താമര മോതിരം – ഭാഗം -18 331

 

കൂടെ ശബ്ദം കേട്ടു അയാൾ പറഞ്ഞു.

 

ഇത് കല്ലുകൾ തമ്മിൽ ഉരഞ്ഞു ഉണ്ടാകുന്ന ശബ്ദമാണ്.

 

ഇതിന്റെ അടിയിൽ ഉറപ്പായും ഒരു നിലവറ ഉണ്ടാകും ഗുരു.

 

അതിലേക്കു പോകാനുള്ള വഴിയാണ് ഈ തൂണിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നത്.

ഗുരു അയാൾ പറയുന്നത് കേട്ടു നിന്നു.

ഗുരുവിന്റെ കയ്യിൽ നിന്നു വിളക്ക് വാങ്ങി തൂണിലെ കല്ലിളകിയ ഭാഗത്തു അടുപ്പിച്ചു പിടിച്ചു അതിന്റെ ഉള്ളിലേക്ക് നോക്കി വൃദ്ധൻ.

കൂടെ ഗുരുവിനെ കാണിച്ചു കൊടുക്കുകയും ചെയ്തു. ഒരു ചെറിയ ദ്വാരവും അതിനുള്ളിൽ ഉള്ള ഒരു ലോഹ ഭാഗവും.

ഗുരുവിന്റെ അനുവാദത്തോടെ വൃദ്ധൻ ആ ലോഹ ഭാഗത്തെ പിടിച്ചു വലിക്കാനും തള്ളാനും തുടങ്ങി.

 

എന്നാൽ അതിനു ഒരു മാറ്റവും ഉണ്ടായില്ല.

ഗുരുവിനെ നോക്കി അയാൾ പറ്റുന്നില്ല എന്ന അർഥത്തിൽ തല കുലുക്കി.

ഗുരു അവിടേക്കു ഇരുന്നു ആ ദ്വാരത്തിൽ നോക്കി.

 

ഒരു കൈ കടത്താൻ പാകത്തിൽ ഉള്ള ഒരു ദ്വാരം.

അതിന്റെ മറ്റേ അറ്റത്തു കൈകൊണ്ടു പിടിക്കാൻ പാകത്തിൽ ഉള്ള ലോഹ ഭാഗവും.

ഒന്ന് കണ്ണടച്ച് നിന്നു ഗുരു അതിലേക്കു കൈ കടത്തി ആ ലോഹ ഭാഗത്തു പിടിച്ചു.

 

പിന്നെ മുഴുവനായി ആ ദ്വാരമുൾപ്പടെ ഒരു വശത്തേക്ക് കറക്കാൻ ശ്രമിച്ചു

അല്പം ബുദ്ധിമുട്ടോടു കൂടി അത് തിരിയാൻ തുടങ്ങി.

ഗുരുവിനു അധികം ബലം കൊടുക്കാൻ പറ്റാതായപ്പോൾ ആ വൃദ്ധൻ അത് ഏറ്റെടുത്തു.

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.