ്റു പ്രഭാതകർമങ്ങൾ ഒക്കെ കഴിഞ്ഞു പുറത്തേക്കു ഇറങ്ങിയപ്പോൾ ആണ് അവർ അകത്തേക്ക് കയറി ചെന്നത്.

 

ചുരുളി  ലിജോയുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു.

ഇവിടത്തെ പള്ളിയിലെ അച്ഛൻ ആണ്.

ലിജോ പെട്ടെന്ന് കൈകൂപ്പി സ്തുതി പറഞ്ഞു.

 

അച്ഛൻ തിരിച്ചും.

ലിജോ ഓർത്തു തന്നെ തേടി ഒരു പള്ളിലച്ഛൻ തന്റെ വീട്ടിലേക്കു വരിക.. അതും ഈ നേരം വെളുത്ത സമയത്തു.

സന്തോഷം തോന്നിയെങ്കിലും താൻ പോകുന്ന പള്ളിയിലെ അച്ഛൻ അല്ല ഇത് എന്ന് ഉറപ്പായിരുന്നു ലിജോയ്ക്ക്. ആകെ രണ്ടു മൂന്ന് വട്ടമേ പോയിട്ടുള്ളൂ എങ്കിലും ആ അച്ഛന്റെ മുഖം നല്ലവിധം ഓർമയിൽ ഉണ്ട്.

പിന്നെ ചുരുളി പറഞ്ഞത് പോലെ ഇവിടുള്ള വെറെ പള്ളിയിലെ അച്ഛനാകാം.

അവർക്കു അറിയാമായിരിക്കുമല്ലോ.

ലിജോ അച്ഛനോട് ചോദിച്ചു.

എന്ത് പറ്റി അച്ഛാ ഈ സമയത്തു. ഇങ്ങോട്ട്.

അച്ഛൻ – എനിക്ക് ലോജോയോട് ഒന്ന് സംസാരിക്കണം.

ഒന്ന് പുറത്തേക്ക് വരുമോ.

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.