താമര മോതിരം – ഭാഗം -18 331

കുറച്ചു നേരത്തെ ശ്രമം കൊണ്ട്  ഒരു പ്രതേക രീതിയിൽ പാളി തൂണിനോട് ചേർത്ത് വയ്ച്ചപ്പോൾ ആ തൂൺ  ആ പാളിയേ കാന്താകർഷണം പോലെ വലിച്ചെടുത്തു ചേർത്ത് പിടിച്ചു.

ഒപ്പം തൂണിന്റെ അടിവശത്തു നിന്നും എന്തോ പൊട്ടിമാറിയ പോലെ  ഒച്ച  കേട്ടു.

 

ഗുരുവിനു അത്ഭുതം തോന്നി.

പിന്നെ വീണ്ടും ആ ഭാഗം തൂണിൽ നിന്നും വേർപെടുത്തി എടുക്കാൻ ശ്രമിച്ചു.

കുറച്ചു നേരത്തെ പരിശ്രമം വിജയം കണ്ടു. ഒരു പ്രതേക രീതിയിൽ വലിച്ചെടുത്തപ്പോൾ തൂണിൽ നിന്നും ആ പാളി വിട്ടുമാറി വന്നു.

ആ പാളി മാറിയ മാത്രയിൽ തന്നെ തൂണിന്റെ അടിവശത്തു നേരത്തെ കേട്ടത് പോലെ എന്തോ പൊട്ടുന്ന  ഒച്ച കേട്ടു.

 

സൂഷ്മമായി പരിശോധിക്കാനായി അവർ കിടക്കുന്ന അവരുടെ മുറിയിൽ  കത്തികൊണ്ടിരുന്ന ഒരു ചെറിയ വിളക്ക് എടുത്തു കൊണ്ട് വന്നു ഗുരു.

 

എണ്ണ ഒഴിച്ച് തിരിയിട്ടു കത്തിക്കുന്ന തരം വിളക്കായിരുന്നു അത് ആവിശ്യനുസരണം അതിന്റെ തിരിനാളം കൂട്ടാനും കുറയ്ക്കാനും പറ്റുന്ന തരത്തിലുള്ള ഓട്ടു വിളക്ക്.

 

അവിടെ തിരി വളരെ താഴ്ത്തി ആണ് വച്ചിരുന്നത് എങ്കിലും തിരികെ തൂണിന്റെ അടുക്കൽ എത്തിയപ്പോൾ തിരിയെ കൂടുതൽ ആക്കി വച്ചു ഗുരു.

 

ശേഷം ആ ഭാഗം മുഴുവൻ പരിശോധിക്കാൻ തുടങ്ങി.

പെട്ടെന്ന് ഗുരുവിന്റെ തോളിൽ ഒരു കൈ വന്നു തോട്ടു.

ഞെട്ടി തെറിച്ചു തിരിച്ചു നോക്കിയ ഗുരുവിനു അവിടെ വന്നു കയറിയ വൃദ്ധനെ കാണാൻ സാധിച്ചു.

 

ഉറക്കത്തിൽ ഉണർന്ന അയാൾ ഗുരു വിളക്കുമെടുത്തു പോകുന്നത് കണ്ടു കൂടെ എണിറ്റു വന്നതാണ് എന്ന് അറിയിച്ചു.

ഗുരു അയാളോട് നടന്ന സംഭവം പറഞ്ഞു.

കൂടെ ആ പാളി തൂണിൽ ഉറപ്പിച്ചും ഇളക്കിയും കാണിച്ചു കൊടുത്തു.

ഭാവ്യതയോടെ അതെല്ലാം കണ്ടുനിന്ന ആ വൃദ്ധന് തന്റെ അത്രേം അത്ഭുതം മുഖത്തു ഉണ്ടായില്ല എന്ന് ഗുരു ശ്രദ്ധിക്കുകയും ചെയ്തു.

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.