താമര മോതിരം – ഭാഗം -18 331

ഗുരുവിന്റെ വാക്കുകൾ വൃദ്ധനെ ഏറെ നേരം ചിന്തയിൽ മുഴുക്കി.

ശേഷം ചോദിച്ചു -അതെന്താണ് അങ്ങനെ അവിടെ മാത്രം അതി സുരക്ഷ

 

ഗുരു തുടർന്നു.

അത് നാഗബന്ധം കൊണ്ട് പൂട്ടിയ വാതിൽ ആണ്.ലോകത്തിലെ ഏറ്റവും  സുരക്ഷിതമായ ബന്ധനം ,അത് ബന്ധിക്കുവാനും അതുപോലെ ബന്ധനം അഴിക്കുവാനും അതികഠിനമാണ്.

ബന്ധനസമയത്തു നാഗരാജാവിനെയും നാഗങ്ങളുടെ പിതാവിനെയും സാക്ഷാൽ ശങ്കരനെയും ഉപാസിച്ചു ഇരുപത്തിയൊന്നുനാൾ പ്രതേക പൂജകളിലൂടെ ബന്ധനത്തിന്റെ സുരക്ഷയെ മുൻനിർത്തി സാക്ഷാൽ വാസുകിയുടെ നിർദ്ദേശത്തിൽ രണ്ടോ അതിലധികമോ നാഗങ്ങൾ ആ വാതിലിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കുന്നു ആജീവനാന്ത്യം വരെ.

 

പിന്നെയത് അഴിക്കണമെങ്കിൽ ഒന്നുകിൽ അവർ ഉരുവിട്ട് ഉറപ്പിച്ച മന്ത്രത്തിന്റെ തലനാരിഴ കീറി പരിശോധിക്കാൻ അറിയുന്ന മഹാജ്ഞാനിയായ സന്യസിവര്യൻ വേണം അദ്ദേഹമായിരിക്കണം അത് ബന്ധിച്ചതും

അല്ലെങ്കിൽ പിന്നെ ഒരേഒരു വഴി വിപരീതമന്ത്രം

 

നാഗ ബന്ധം ഉപയോഗിച്ച് അടച്ച വാതിൽ ഗരുഡ മന്ത്രം ഉപയോടിച്ചു മാത്രമേ പിന്നെ  തുറക്കാൻ സാധിക്കു. എന്നാൽ അതിനും ചില തടസ്സങ്ങൾ ഉണ്ട്.

 

നാഗബന്ധത്തിനു ഉള്ള നാഗ മന്ത്രം പറഞ്ഞ അതെ ആവർത്തിയിലും കണക്കിലും ശബ്ദത്തിലും വേണം ഗരുഡ മന്ത്രവും ജപിക്കാൻ.

 

ഗരുഡൻ മഹാ വിഷ്ണുവിന്റെ വാഹനമായതിനാൽ. വിഷ്ണു പ്രീതിയും ലക്ഷ്മി പ്രീതിയും.. മഹാദേവ പ്രീതിയും ആദ്യമേ ആവാഹിച്ച ശേഷമേ ഗരുഡ മന്ത്രം ഉരുവിടാൻ പാടുള്ളു. അല്ലെങ്കിൽ നാശമാകും ഫലം.

 

ഗുരുവിന്റെ വാക്കുകൾ കേട്ടു പിന്നാലെ നടക്കുകയാണ് വൃദ്ധൻ.

എല്ലാം കേട്ടപ്പോൾ അങ്ങോട്ടേക്ക് പോകാത്തത് നന്നായി എന്ന് പറഞ്ഞു ഗുരുവിനോട് രണ്ടു പേരും ചിരിച്ചു.

രണ്ടു പേർക്കും അവിടെ അത്രയും വലിയ നിധി കണ്ടിട്ട് യാതൊരു ഭാവമാറ്റവും മുഖത്തോ മനസിലൊരു ഉണ്ടായില്ല.

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.