താമര മോതിരം – ഭാഗം -18 331

എന്തോ മനസിലായ പോലെ ആ ജീവി പതിയെ എണിറ്റു.. ശരീരം ക്ഷീണം കൊണ്ട് തളർന്നിരുന്നു എങ്കിലും ശില്പി പറഞ്ഞതു അനുസരിച്ചു ആ മരച്ചില്ല യുടെ അടുക്കലേക്കു വന്ന ആ ജീവി ആ ഇലകളെ പതിയെ തന്റെ കൈകൾ കൊണ്ട്  ചേർത്ത് പിടിച്ചു വായിലേക്ക് കടത്തി ചവയ്ക്കാൻ തുടങ്ങി.

 

പണ്ട് എപ്പോഴോ വായിൽ ലഭിച്ചിരുന്ന അതി സ്വാദിഷ്ടമായ എന്തോ കഴിക്കും പോലെ,

 

ആ ജീവി അമൃതിനു തുല്യമായതു എന്തോ കഴിക്കും പോലെ ആ ജീവിയുടെ മുഖ ഭാവത്തിൽ തോന്നി ആ ശില്പിക്ക്.

 

സൂക്ഷിച്ചു നോക്കിയ ശില്പിക്കു ഒന്ന് മനസിലായി.. എന്തോ ഒന്ന് ഒരു ദ്രാവകം പോലെ ഒന്ന് സ്വർണ നിറത്തിൽ മരച്ചില്ല ആകെ.. മുഴുവൻ ഇലകളിലും പടർന്നിരിക്കുന്നു.

അത് എന്താണെന്നു മനസിലാക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല അയാൾക്ക്.

ആ മരച്ചില്ലയുടെ തുടക്കത്തിൽ വലിയൊരു പന്ത് പോലെ ഉള്ള എന്തോ ഒന്ന് പറ്റിപ്പിടിച്ചു ഇരിക്കുന്നുണ്ട്.. അതിന്റെ ഉള്ളിൽ നിന്നും മര ചില്ലയിലേക്ക് പരന്നു പടർന്നിരുക്കുന്ന കാട്ടു തേൻ ഊർന്നു വീഴുന്ന  ഒരു തേനീച്ചയുടെ കൂട്.

അത്ഭുതമായി തോന്നിയത് അതിൽ നിന്നും ഒരു തേനീച്ച പോലും ആ ജീവിയെ ഉപദ്രവിക്കാൻ മുതിരുന്നില്ല… കാരണം ശക്തമായ കാറ്റിലും മഴയിലും ഒരുപക്ഷെ ആ തേനീച്ചകൾ മുഴുവൻ പറന്നു പോയതാകാം..

ഏതായാലും ആ ശില്പിക്കു മനസിലായി ഭഗവാൻ തന്റെ പുത്രന് അവനു ഏറ്റവും ഇഷ്ടമായ ഭക്ഷണം തന്നെ കൊണ്ട് കൊടുത്തിരിക്കുന്നു.

 

കൂടെ മരച്ചില്ലയിലൂടെ ഒഴുകി ഇറങ്ങുന്ന നല്ല ശുദ്ധ ജലവും.

 

കുറച്ചു സമയം കൊണ്ട് തന്നെ വയറു നിറഞ്ഞ ഭാവത്തോടെ ആ ജീവി തിരിഞ്ഞു ശില്പിയെ നോക്കി.

 

അടുത്ത കാറ്റിൽ ആ മരച്ചില്ല മരത്തിൽ നിന്നും വേർപെട്ട് വീഴാൻ തുടങ്ങി.

എന്നാൽ ആ ചില്ലയുടെ വലിയൊരു ഭാഗം ആ കൂടിനുള്ളിൽ ഇറുകി ഇരിക്കുന്നതിനാൽ അത് താഴേക്കു വീഴാതെ അവിടെ തന്നെ തങ്ങി നിന്നു.

ഏകദേശം പത്തു പതിനഞ്ചു ദിവസത്തേക്കുള്ള ഭക്ഷണം അത് മതിയായിരുന്നു ആ ജീവിക്കു.

കൂടെ കൂടിന്റെ ഒരു ഭാഗത്തെ കൽതൊട്ടിയിൽ നിറഞ്ഞു കിടക്കുന്ന മഴ വെള്ളവും.

പൊടുന്നനെ മഴയും കാറ്റും നിലച്ചു.

ഇത്ര സമയം പേമാരി ഉണ്ടായിരുന്നോ എന്ന് സംശയത്തോടെ ചോദിക്കുന്ന വിധത്തിൽ അന്തരീക്ഷം ശാന്തമായി.

ആ ജീവിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ട്.. നന്ദിയോടെ സന്തോഷത്തോടെ ഉള്ള ആ നോട്ടം അവിടെ മുഴുവൻ ഊർജം പ്രധാനം ചെയ്തു തിളങ്ങി നിൽക്കുന്ന ആ ശങ്കര വിഗ്രഹത്തിലേക്ക് ആണ്.

തന്റെ പിതാവ് എന്ന് ആ ജീവിക്കു തോന്നാൻ തുടങ്ങിയ സാക്ഷാൽ ശിവ ശങ്കരനിലേക്ക്.

******************************************

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.