താമര മോതിരം – ഭാഗം -18 331

കുറച്ചു നേരത്തെ അമ്പരപ്പിനു ശേഷം കാർത്തു ചുറ്റുംനോക്കി

കാരണം  ഇപ്പോൾ താൻ നിൽക്കുന്നിടത്തു വെളിച്ചം ഉണ്ട്

ആ പ്രതിഷ്ടയിൽ തട്ടി പ്രതിഫലിക്കുന്ന വെളിച്ചം

 

എന്നത് അവൾക്കു ചുറ്റും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല

 

പെട്ടെന്ന് അവിടെയാകെ മൂടൽമഞ്ഞു വ്യാപിക്കാൻ തുടങ്ങി.

കർത്തുവിന്റെ ശരീരം തണുത്തു വിറയ്ക്കാൻ തുടങ്ങി – തലയിലൂടെ വെള്ളം വീണ് നിൽക്കുന്നത് കൊണ്ടോ ആ മൂടൽ മഞ്ഞിൽ അവളുടെ ശരീരം നല്ലവിധം തണുത്തു വിറയ്ക്കാൻ തുടങ്ങി

അവളുടെ ചെവിയിൽ വീണ്ടും അവന്റെ ശബ്ദം മുഴങ്ങാൻ തുടങ്ങി

“ദേവു “………………….

അവൾ തിരിഞ്ഞു നോക്കി – അപ്പോൾ അവൾ കണ്ടു തന്റെ ഗന്ധർവനെ -പേടി കൊണ്ടും എന്താണ്  സംഭവിക്കുന്നത് എന്ന് അറിയാതെയും നിന്ന കാർത്തുവിന് അവനെ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി സന്തോഷം കൊണ്ട്.

 

നേരെ അവന്റെ മാറിലേക്ക് ചാഞ്ഞു കരയുവാൻ തുടങ്ങിയ കാർത്തുവിനെ ആശ്വസിപ്പിച്ചുകൊണ്ടു അവൻ സംസാരിച്ചു തുടങ്ങി

 

ദേവു …നീ കേൾക്കു നീ ഈ കാണുന്ന പ്രതിഷ്ട  ഇത് സാക്ഷാൽ ശിവ ഭഗവാൻ ആണ്

 

സാധാരണ ശിവമൂർത്തി ലിംഗമായി ആണ് പ്രതിഷ്ഠിക്കാര് എങ്കിലും – ഇവിടെ ശില്പമായി ആണ് പ്രതിഷ്ഠ അതും അഘോരശിവ മൂർത്തി

ദേവു വിനു അറിയുമോ ശിവന്റെ പഞ്ചമുഖങ്ങളെ പറ്റികാർത്തു :- ഇല്ല

ശിവന്റെ പഞ്ചമുഖങ്ങള് യഥാക്രമം

ഈശാനം,തത്പുരുഷം,അഘോരം,വാമദേവം,സദ്യോജാതം എന്നിവയാണ്.

നടുവിലത്തേതായ അഘോരരൂപത്തെ ആശ്രയിച്ചാണ് അഘോരശിവന് എന്ന സംജ്ഞ ശിവനു ലഭിച്ചിട്ടുള്ളത്.

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.