താമര മോതിരം – ഭാഗം -18 331

 

അന്ന് ആദ്യമായി ഉണ്ണിയെ കണ്ട ഉടൻ കണ്ണനോടും മറ്റും പറഞ്ഞിരുന്നു കൃത്യം ഒരു മാസത്തിനുള്ളിൽ ഇവനെ എണീപ്പിച്ചു നടത്തിത്തരാമെന്നു.

എന്നാൽ പിന്നീട് ചികിത്സ ആരംഭിച്ചപ്പോൾ അതിനു സാധിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു, അത്ര മോശമായിരുന്നു ഉണ്ണിയുടെ നട്ടെല്ലിലെ ക്ഷതം.

എന്നാൽ ഒരത്ഭുതമാണെങ്കിലും സാക്ഷാൽ വൈദീശ്വരന്റെ തീരുമാനം ഇതാകുമ്പോൾ തനിക്ക് അതിന്റെ മുകളിൽ വേറൊന്നും ചെയ്യാനില്ലല്ലോ എന്ന അറിവിൽ വൈദ്യരുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു.

 

കൂടെ ഉണ്ണിയുടെ തുടർ ചികിത്സകളെ പറ്റി ശിശ്യരോട് പറഞ്ഞു കൊടുത്തു മുറിയിൽ നിന്നു പുറത്തിറങ്ങി.

 

മുറിയിൽ തനിക്ക് സംഭവിച്ചതും ഇപ്പോൾ സംഭവിക്കുന്നതും ആലോചിച്ചു മുകളിലേക്ക് തന്നെ നോക്കി കിടക്കുകയായിരുന്നു ഉണ്ണി.

താൻ ഇവിടെ വന്നിട്ട് എത്ര നാൾ ആയെന്നും മറ്റും കൂടെഉള്ളവരോട് ചോദിച്ചറിഞ്ഞ അവൻ കണ്ണനെ കാണണം എന്നൊരു ആഗ്രഹം അവരെ അറിയിച്ചു, വൈദ്യരെ അറിയിക്കാമെന്നു മറുപടിയും ലഭിച്ചു അവരിൽ നിന്നു.

 

ഉണ്ണിയോട് വിശ്രമിക്കാൻ പറഞ്ഞു അവർ ആ മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങി.

ഇപ്പോൾ തനിക്ക് ശരീരം അറിയാൻ സാധിക്കുന്നുണ്ട്.. കാലും കയ്കളും മറ്റും.

അനക്കാൻ ശ്രമിച്ചപ്പോൾ കാൽ കൈ വിരലുകളും മറ്റും അനങ്ങുന്നുമുണ്ട്.

ഉണ്ണിക്കിപ്പോൾ ഉറപ്പായി തന്റെ ശാരീരിക വിഷമതകൾ മുഴുവൻ മാറുമെന്നും തനിക്കു പഴയതു പോലെ ആകാൻ സാധിക്കുമെന്നും.

ഉണ്ണിയുടെ അടുക്കൽ നിന്നും വൈദ്യർ നേരെ പോയത് പൂജമുറിയിലേക്ക് ആണ്.

 

സാധാരണ തന്റെ ചികിത്സ ഫലിച്ചു എന്ന് കണ്ടാൽ പൂജമുറിയിൽ വൈദ്ധീശ്വരന്റെ മുന്നിൽ ഒരു പ്രാർഥന പതിവാണ്

 

എന്നാൽ ഇന്ന് ഏറെ നേരം പ്രാർത്ഥിച്ചിട്ടും മനസിന് ഒരു പൂർണത കിട്ടുന്നില്ല.

കണ്ണ് തുറന്നു.. തന്റെ മുന്നിൽ ഇരിക്കുന്ന വിഗ്രഹത്തിലേക്കു നോക്കിയ വൈദ്യർക്കു താൻ എന്തോ പൂർത്തിയാക്കാൻ ബാക്കിയുണ്ട് എന്ന് തോന്നി. അല്ലെങ്കിൽ ആ വിഗ്രഹദർശനം അങ്ങനെ തോന്നിപ്പിച്ചു.

സംശയനിവർത്തനത്തിനായി വൈദ്യർ ഗീത തുറന്നു

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.